എല്ലാകാലത്തും ഇന്ത്യയുടെ ചെണ്ട! സാഫ് കപ്പ് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് ആരാധകരുടെ ട്രോള്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയോടും ചേത്രിയെ താരതമ്യം ചെയ്യുന്നു. മാത്രമല്ല, പാകിസ്ഥാന്‍ ടീമിനെ പരിഹസിക്കാനും ട്രോളര്‍മാര്‍ മറന്നില്ല. എല്ലാകാലത്തും പാകിസ്ഥാന്‍ ഇന്ത്യക്ക് കൊട്ടാനുള്ള ചെണ്ടയാണെന്ന് ആരാധകരുടെ പക്ഷം.
ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിനാണ് ഇന്ത്യ തകര്‍ത്തത്. സുനില്‍ ഛേത്രി ഹാട്രിക് നേടിയിരുന്നു. ഉദാന്ത സിംഗിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. ഇരു പാതികളിലുമായി രണ്ട് വീതം ഗോളുകളാണ് ഇന്ത്യ നേടിയത്. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നിത്. മത്സരത്തില്‍ ആദ്യപാതി പിന്നിട്ടപ്പോള്‍ ഇന്ത്യ 2-0ത്തിന് മുന്നില്‍. 10-ാം മിനിറ്റില്‍ പാക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഛേത്രിയുടെ ആദ്യ ഗോള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഛേത്രിയുടെ സമ്മര്‍ദമാണ് ഫലം കണ്ടത്.
ഛേത്രി ഓടിയടുത്തപ്പോള്‍ ഗോള്‍ കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം ഫലം കണ്ടില്ല പന്ത് റാഞ്ചിയ ഛേത്രി അനായാസം വല കുലുക്കി. 16-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഛേത്രി ലീഡുയര്‍ത്തി. 74-ാം മിനിറ്റില്‍ ലഭിച്ച മറ്റൊരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ഹാട്രിക് പൂര്‍ത്തിയാക്കി. ഹാട്രിക്കോടെ ഛേത്രിക്ക് ഇന്ത്യന്‍ ജേഴ്സിയില്‍ 90 ഗോളുകളായി. ഇതോടെ ഛേത്രിയെ അഭിനന്ദിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം.
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയോടും ചേത്രിയെ താരതമ്യം ചെയ്യുന്നു. മാത്രമല്ല, പാകിസ്ഥാന്‍ ടീമിനെ പരിഹസിക്കാനും ട്രോളര്‍മാര്‍ മറന്നില്ല. എല്ലാകാലത്തും പാകിസ്ഥാന്‍ ഇന്ത്യക്ക് കൊട്ടാനുള്ള ചെണ്ടയാണെന്ന് ആരാധകരുടെ പക്ഷം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയോടേറ്റ തോല്‍വിയും ആരാധകര്‍ പൊക്കിപറയുന്നു. ചില ട്രോളുകള്‍ വായിക്കാം..
ഇതിനിടെ ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡും ലഭിച്ചു. ത്രോ ബോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സ്റ്റിമാക്കിന് പുറത്തേക്കുള്ള വഴി തെളിയിച്ചത്. പാക് താരം ത്രോവിന് ശ്രമിക്കുമ്പോള്‍ സ്റ്റിമാക്ക് പന്ത് കയ്യില്‍ നിന്ന് തട്ടികളയുകയായിരുന്നു.
പിന്നീട് അദ്ദേഹത്തിന് പാക് താരങ്ങളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിയും വന്നു. ഇതോടെ ഇരു ടീമുമകളിലേയും താരങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമായി. ഇരുടീമിന്റേയും ക്യാപ്റ്റന്മാര്‍ ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ലൈന്‍ റഫറിയമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്റ്റിമാക്കിന് ചുവപ്പ് കാര്‍ഡ് നല്‍കുകയായിരുന്നു.