ലിയോണല്‍ മെസിയുടെ ട്രാന്‍സ്‌ഫറിനെ വിമര്‍ശിച്ചു; ഗോളിയെ പുറത്താക്കി ഇന്‍റർ മയാമി!

മെസിയെ സ്വീകരിക്കാന്‍ ക്ലബ് വളര്‍ന്നിട്ടില്ല എന്ന് വിമർശിച്ച താരത്തെ പുറത്താക്കി ഇന്‍റർ മയാമി

Inter Miami terminated Nick Marsman contract as he questioned Lionel Messi transfer jje

മയാമി: അര്‍ജന്‍റൈന്‍ ഇതിഹാസ ഫുട്ബോളര്‍ ലിയോണൽ മെസിയുടെ ട്രാൻസ്‌ഫറിനെ വിമർശിച്ച താരത്തെ പുറത്താക്കി ഇന്‍റർ മയാമി. ഗോൾകീപ്പർ നിക്ക് മാർസ്‌മാന്‍റെ കരാറാണ് ഇന്‍റര്‍ മയാമി റദ്ദാക്കിയത്.

മെസി തരംഗത്തിലാണ് ഇന്‍റർ മയാമിയും മേജർ ലീഗ് സോക്കറും. നാല് കളിയിൽ ലിയോണല്‍ മെസി ഏഴ് ഗോൾ നേടിയതോടെ ഇന്‍റർ മയാമി ലീഗ്‌സ് കപ്പിന്‍റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനംപിടിച്ചു. ഇതിനിടെ മെസിയുടെ ട്രാൻസ്‌ഫറിനെ വിമർശിച്ച താരത്തെ ടീമിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് ഇന്‍റർ മയാമി. ഡച്ച് ഗോളി നിക്ക് മാർസ്‌മാന്‍റെ കരാറാണ് ഇന്‍റർ മയാമി റദ്ദാക്കിയത്. മെസി ഇന്‍റർ മയാമിയുമായി കരാർ ഒപ്പിടും മുൻപായിരുന്നു നിക്കിന്‍റെ വിമർശനം. 'മെസിയെപ്പോലൊരു ആഗോളതാരത്തെ സ്വീകരിക്കാൻ ഇന്‍റർ മയാമി വളർന്നിട്ടില്ല. സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ പരിമിതമാണ്. സുരക്ഷാക്രമീകരണങ്ങൾ ദുർബലമാണ്. മെസിയെ പോലൊരു താരത്തിന് വേണ്ട സൗകര്യങ്ങൾ ഒന്നും ഇന്‍റർ മയാമിയിൽ ഇല്ലെന്നു'മായിരുന്നു ജൂണിൽ നിക്കിന്‍റെ വിമർശനം. 

എന്നാൽ ഇന്‍റർ മയാമിക്കും മേജർ ലീഗ് സോക്കറിനും ഇന്നോളമില്ലാത്ത സ്വീകാര്യതയാണ് ലിയോണല്‍ മെസിയുടെ വരവോടെ ഫുട്ബോള്‍ ലോകത്ത് കിട്ടിയിരിക്കുന്നത്. ഇതിന് പിന്നാലെയാണിപ്പോൾ ഡച്ച് ഗോൾകീപ്പറുടെ കരാർ ഇന്‍റർ മയാമി റദ്ദാക്കിയത്. 2021ൽ മയാമിയിലെത്തിയ നിക് മാർസ്‌മാൻ ക്ലബിന് വേണ്ടി 29 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. നിലവിൽ ടീമിലെ രണ്ടാം ഗോൾകീപ്പറായിരുന്നു നിക് മാർസ്‌മാൻ.

ഇന്‍റര്‍ മയാമിയില്‍ ഗോള്‍വേട്ട തുടരുന്ന മെസി ഇതിനകം ക്ലബിന്‍റെ എക്കാലത്തേയും മികച്ച നാലാമത്തെ ഗോള്‍വേട്ടക്കാരനായി മാറിക്കഴിഞ്ഞു. ലീഗ്‌സ് കപ്പില്‍ ഓഗസ്റ്റ് 10ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലാണ് ഇന്‍റര്‍ മയാമിയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും മെസി കളിക്കളത്തിലുണ്ടാകും. ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാം സഹഉടമസ്ഥനായ ക്ലബ് കൂടിയാണ് ഇന്‍റര്‍ മയാമി. 

Read more: ഇന്‍റര്‍ മയാമിയോട് തോറ്റിട്ടും മെസിയെ പൊതിഞ്ഞ് എതിര്‍താരങ്ങള്‍! കൂടെ നിന്ന് ഫോട്ടോയെടുക്കാന്‍ നീണ്ട നിര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios