India vs Jordan: ഇന്ത്യ-ജോര്‍ദ്ദാന്‍ സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ന്, ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍

25 അംഗ ഇന്ത്യന്‍ ടീമിൽ മലയാളി താരങ്ങളായ സഹല്‍ അബ്ദുൽ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉണ്ട്. പരിക്കേറ്റ ലിസ്റ്റൻ കൊളാസോ കളിക്കില്ല. ജൂണ്‍ എട്ടു മുതല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്.

India vs Jordan: Sunil Chhetri returns, India face Jordan FIFA Friendly game

ദോഹ: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോര്‍ദാനെ(India vs Jordan) നേരിടും. ഖത്തറിലെ ദോഹയിൽ ഇന്ത്യന്‍സമയം രാത്രി 9.30നാണ് മത്സരം. നായകന്‍ സുനില്‍ ഛേത്രിയുടെ തിരിച്ചുവരവാണ് സവിശേഷത. ആറ് മാസം മുമ്പ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പില്‍ നേപ്പാളിനെതിരെ ആണ് 37കാരനായ ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചത്. പിന്നീട് പരിക്ക് മൂലം ഇന്ത്യന്‍ കുപ്പായത്തിലിറങ്ങാന്‍ ഛേത്രിക്കായില്ല.

 25 അംഗ ഇന്ത്യന്‍ ടീമിൽ മലയാളി താരങ്ങളായ സഹല്‍ അബ്ദുൽ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ഉണ്ട്. പരിക്കേറ്റ ലിസ്റ്റൻ കൊളാസോ കളിക്കില്ല. ജൂണ്‍ എട്ടു മുതല്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിന്‍റെ തയ്യാറെടുപ്പിന്‍റെ ഭാഗമായാണ് ഇന്ത്യ സൗഹൃദ മത്സരത്തിന് ഇറങ്ങുന്നത്.

മാര്‍ച്ചിൽ ബെലാറൂസിനും ബഹ്റൈനും എതിരായ സൗഹൃദ മത്സരങ്ങളില്‍ ഇന്ത്യ തോറ്റിരുന്നു. ബെല്ലാരിയിലെയും കൊൽക്കത്തയിലെയും പരിശീലനക്യാംപിന് ശേഷമാണ് ഇഗോര്‍ സ്റ്റിമാക്ക് പരിശീലകനായ ഇന്ത്യ ദോഹയിൽ എത്തിയത്. എഎഫ്‌സി കപ്പില്‍ പങ്കെടുത്തതിനാല്‍ പരിശീലന ക്യാംപില്‍ തുടക്കം മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന എടികെ മോഹന്‍ ബഗാന്‍ 26ന് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു.

കരുത്തരായ എതിരാളികള്‍ക്കെതിരായ മത്സരങ്ങള്‍ ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക്ക് വ്യക്തമാക്കി. ലോക റാങ്കിംഗില്‍ ജോര്‍ദാന്‍ 91ആമതും, ഇന്ത്യ 106ആം സ്ഥാനത്തുമാണ്. മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്‍റെ ഫേസ്ബുക് പേജില്‍ ലൈവ് സ്ട്രീം ചെയ്യും.

Latest Videos
Follow Us:
Download App:
  • android
  • ios