പാവം പാവം ഹാരി കെയ്ന്‍! ഇനിയൊരു തോല്‍വി കൂടി താങ്ങാനാവില്ല; ഇത്തവണ ലക്ഷ്യം ഗോളടിച്ച് യൂറോ കപ്പ് നേടുക

പ്രീമിയര്‍ ലീഗിലും ജര്‍മന്‍ ലീഗിലും കിരീടം നേടാനായിട്ടില്ല. ദേശീയ ടീമാകട്ടെ കഴിഞ്ഞ തവണ യൂറോ ഫൈനലില്‍ തോറ്റു.

harry kane looking for his firt title in england jersey

മ്യൂണിക്ക്: യൂറോപ്പിന്റെ പുതിയ ഫുട്‌ബോള്‍ രാജാവിനെ നാളെയറിയാം. ബര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയത്തില്‍ കലാശപ്പോരില്‍ ഇംഗ്ലണ്ട്, സ്‌പെയ്‌നിനെ നേരിടും. മൂന്ന് വര്‍ഷം മുന്‍പ് ആര്‍ത്തലച്ച വെംബ്ലിയിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ തലകുനിച്ച് മടങ്ങിയതാണ് സൌത്ത് ഗേറ്റിന്റെ ഇംഗ്ലീഷ് പട. കപ്പില്‍ കുറഞ്ഞതൊന്നും മതിയാകില്ല ഇംഗ്ലണ്ടിനും സീനിയര്‍ താരം ഹാരി കെയ്‌നിനും. കരിയറിലെ ആദ്യ കിരീടം നേടണമെന്ന ആഗ്രഹവുമായാണ് ഇംഗ്ലണ്ട് താരം ഹാരി കെയ്ന്‍ യൂറോ ഫൈനലിലിറങ്ങുന്നത്. വ്യക്തിഗത നേട്ടങ്ങളില്‍ മുന്നിലാണെങ്കിലും ഒരു കിരീടമെന്ന സ്വപ്നം എന്നും കെയ്‌ന് അകലെയായിരുന്നു. 

കെയ്‌ന്റെ കിരീടധാരണം ജര്‍മനിയില്‍ നടക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ലോക ഫുട്‌ബോളിന് ഹാരി കെയ്‌നെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ല, പ്രീമിയര്‍ ലീഗിലും ജര്‍മന്‍ ലീഗിലും ഇംഗ്ലണ്ട് ദേശീയ ടീമിലും ഗോളടിച്ച് കൂട്ടുന്ന സൂപ്പര്‍ താരം. വ്യക്തിഗത നേട്ടങ്ങളുടെ ആഘോഷമാണ് കെയ്‌നിന്റെ ഫുട്‌ബോള്‍ കരിയര്‍. പക്ഷേ ഒരു കിരീടമെന്ന സ്വപ്നം കെയ്‌ന് ഇപ്പോഴും ബാക്കിയാണ്. പ്രീമിയര്‍ ലീഗിലും ജര്‍മന്‍ ലീഗിലും കിരീടം നേടാനായിട്ടില്ല. ദേശീയ ടീമാകട്ടെ കഴിഞ്ഞ തവണ യൂറോ ഫൈനലില്‍ തോറ്റു. ഇത്തവണയെങ്കിലും ഫൈനല്‍ കടമ്പ കടന്ന് കിരീടവുമായി നില്‍ക്കണമെന്നാണ് കെയ്നിന്‍റെ മോഹം. 

കൊളംബിയക്ക് തന്ത്രങ്ങളോതുന്ന അര്‍ജന്റീനക്കാരന്‍! മെസിക്കും സംഘത്തിനും തടയാനാകുമോ കൊളംബിയന്‍ കുതിപ്പിനെ

കരിയര്‍ നോക്കിയാല്‍ കിരീടങ്ങള്‍ക്ക് കെയ്‌നിനോട് എന്തോ അനിഷ്ടമുള്ളതായി തോന്നും. പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിനായി മിന്നും പ്രകടനം കാഴ്ചവച്ച കെയ്‌നിന് പക്ഷേ ടീമിലെ ലീഗ് ചാംപ്യന്‍മാരാക്കാനായില്ല. ടോട്ടനത്തിനായി മൂന്ന് ഫൈനലുകളില്‍ കളത്തിലിറങ്ങിയെങ്കിലും മൂന്നിലും തോല്‍വി. പിന്നാലെ കിരീട പ്രതീക്ഷയോടെ ജര്‍മന്‍ ക്ലബായ ബയേണിലേക്ക് ചേക്കേറി കെയ്ന്‍. ആദ്യ സീസണില്‍ തന്നെ ഗംഭീര പ്രകടനം നടത്തി. പക്ഷേ ആരാധകരെ ഞെട്ടിച്ച് ജര്‍മന്‍ ലീഗില്‍ ബയേണിന്റെ വര്‍ഷങ്ങളുടെ ആധിപത്യം അവാസനിപ്പിച്ച് ബയര്‍ലെനര്‍കൂസന്‍ കിരീടം നേടി. വീണ്ടും കെയ്‌നിന് നിരാശ. 

നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു കിരീടം പോലുമില്ലാതെ ബയേണ്‍ സീസണ്‍ അവസാനിപ്പിച്ചതും കെയ്‌നിന് നിരാശയായി. ദേശീയ ടീമിലേക്ക് വന്നാല്‍ കഴിഞ്ഞ യൂറോ ഫൈനലില്‍ തോല്‍വി, ലോകകപ്പില്‍ നിര്‍ണായക പെനല്‍റ്റി നഷ്ടമാക്കി പുറത്തേക്ക്. എന്നിങ്ങനെ ആകെ നിരാശയിലാണ് താരം. ഇപ്പോള്‍ വീണ്ടുമൊരു ഫൈനല്‍. കരുത്തരായ സ്‌പെയിനാണ് എതിരാളികള്‍. ഗോളടിച്ച് ടീമിനെ ജയിപ്പിച്ച് കപ്പടിക്കാനുള്ള ആഗ്രഹത്തിലാണ് താരം.

Latest Videos
Follow Us:
Download App:
  • android
  • ios