കടം നല്ല സ്റ്റൈലില്‍ വീട്ടി; ഒഡീഷയുടെ ഹീറോയായി ഡീഗോ മൗറിഷ്യോ
ജെംഷഡ്‌പൂര്‍ എതിരില്ലാതെ ജയിക്കുമെന്ന് തോന്നിച്ച മത്സരം സമനിലയിലാക്കിയ ഡീഗോ മൗറീഷ്യോയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ
മഡ്‌ഗാവ്: ഇരു ടീമിലേയും രണ്ട് താരങ്ങള്‍ക്ക് ഇരട്ട ഗോള്‍, ഒരു ചുവപ്പ് കാര്‍ഡ്. ഐഎസ്എല്ലില്‍ ജെംഷഡ്‌പൂര്‍ എഫ്‌സി- ഒഡീഷ എഫ്‌സി മത്സരം സമനിലയിലായപ്പോള്‍ ശ്രദ്ധേയ നിമിഷങ്ങള്‍ ഇവയാണ്. ജെംഷഡ്‌പൂരിനായി വല്‍സ്‌കിസാണ് ഡബിള്‍ നേടിയതെങ്കില്‍ ഒഡീഷയുടെ ഡീഗോ മൗറിഷ്യോയുടെ വകയായിരുന്നു ഇരട്ട പ്രഹരം. ഇവരില്‍ ആരാണ് മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച്.
ജെംഷഡ്‌പൂര്‍ എതിരില്ലാതെ ജയിക്കുമെന്ന് തോന്നിച്ച മത്സരം ഒറ്റയ്‌ക്ക് സമനിലയിലാക്കിയ ഡീഗോ മൗറീഷ്യോയാണ് ഇന്നത്തെ മത്സരത്തിലെ ഹീറോ. സൂപ്പര്‍സബായി എത്തി ഇരട്ട ഗോള്‍ നേടുകയായിരുന്നു ഡീഗോ. അതിലൊന്ന് ഇഞ്ചുറിടൈമിലാണ് എന്നതും ഡീഗോയെ മത്സരത്തിലെ താരമാക്കുന്നു. ഡീഗോയുടെ ഇഞ്ചുറിടൈം ഗോള്‍ ജെംഷഡ്‌പൂരിന്‍റെ എല്ലാ പ്രതീക്ഷകളും തച്ചുടച്ചു എന്നുതന്നെ പറയാം.
രഹനേഷിന് ചുവപ്പ് കാര്‍ഡ്, രണ്ട് ഡബിള്‍; ഇഞ്ചുറിടൈമില്‍ ജെംഷഡ്‌പൂരിനെ തളച്ച് ഒഡീഷ
59-ാം മിനുറ്റിലാണ് ഡീഗോ മൗറിഷ്യോ പകരക്കാരനായി കളത്തിലേക്ക് വരുന്നത്. അതിന് ഫലമുണ്ടായി. 77-ാം മിനുറ്റില്‍ ജെംഷഡ്‌പൂരിന് ആദ്യ തിരിച്ചടി നല്‍കി ഒഡീഷ. ട്രാട്ടിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു ഡീഗോയുടെ ഗോള്‍. മത്സരം ആറ് മിനുറ്റ് ഇഞ്ചുറിടൈമിലേക്ക് മത്സരം നീണ്ടപ്പോഴും ഒഡീഷയുടെ രക്ഷക്കെത്തി ഡീഗോ മൗറിഷ്യോ. 99+3 മിനുറ്റിലെ ഈ ഗോളാണ് ഒഡീഷ എഫ്‌സിക്ക് 2-2ന്‍റെ സമനില സമ്മാനിച്ചത്. 30 മിനുറ്റിനിടെ ആറ് ഷോട്ടുകള്‍ ഉതിര്‍ത്തു ഡീഗോ.
വല്‍സ്‌കിസിന് ഡബിള്‍; ആദ്യ പകുതി ജെംഷഡ്‌പൂരിന് സ്വന്തം