അല്‍ നസ്ര്‍ - ഇന്റര്‍ മയാമി പോര് ഇന്ത്യയില്‍ എവിടെ കാണാം? സമയവും സംപ്രേഷണവും അറിയാം
രാത്രി പതിനൊന്നരയ്ക്കാണ് കളി തുടങ്ങുക. മെസിയുടെ ഇന്റര്‍ മയാമിയും റൊണാള്‍ഡോയുടെ അല്‍ നസ്‌റും ഏറ്റുമുട്ടുന്ന പോരാട്ടത്തിന് ലാസ്റ്റ് ഡാന്‍സ് എന്നാണ് സംഘാടകര്‍ പേരിട്ടിരിക്കുന്നത്.
റിയാദ്: റിയാദ് കപ്പില്‍ ഇന്ന് ഇന്റര്‍ മയാമി - അല്‍ നസ്ര്‍ നേര്‍ക്കുനേര്‍ പോരാട്ടം. ദീര്‍ഘകാലങ്ങളള്‍ക്ക് ശേഷം ലിയോണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്നെന്ന പ്രത്യേകതയും കൂടി മത്സരത്തിനുണ്ട്. കരിയറില്‍ മെസിയും റൊണാള്‍ഡോയും മുഖാമുഖം വരുന്ന അവസാന പോരാട്ടം എന്നാണ് മത്സരത്തെ ശ്രദ്ധേയമാക്കുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ കളിക്കുന്നില്ലെന്ന് ക്ലബ് ധികൃതര്‍ വ്യക്തമാക്കിയിരുന്നു.
അദ്ദേഹം പരിക്കില്‍ നിന്ന് മുക്തനാവുന്നേ ഉള്ളൂ. രാത്രി പതിനൊന്നരയ്ക്കാണ് കളി തുടങ്ങുക. മെസിയുടെ ഇന്റര്‍ മയാമിയും റൊണാള്‍ഡോയുടെ അല്‍ നസ്‌റും ഏറ്റുമുട്ടുന്ന പോരാട്ടത്തിന് ലാസ്റ്റ് ഡാന്‍സ് എന്നാണ് സംഘാടകര്‍ പേരിട്ടിരിക്കുന്നത്. എല്‍ ക്ലാസിക്കോയില്‍ ഉള്‍പ്പടെ ക്ലബ് ജഴ്‌സിയില്‍ ഇരുവരും ഏറ്റുമുട്ടിയത് 34 മത്സരങ്ങളിലാണ്. ഇരുപത്തിരണ്ടും റൊണാള്‍ഡോ ഇരുപത്തിയൊന്നും ഗോള്‍ സ്വന്തമാക്കി. അന്താരാഷ്ട്ര ഫുടബോളില്‍ ഇരുവരും മുഖാമുഖം വന്നത് രണ്ടുകളിയില്‍ മാത്രം.
ഇരുവരുടേയും പേരില്‍ കുറിക്കപ്പെട്ടത് ഓരോ ഗോള്‍ വീതം. റിയാദ് കപ്പിലെ ആദ്യമത്സരത്തില്‍ അല്‍ ഹിലാലിനോട് തോറ്റാണ് മെസ്സിയും സുവാരസും ബുസ്‌കറ്റ്‌സും ആല്‍ബയും ഉള്‍പ്പെട്ട ഇന്റര്‍ മയാമി ഇറങ്ങുന്നത്. സാദിയോ മാനേ, സേകോ ഫൊഫാന, അല്കസ് ടെല്ലസ് തുടങ്ങിയവരും അല്‍ നസ്ര്‍ നിരയില്‍ അണിനിരക്കും. എന്നാല്‍ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്. ഇന്ത്യയില്‍ മത്സരം ടിവിയില്‍ കാണാന്‍ സാധിക്കില്ല. എന്നാല്‍ ആപ്പില്‍ ടിവി പ്ലസില്‍ മത്സരം കാണാനുള്ള സൗകര്യമുണ്ട്.
മേജര്‍ ലീഗ് സോക്കര്‍ സീസണ്‍ തുടങ്ങുന്നതിന് മുമ്പായിട്ടാണ് മയാമി സൗദിയിലെത്തിയത്. ഏഷ്യന്‍ പര്യടനത്തില്‍ ഇനിയും മയാമിക്ക് മത്സരങ്ങളുണ്ട്. അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ മെസിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
രോഹിത് ശര്‍മയോട് അധികം മിണ്ടിയിരുന്നില്ല! തുറന്നുപറഞ്ഞ് ഇന്ത്യന്‍ താരം രജത് പടിദാര്‍