മ്യുസിയാല, ബെല്ലിംഗ്ഹാം, ഗാവി..! ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം

ബാഴ്‌സലോണയുടെ ഗാവിയാണ് നിലവിലെ പുരസ്‌കാര ജേതാവ്. 2023ലെ സാധ്യത പട്ടികയിലും ഒരുപിടി മിന്നും താരങ്ങളുണ്ട്. ബയേണ്‍ മ്യൂനിക്കിന്റെ ജര്‍മന്‍ താരം ജമാല്‍ മുസിയാലയാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളുടെ പ്രവചനങ്ങളില്‍ മുന്നില്‍.

here is the golden boy nominees in europe saa

സൂറിച്ച്: ഫുട്‌ബോള്‍ ലോകത്തെ മികച്ച യുവതാരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരത്തിനും ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ജമാല്‍ മ്യുസിയാല, ജൂഡ് ബെല്ലിംഗ്ഹാം, ഗാവി എന്നിവരാണ് സാധ്യത പട്ടികയില്‍ മുന്നിലുള്ളത്. യുവതാരങ്ങളുടെ ബാലണ്‍ ഡോര്‍ എന്നാണ് ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം അറിയപ്പെടുന്നത്. യൂറോപ്യന്‍ ലീഗുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച 21 വയസിന് താഴെയുള്ള താരത്തിന് നല്‍കുന്ന അംഗീകാരം. ലിയോണല്‍ മെസി, സെര്‍ജിയോ അഗ്യൂറോ, വെയിന്‍ റൂണി, പോള്‍ പോഗ്ബ, കിലിയന്‍ എംബാപ്പെ, എര്‍ലിംഗ് ഹാലണ്ട്. ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം നേടിയ ചില പ്രമുഖര്‍.

ബാഴ്‌സലോണയുടെ ഗാവിയാണ് നിലവിലെ പുരസ്‌കാര ജേതാവ്. 2023ലെ സാധ്യത പട്ടികയിലും ഒരുപിടി മിന്നും താരങ്ങളുണ്ട്. ബയേണ്‍ മ്യൂനിക്കിന്റെ ജര്‍മന്‍ താരം ജമാല്‍ മുസിയാലയാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകളുടെ പ്രവചനങ്ങളില്‍ മുന്നില്‍. ജര്‍മന്‍ ലീഗ് കിരീടം ബയേണിന് ഉറപ്പിച്ചത് മുസിയാലയുടെ ഈ നിര്‍ണായക ഗോളായിരുന്നു. സീസണില്‍ ടീമിന്റെ നട്ടെല്ലും ഈ ഇരുപതുകാരനായിരുന്നു. 16 വീതം ഗോളും അസിസ്റ്റുമായിരുന്നു മുസിയാലയുടെ സമ്പാദ്യം. ലോകകപ്പില്‍ ജര്‍മനി നിരാശപ്പെടുത്തിയെങ്കിലും മുസിയാലയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ജൂഡ് ബെല്ലിംഗ്ഹാമാണ് സാധ്യതകളില്‍ മുന്നിലുള്ള മറ്റൊരു താരം. ഇംഗ്ലണ്ടിനും ബൊറൂസിയ ഡോര്‍ഡ്മുണ്ടിനുമായി നടത്തിയ മിന്നും പ്രകടനങ്ങളാണ് ഈ 19കാരനെ പുരസ്‌കാരത്തിനായി പരിഗണിക്കാന്‍ കാരണം. സീസണില്‍ ബൊറൂസിയക്കായി 14 ഗോളും 7 അസിസ്റ്റും ബെല്ലിംഗ്ഹാം നേടിയിരുന്നു. ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറില്‍ എത്തിച്ചതിലും ഈ മിഡ് ഫീല്‍ഡറുടെ പങ്ക് നിര്‍ണായമായി. റെക്കോര്‍ഡ് തുകയ്ക്ക് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ബെല്ലിംഗ്ഹാമിന്റെ മാസ്മരിക പ്രകടനങ്ങള്‍ ഇനി സ്പാനിഷ് ലീഗില്‍ കാണാം.

'10000 സ്ത്രീകളുമായി കിടക്ക പങ്കിട്ടു'; ഫുട്ബാൾ താരത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

സാധ്യത പട്ടികയില്‍ മൂന്നാമതുള്ളത് നിലവിലെ ഗോള്‍ഡന്‍ ബോയ് ഗാവി. ബാഴ്‌സലോണക്ക് ലാലീഗയും സ്‌പെയിന് യുവേഫ നേഷന്‍സ് ലീഗും സമ്മാനിക്കുന്നതില്‍ നിര്‍ണായക പ്രകടനമായിരുന്നു ഈ പതിനെട്ടുകാരന്റെ. ആദ്യമായി ഒരുതാരം രണ്ട് തവണ ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം നേടുമോ എന്നതും ആരാധകര്‍ ഉറ്റുനോക്കുന്നു. ബെന്‍ഫിക്കയുടെ പത്തൊമ്പതുകാരനായ പ്രതിരോധതാരം അന്റോണിയോ സില്‍വ, ബാഴ്‌സലോണയുടെ അലജാന്‍ഡ്രോ ബാള്‍ഡെ എന്നിവരാണ് സാധ്യതകളില്‍ മുന്നിലുള്ള മറ്റ് രണ്ട് താരങ്ങള്‍. നവംബറിലാണ് പുരസ്‌കാര ചടങ്ങ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios