വല്‍സ്‌കിസിന് ഡബിള്‍; ആദ്യ പകുതി ജെംഷഡ്‌പൂരിന് സ്വന്തം
ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയിലും ഒഡീഷ 4-2-3-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ആദ്യമായി വല
ചലിച്ചു.
മഡ്‌ഗാവ്: ഐഎസ്എല്ലില്‍ ഒഡീഷ എഫ്‌സിക്കെതിരെ നിര്‍ണായക ലീഡെടുത്ത് ജെംഷഡ്‌പൂര്‍ എഫ്‌സി. മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞപ്പോള്‍ എതിരില്ലാതെ രണ്ട് ഗോളിന് മുന്നിട്ട് നില്‍ക്കുകയാണ് ജെംഷഡ്‌പൂര്‍. വല്‍സ്‌കിസാണ് ഇരു ഗോളും നേടിയത്
ജെംഷഡ്‌പൂര്‍ 4-3-3 ശൈലിയിലും ഒഡീഷ 4-2-3-1 ഫോര്‍മേഷനിലുമാണ് മൈതാനത്തിറങ്ങിയത്. കിക്കോഫായി 12-ാം മിനുറ്റില്‍ തന്നെ ആദ്യമായി വല ചലിച്ചു. ബോക്‌സില്‍ ബോറ വരുത്തിയ പിഴവില്‍ ജെംഷഡ്‌പൂരിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു റഫറി. സ്‌പോട്ട് കിക്കെടുത്ത വല്‍സ്‌കിസിന് നിഷ്‌പ്രയാസം ഗോള്‍ നേടാനായി. ഇതോടെ ജെംഷഡ്‌പൂര്‍ 1-0ന് മുന്നിലെത്തി.
ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളില്ലാതെ ഒഡീഷ വിയര്‍ക്കുന്നതിനിടെ 27-ാം മിനുറ്റില്‍ ലീഡുയര്‍ത്തി ജെംഷഡ്‌പൂര്‍. ഇത്തവണയും അപകടം തീര്‍ത്തത് വല്‍സ്‌കിസ്. ഗോള്‍കീപ്പര്‍ക്ക് ഹെഡറിലൂടെ പന്ത് നല്‍കാനുള്ള സാരംഗിയുടെ ശ്രമം പിഴച്ചപ്പോള്‍ പന്ത് റാഞ്ചിയ വല്‍സ്‌ക്കിസ് ലക്ഷ്യം കാണുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സിനും ഇന്ന് പോരാട്ടം
ഐഎസ്എല്ലിൽ സീസണിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങും. മൂന്നാം മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ ചെന്നൈയിന്‍ എഫ്‌സിയാണ് എതിരാളികള്‍. ഗോവയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ ജെംഷഡ്പൂരിനെ വീഴ്‌ത്തിയ ചെന്നൈയിന്‍ ലക്ഷ്യമിടുന്നത് തുടര്‍ച്ചയായ രണ്ടാം ജയം.
സ്മിത്തിന് മുന്നില്‍ വീണ്ടും തലകുനിച്ച് ഇന്ത്യ; ഏകദിന പരമ്പര ഓസീസിന്