ഡ്യൂറന്‍ഡ് കപ്പില്‍ കേരളത്തില്‍ പ്രതീക്ഷകള്‍ അവസാനിച്ചു! ഈസ്റ്റ് ബംഗാളിനോട് തോറ്റ് ഗോകുലം കേരളയും പുറത്ത്
ഒപ്പമെത്തിയത് ബൗബ അമിനോയുടെ ഗോളിലൂടെ, അന്‍പത്തിയേഴാം മിനിറ്റില്‍. സമനില നേടിയ ഹീറോയായ ബൗബ തൊട്ടുപിന്നാലെ ഗോകുലത്തിന്റെ വില്ലനുമായി
കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗോകുലം കേരള ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഈസ്റ്റ് ബംഗാളാണ് ഗോകുലം കേരളയെ തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഈസ്റ്റ് ബംഗാളിന്റെ ജയം. ഒന്നാം മിനിറ്റില്‍ തന്നെ ഗോകുലം പിന്നിലായി. ജോര്‍ദാന്‍ എല്‍സിയാണ് ഗോകുലത്തെ മുന്നിലെത്തിച്ചത്. തിരിച്ചടിക്കാന്‍ ഗോകുലം സാധ്യമായ വഴികളെല്ലാം നോക്കി.
ഒപ്പമെത്തിയത് ബൗബ അമിനോയുടെ ഗോളിലൂടെ, അന്‍പത്തിയേഴാം മിനിറ്റില്‍. സമനില നേടിയ ഹീറോയായ ബൗബ തൊട്ടുപിന്നാലെ ഗോകുലത്തിന്റെ വില്ലനുമായി. ബൗബയുടെ സെല്‍ഫ് ഗോള്‍ ഈസ്റ്റ് ബംഗാളിന്റെ സെമി ബെര്‍ത്ത് ഉറപ്പാക്കി. ഈസ്റ്റ് ബംഗാള്‍ സെമിയില്‍ ചൊവ്വാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിക്കാന്‍ ഗോകുലത്തിനായിരുന്നു. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം.
17ാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. പിന്നിട് ഗോകുലത്തിന്റെ ആധിപത്യമായിരുന്നു. ഇടവേളയ്ക്ക് മുമ്പ് ഗോകുലം 3-1ന് മുന്നിലെത്തി. നാല്‍പ്പത്തിമൂന്നാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍താരംകൂടിയായ ശ്രീക്കുട്ടനാണ് ഗോകുലം കേരളയുടെ ലീഡ് വീണ്ടെടുത്തത്.
ഇഞ്ചുറിടൈമില്‍ അലെക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ മൂന്നാംഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ അഭിജിത്തിലൂടെ ഗോകുലം ലീഡുയര്‍ത്തി. തിരിച്ചടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞ് പരിശ്രമിച്ചതിന് അന്‍പത്തിനാലാം മിനിറ്റില്‍ ഫലം കണ്ടു. പ്രബീര്‍ ദാസിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. എഴുപത്തിയേഴാം മിനിറ്റില്‍ അഡ്രിയന്‍ ലൂണ ഒരുഗോള്‍കൂടി മടക്കിയതോടെ കളി ആവേശകരമായി. സമനില നേടാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളെയെല്ലാം തടഞ്ഞുനിര്‍ത്തിയ ഗോകുലം കേരള ജയം സ്വന്തമാക്കി.
ഏഷ്യാ കപ്പിന് കൊവിഡ് ഭീഷണി! രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ പോസിറ്റീവ്; ടീമിന് തിരിച്ചടി