ലോകകപ്പ് യോഗ്യതാ പോരാട്ടം, അവസരങ്ങള്‍ നഷ്ടമാക്കി ഇന്ത്യയും കുവൈറ്റും; ആദ്യ പകുതി ഗോള്‍രഹിതം

പതിനൊന്നാം മിനിറ്റിലാണ് കുവൈറ്റ് ബോക്സില്‍ ഇന്ത്യ ആദ്യമായി പന്തെത്തിച്ചത്. എന്നാല്‍ അനിരുത്ഥ ഥാപ്പയുടെ ക്രോസ് ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് കണക്ട് ചെയ്യാനായില്ല.

India vs Kuwait FIFA World Cup Qualifier LIVE Updates: India 0-0 Kuwait, Sunil Chhetri's last dance in Indian colours

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യ-കുവൈറ്റ് മത്സരത്തിന്‍റെ ആദ്യ പകുതി ഗോള്‍രഹിതം. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വിടവാങ്ങള്‍ പോരാട്ടത്തില്‍ ഇരു ടീമുകള്‍ക്കുംആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ഗോളായില്ല. കുവൈറ്റിന്‍റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. ഇന്ത്യയുടെ ഓരോ നീക്കത്തിനും ആരാധകര്‍ നിറഞ്ഞ പിന്തുണ നല്‍കിയപ്പോള്‍ നാലാം മിനിറ്റില്‍ തന്നെ കുവൈറ്റ് ഗോളിന് അടുത്തെത്തി. ഇന്ത്യയുടെ പ്രതിരോധത്തിലെ ആശയക്കുഴപ്പത്തില്‍ നിന്ന് ലഭിച്ച സുവര്‍ണാവസരം പക്ഷെ കുവൈറ്റ് നഷ്ടമാക്കി. പെനല്‍റ്റി ബോക്ലില്‍ ഇന്ത്യൻ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ കുവൈറ്റിന്‍റെ ഹസന്‍ അലേന്‍സി തൊടുത്ത ഷോട്ട് സന്ധുവിന്‍റെ കാലില്‍ തട്ടി പുറത്തുപോയി.

എട്ടാം മിനിറ്റില്‍ കുവൈറ്റ് വീണ്ടും ഇന്ത്യന്‍ ബോക്സിലേക്ക് ഇരച്ചു കയറി ഞെട്ടിച്ചു. ഇത്തവണ അല്‍ റഷീദിയുടെ ഷോട്ട് ഗുര്‍പ്രീത് സിംഗ് സന്ധു കൈക്കലാക്കി വീണ്ടും രക്ഷകനായി. പതിനൊന്നാം മിനിറ്റിലാണ് കുവൈറ്റ് ബോക്സില്‍ ഇന്ത്യ ആദ്യമായി പന്തെത്തിച്ചത്. എന്നാല്‍ അനിരുദ്ധ് ഥാപ്പയുടെ ക്രോസ് ക്യാപ്റ്റന്‍ സുനില്‍ ചേത്രിക്ക് കണക്ട് ചെയ്യാനായില്ല. പിന്നാലെ അനിരുത്ഥ് ഥാപ്പയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് അന്‍വര്‍ അലി തൊടുത്ത കരുത്തുറ്റ ഹെഡ്ഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. തൊട്ടു പിന്നാലെ ബോക്ലിന് തൊട്ടുപുറത്തുനിന്ന് ചാങ്തെയും നിഖില്‍ പൂജാരിയും കൂടി നടത്തിയ നീക്കത്തിനൊടുവില്‍ ചാങ്ത്തെ തൊടുത്ത ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

സുനിൽ ഛേത്രിക്ക് ആശംസയുമായി ലൂക്ക മോഡ്രിച്ച്, വിടവാങ്ങൽ മത്സരത്തിന് 7 മണിക്ക് കിക്കോഫ്, മത്സരം കാണാനുള്ള വഴികൾ

25ാം മിനിറ്റില്‍ കുവൈറ്റ് വീണ്ടും ഗോളിന് അടുത്തെത്തി. ഇത്തവണയും ഗുര്‍പ്രീത് സിംഗ് സന്ധു മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം അല്‍ റഷീദി തലക്ക് മുകളിലൂടെ ചിപ്പ് ചെയ്തെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പോയി. പിന്നാലെ ഇന്ത്യക്ക് തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇടതുവിംഗില്‍ നിന്ന് ജേ ഗുപ്ത നല്‍കിയ അളുന്നുമുറിച്ച ക്രോസ് സഹല്‍ അബ്ദുള്‍ സമദിന്‍റെ കാലിലെത്തും മുമ്പ് കുവൈറ്റ് പ്രതിരോധനിരയിലെ അലെനേസി അടിച്ചകറ്റി.

പിന്നീട് ലഭിച്ച കോര്‍ണറില്‍ അന്‍വര്‍ അലിയുടെ ഹെഡ്ഡര്‍ കുവൈറ്റ് ഗോള്‍ കീപ്പര്‍ കഷ്ടപ്പെട്ട് കൈയിലൊതുക്കി. പിന്നാലെ വലതുവിംഗില്‍ ബോക്സിന് പുറത്ത് നിഖില്‍ പൂജാരിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കിലെ റീ ബൗണ്ടില്‍ നിന്ന് സഹലും ലിസ്റ്റന്‍ കൊളാസോയും തൊടുത്ത ഷോട്ടുകള്‍ ഗോളാകാതെ പോയത് ഇന്ത്യയുടെ നിര്‍ഭാഗ്യമായി. 32-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ വീണ്ടും സഹലിന്‍റെ മിന്നലാട്ടം. പക്ഷെ വീണ്ടും ഗോളിലേക്കുള്ള വഴി തുറന്നില്ല. പിന്നീട് കാര്യമായ അവസരങ്ങളൊന്നും ആദ്യ പകുതിയില്‍ ഇരു ടീമിനും തുറന്നെടുക്കാനാവാതിരുന്നതോടെ ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios