Asianet News MalayalamAsianet News Malayalam

സഹലിനെ വിട്ടുകൊടുത്തില്ല! സൗഹൃദ മത്സരത്തിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം വിയറ്റ്‌നാമിലേക്ക്

മത്സര തീയതി മാറ്റാനുള്ള ഇന്ത്യയുടെ ആവശ്യം വിയറ്റ്‌നാം അംഗീകരിക്കുകയായിരുന്നു.

indian football team will play against vietnam in  friendly match
Author
First Published Oct 7, 2024, 4:50 PM IST | Last Updated Oct 7, 2024, 4:50 PM IST

കൊല്‍ക്കത്ത: അന്താരാഷ്ട്ര സൗഹൃദമത്സരത്തിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഇന്ന് വിയറ്റ്‌നാമിലേക്ക് പുറപ്പെടും. ഇരുപത്തിയാറംഗ ടീമില്‍ ഒറ്റ മലയാളിതാരമില്ല. കൊല്‍ക്കത്തയില്‍ ഒറ്റദിവസം പരിശീലനം നടത്തിയാണ് ഇന്ത്യന്‍ ടീം വിയ്റ്റ്‌നാമിലേക്ക് പുറപ്പെടുന്നത്. ഈമാസം ഒന്‍പതിന് വിയറ്റ്‌നാമിനെതിരെയും പന്ത്രണ്ടിന് ലബനോനെതിരെയുമാണ് ഇന്ത്യ സൗഹൃദ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലബനോന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനാല്‍ ഇന്ത്യ പന്ത്രണ്ടിന് വിയറ്റ്‌നാമുമായി ഏറ്റുമുട്ടും. 

മത്സര തീയതി മാറ്റാനുള്ള ഇന്ത്യയുടെ ആവശ്യം വിയറ്റ്‌നാം അംഗീകരിക്കുകയായിരുന്നു. ഇതോടെ വിയറ്റ്‌നാമില്‍ എത്തിയശേഷം നാല് ദിവസം പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീമിന് കഴിയും. പരിക്കേറ്റ മലയാളിതാരം സഹല്‍ അബ്ദുല്‍ സമദിനെ ഇന്ത്യന്‍ ടീമിലേക്ക് വിട്ടു കൊടുക്കില്ലെന്ന് മോഹന്‍ ബഗാന്‍ കോച്ച് ഹൊസെ മൊളീന വ്യക്തമാക്കിയിരുന്നു. ഇതോടെ കോച്ച് മനോലോ മാര്‍ക്വേസിന്റെ ഇരുപത്തിമൂന്നംഗ ടീമില്‍ പേരിനുപോലും മലയാളി താരമില്ല. ആഷിഖ് കുരുണിയനും ടീമിലിടം നേടാന്‍ സാധിച്ചില്ല. 

ആ തെറ്റ് ഇന്ത്യ രണ്ടാം ടി20യില്‍ ആവര്‍ത്തിക്കാതിരിക്കട്ടെ! ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ വിമര്‍ശനം

ഗുര്‍പ്രീത് സിംഗ് സന്ധു, രാഹുല്‍ ഭേക്കെ, അന്‍വര്‍ അലി, സുരേഷ് സിംഗ്, ജീക്‌സണ്‍ സിംഗ്, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാക്കോ, ലാലിയന്‍സുവാല ചാങ്‌തെ, ഫാറൂഖ് ചൗധരി, മന്‍വീര്‍ സിംഗ്, വിക്രം പ്രതാപ് സിംഗ്, റഹീം അലി തുടങ്ങിയവരെല്ലാം ടീമിലുണ്ട്.

സ്പാനിഷ് പരിശീലകന്‍ മനോലോ മാര്‍ക്വേസ് കവിഞ്ഞ ജൂലൈയിലാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലായിരുന്നു തീരുമാനം. ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്വേസിന്റെ നിയമനം. അവസാനം ഇന്റര്‍കോണ്ടിനെന്റലര്‍ കപ്പില്‍ സിറിയക്കെതിരെയാണ് ഇന്ത്യ കളിച്ചത്. അന്ന് ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടിരുന്നു. പിന്നീട് മൗറീഷ്യസിനെതിരെ സമനില പാലിക്കേണ്ടിയുന്നും വന്നു.

Latest Videos
Follow Us:
Download App:
  • android
  • ios