ഐഎസ്എല്‍: ഹൈദരാബാദിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനായി ജാവോ വിക്ടറും എടികെക്കായി ദിമിത്രി പെട്രാറ്റോസും ആദ്യ കിക്കുകള്‍ ഗോളാക്കി. എന്നാല്‍ ഹൈദരാബാദിന്‍റെ രണ്ടാം കിക്കെടുത്ത ജാവിയേര്‍ സിവേറിയോയുടെ കിക്ക് എ ടി കെ ഗോള്‍ കീപ്പര്‍ വിശാല്‍ കൈത്ത് രക്ഷപ്പെടുത്തി.
കൊല്‍ക്കത്ത: നിലവിലെ ചാമ്പ്യന്‍മാരായ ഹൈദരാബാദ് എഫ് സിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് എ ടി കെ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ ഫൈനലില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഗോള്‍രഹിതമായ മത്സരത്തിനൊടുവിലാണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനെ മൂന്നിനെതിരെ നാലു ഗോളിന് മറികടന്ന് എ ടി കെ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യ പാദത്തിലും ഇരു ടീമും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു. ശനിയാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ബെംഗളൂരു എഫ് സിയാണ് എ ടി കെയുടെ എതിരാളികള്‍.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനായി ജാവോ വിക്ടറും എടികെക്കായി ദിമിത്രി പെട്രാറ്റോസും ആദ്യ കിക്കുകള്‍ ഗോളാക്കി. എന്നാല്‍ ഹൈദരാബാദിന്‍റെ രണ്ടാം കിക്കെടുത്ത ജാവിയേര്‍ സിവേറിയോയുടെ കിക്ക് എ ടി കെ ഗോള്‍ കീപ്പര്‍ വിശാല്‍ കൈത്ത് രക്ഷപ്പെടുത്തി. എടികെക്കായി രണ്ടാം കിക്ക് ഫെഡ്രിക്കോ ഗലോഗോ ഗോളാക്കിയതോടെ ഹൈദരാബാദിന് സമ്മര്‍ദ്ദമായി. ഹൈദരാബാദിന്‍റെ മൂന്നാം കിക്കെടുത്ത സൂപ്പര്‍ താരം ബെര്‍തോമ്യു ഒഗ്ബെച്ചെക്കും പിഴച്ചു. ഒഗ്ബെച്ചെയുടെ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി.
സഡന്‍ ഡെത്തില്‍ മുംബൈക്ക് മരണം; ബെംഗളൂരു എഫ്‍സി ഐഎസ്എല്‍ ഫൈനലില്‍
എ ടി കെക്കായി മന്‍വീര്‍ സിംഗ് മൂന്നാം കിക്കും ഗോളാക്കി മുന്‍തൂക്കം നല്‍കി. ഹൈദരാബാദിന്‍റെ നാലാം കിക്കെടുത്ത രോഹിദ് ദാനു പിഴവുകളില്ലാതെ ഗോളാക്കി. എടികെയുടെ നാലാം കിക്കെടുത്ത ബ്രെണ്ടന്‍ ഹാംലിലിന് പിഴച്ചു. കിക്ക് പുറത്തേക്ക് പോയി. ഹൈദാരാബാദിന്‍റെ അഞ്ചാം കിക്ക് രെംഗന്‍ സിങ് ഗോളാക്കിയതോടെ എ ടികെയുടെ അവസാന കിക്ക് നിര്‍ണായകമായി. എന്നാല്‍ സമ്മര്‍ദ്ദ നിമിഷത്തില്‍ പിഴവുകളേതുമില്ലാതെ ഗോളടിച്ച് എ ടി കെ നായകന്‍ പ്രീതം കോടാല്‍ ടീമിന് ഫൈനല്‍ ബര്‍ത്ത് നേടിക്കൊടുത്തു.
നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമിനും ഒട്ടേറെ അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാനായില്ല. എടികെ ആയിരുന്നു കൂടുതല്‍ ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത്. എടികെ മൂന്ന് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോള്‍ ഹൈദരാബാദിന് ഒരയൊരു ഷോട്ട് മാത്രമെ ലക്ഷ്യത്തിലേക്ക് തൊടുത്തുള്ളു. ഹൈദരാബാദും പുറത്തായതോടെ ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനത്തെത്തിയ രണ്ട് ടീമുകളും ഫൈനല്‍ കാണാതെ പുറത്തായി. ഒന്നാം സ്ഥാനത്തായിരുന്ന മുംബൈ സിറ്റി എഫ് സിയെ ആദ്യ സെമിയില്‍ ബെംഗളൂരു എഫ് സി സഡ