12 വീഡിയോ, 3.23 കോടി സബ്സ്ക്രൈബേഴ്സ്, യുട്യൂബിൽ നിന്ന് റൊണാള്‍ഡോയുടെ ഇതുവരെയുള്ള വരുമാനം

ഇതുവരെ 12 വീഡിയോകളാണ് റൊണാള്‍ഡോ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

How much money Cristiano Ronaldo will earn from YouTube

റിയാദ്: യുട്യൂബ് ചാന്‍ തുടങ്ങി ഒരു ഫുട്ബോള്‍ മത്സരത്തിനെക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കി റെക്കോര്‍ഡിട്ട ഫുട്ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ യുട്യൂബില്‍ ഇതുവരെ പോസ്റ്റ് ചെയ്തത് 12 വീഡിയോകള്‍. 22 മിനിറ്റില്‍ സില്‍വര്‍ പ്ലേ ബട്ടണും 90 മിനിറ്റില്‍ ഗോള്‍ഡന്‍ പ്ലേ ബട്ടണും 12 മണിക്കൂറിനുള്ളില്‍ ഡയമണ്ട് പ്ലേ ബട്ടണും സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബില്‍ നിന്ന് ഒരു ദിവസം കൊണ്ട് എത്ര വരുമാനമുണ്ടാക്കി എന്ന് നോക്കുന്നത് കൗതുകകരമായിരിക്കും.

ഇതുവരെ 12 വീഡിയോകളാണ് റൊണാള്‍ഡോ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. യൂറോ കപ്പിലെ തന്‍റെ ഗോളുകള്‍ വിശകലനം ചെയ്യുന്ന വീഡിയോയും മകന് ഫ്രീ കിക്ക് പരിശീലനം നല്‍കുന്ന വീഡിയോയും പങ്കാളിയായ ജോര്‍ജീനയുടെ വീഡിയോയുമെല്ലാം ഇതിലുണ്ട്. ഇതുവരെ മൂന്ന് കോടി 23 ലക്ഷം പേരാണ് റൊണാള്‍ഡോയുടെ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. യുട്യൂബില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകളൾ സാധാരണ സമയദൈര്‍ഘ്യം10 മിനിറ്റാണെങ്കിലും റൊണാള്‍ഡോയുടെ പ്രഭാവത്തില്‍ ചെറിയ വീഡിയോകള്‍ക്ക് വരെ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചത്.

സഞ്ജുവിനെ കൈവിടുമോ രാജസ്ഥാന്‍?; ആരാധകരില്‍ ആശങ്ക നിറച്ച് രാജസ്ഥാന്‍ റോയല്‍സിന്‍റെ പോസ്റ്റ്

ഇതില്‍ മൂന്ന് വിഡിയോകള്‍ക്ക് ചേര്‍ന്ന് രണ്ട് കോടിയിലധികം കാഴ്ചക്കാരുണ്ട്. തിങ്ക്ഫ്ലിക്കിന്‍റെ റിപ്പോര്‍ട്ട് പ്രകാരം യുട്യൂബ് ചാനലുകള്‍ക്ക് 1000 കാഴ്ചകള്‍ക്ക് രണ്ട് ഡോളര്‍ മുതല്‍ 12 ഡോളര്‍ വരെയാണ് വരുമാനമായി ലഭിക്കുക. കാഴ്ചക്കാരുടെ എണ്ണം 10 ലക്ഷം പിന്നിട്ടാല്‍ ഇത് 1200 ഡോളര്‍ മുതല്‍ 6000 ഡോളര്‍ വരെയായി ഉയരാം. ഇതിന് പുറമെ വീഡിയോകള്‍ക്കിടയില്‍ പ്ലേ ചെയ്യുന്ന പരസ്യ വരുമാനത്തിന്‍റെ 55 ശതമാനവും ക്രിയേറ്റര്‍ക്ക് ലഭിക്കും.  ഈ റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ റൊണാള്‍ഡോയുടെ ചാനലിലെ വീഡിയോകളുടെ കാഴ്ച്ചകാരുടെ എണ്ണം 10 കോടി കഴിഞ്ഞിട്ടുണ്ട്.

യുട്യൂബില്‍ 40 കോടി കാഴ്ചക്കാരുള്ള മിസ്റ്റര്‍ ബീസ്റ്റ് യുട്യൂബ് ചാനലിന് പരസ്യവരമാനമായി മാത്രം 50 ലക്ഷം ഡോളര്‍ മാസം ലഭിക്കുന്നുണ്ട്. ഇപ്പോഴത്തെ കണക്കിലാണെങ്കില്‍ റൊണാള്‍ഡോ ബീസ്റ്റിനെയും അധികം വൈകാതെ പിന്നിലാക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios