അമ്പമ്പോ! ഇത് ഹാരി മഗ്വെയര്‍ തന്നെയോ, മൂക്കത്ത് വിരല്‍ വച്ച് പോകും, കിടിലന്‍ സ്കില്‍; വീഡിയോ

മാഞ്ചസ്റ്ററിനായി ഈ സീസണില്‍ അധിക അവസരങ്ങള്‍ കിട്ടാതിരുന്ന താരത്തെ എന്ത് അടിസ്ഥാനത്തിലാണ് ടീമില്‍ എടുത്തതെന്നായിരുന്നു സൗത്ത്ഗേറ്റ് നേരിട്ട പ്രധാന ചോദ്യം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും ഹാരി ഇതിനൊന്നും മറുപടി നല്‍കിയിരുന്നില്ല

Harry Maguire super skill in England practice session

ദോഹ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇംഗ്ലീഷ് താരം ഹാരി മഗ്വൈയര്‍ സ്ഥിരം ട്രോളിന് ഇരയാകുന്ന താരമാണ്. യുണൈറ്റ‍ഡ് ജേഴ്സിയില്‍ താരത്തിന് സംഭവിച്ചിട്ടുള്ള അബദ്ധങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിന്‍റെ പരിശീലകന്‍ സൗത്ത്ഗേറ്റിന്‍റെ ഏറ്റവും വിശ്വസ്തനായ പ്രതിരോധ ഭടനാണ് ഹാരി. 2018 ലോകകപ്പിലും 2020 യൂറോ കപ്പിലും മിന്നുന്ന പ്രകടനം നടത്തിയ ചരിത്രമുള്ള ഹാരിയെ വിമര്‍ശനങ്ങള്‍ നിരവധി നേരിടുന്ന ഘട്ടത്തിലും ചേര്‍ത്ത് പിടിച്ചാണ് സൗത്ത്ഗേറ്റ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

മാഞ്ചസ്റ്ററിനായി ഈ സീസണില്‍ അധിക അവസരങ്ങള്‍ കിട്ടാതിരുന്ന താരത്തെ എന്ത് അടിസ്ഥാനത്തിലാണ് ടീമില്‍ എടുത്തതെന്നായിരുന്നു സൗത്ത്ഗേറ്റ് നേരിട്ട പ്രധാന ചോദ്യം. വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴും ഹാരി ഇതിനൊന്നും മറുപടി നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിന്‍റെ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നുള്ള ഒരു വീഡിയോ കണ്ട് ഇംഗ്ലീഷ് ആരാധകര്‍ പോലും ഞെട്ടിയ അവസ്ഥയാണ്.

മാഞ്ചസ്റ്റര്‍ ജേഴ്സിയില്‍ കാണുന്ന മഗ്വൈയറെ അല്ല ത്രീ ലയണ്‍സിന്‍റെ കുപ്പായത്തിലെന്നാണ് വീഡിയോയോട് ആരാധകര്‍ പ്രതികരിക്കുന്നത്. ഖത്തറില്‍ സിനദീന്‍ സിദാനെ ഓര്‍മ്മിക്കുന്ന തരത്തിലുള്ള സ്കില്ലാണ് മഗ്വൈയറുടേതെന്നും ആരാധകര്‍ പറയുന്നു. ഒരു ട്രെയിനിംഗ് സെഷന്‍ ആണെങ്കില്‍ പോലും മഗ്വൈയറില്‍ നിന്ന് ഇത്രയും ആത്മവിശ്വാസത്തോടെയുള്ള സമീപനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും ആരാധകര്‍ കമന്‍റുകളായി കുറിച്ചു.

അതേസമയം, ഏറ്റവും മികച്ച താരനിരയുമായി ഖത്തറില്‍ എത്തിയിട്ടുള്ള ഇംഗ്ലീഷ് ടീം വലിയ പ്രതീക്ഷയിലാണ്. ഇറാന്‍, യുഎസ്എ, വെയില്‍സ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് ഉള്‍പ്പെട്ടിട്ടുള്ളത്. നാളെ ഇറാനെതിരെയാണ് ഇംഗ്ലണ്ടിന്‍റെ ആദ്യ മത്സരം. ഹാരി കെയ്നിന്‍റെ നേതൃത്വത്തില്‍ ഇത്തവണ ലോകകപ്പ് വിജയിക്കാമെന്ന് തന്നെയാണ് ത്രീ ലയണ്‍സിന്‍റെ പ്രതീക്ഷ. 

ടീമിനൊപ്പമില്ല, ഒറ്റയ്ക്ക് പരിശീലനം നടത്തി മെസി, കാരണമെന്ത്? അര്‍ജന്‍റീന ആരാധകര്‍ കടുത്ത ആശങ്കയില്‍

Latest Videos
Follow Us:
Download App:
  • android
  • ios