ഫ്രാന്‍സ് ജയിക്കുമ്പോള്‍ ചിരിക്കുന്നത് ആഫ്രിക്ക, മൊറോക്കന്‍ മിറക്കിള്‍ അവസാനിക്കുമ്പോള്‍ കരയുന്നത് യൂറോപ്പ്
പോർച്ചുഗൽ തീരത്തു കൂടി സ്പെയ്നും കടന്ന് മൊറോക്കോയിലെത്തിയവർ. ഈ ലോകകപ്പിലും മൊറോക്കൻ സഞ്ചാരം അങ്ങനെ തന്നെയായിരുന്നു. സ്പെയിനും പോർച്ചുഗലും കടന്ന് ഫ്രാൻസിലേക്ക്. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറിയപ്പോൾ അതിന് ചുക്കാൻ പിടിച്ചതത്രയും യൂറോപ്പാണ്.
ദോഹ: ലോകകപ്പിലെ രണ്ടാം സെമിയിൽ ഫ്രാൻസ് ജയിച്ചതോടെ യഥാർത്ഥത്തിൽ ജയിച്ചത് ആഫ്രിക്കയാണ്. ഫ്രഞ്ച് ടീമിലെ 12 പേരും ആഫ്രിക്കൻ വംശജരാണ്. ലോകകപ്പിലെ രണ്ടാം സെമിയിൽ ആഫ്രിക്കന്‍ ടീമായ മൊറോക്കോ ഫ്രാൻസിനോട് പൊരുതി വീണെങ്കിലും യഥാര്‍ത്ഥത്തില്‍ തോറ്റത് യൂറോപ്പാണ്. കാരമം മൊറോക്കൻ ടീമിലെ പതിനാല് പേരും ജനിച്ചതും കളിച്ച് വളർന്നതും യൂറോപ്പിലാണ്.
പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ തുടങ്ങിവെച്ച മൊറോക്കൻ അധിനിവേശം ഓട്ടോമൻ തുർക്കികളിലുടെ സ്പെയിനും കടന്ന് ഫ്രഞ്ചുകാരുടെ കൈകളിലെത്തിയാണ് അവസാനിച്ചത്. സംരക്ഷകരായെത്തിയ ഫ്രഞ്ചുകാർ 1912 മുതൽ 1956 വരെ മൊറോക്കോയെ കോളനിയാക്കിയതോടെ ജനത പലവഴിയിൽ ചിതറി. മിക്കവറും യൂറോപ്പിലേക്ക് കുടിയേറി. അവരുടെ പിന്മുറക്കാരെ മൊറോക്കോ പലകാലങ്ങളിലായി തിരികെ വിളിച്ചു. പലരും യൂറോപ്പിൽ നിന്ന് തിരികെ മൊറോക്കോയിലേക്കെത്തിയത് ജിബ്രാൾട്ടൻ കടലിടുക്ക് താണ്ടി.
ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കുക പോളിഷ് റഫറി, ആളൊരു മാന്യനാണ്
പോർച്ചുഗൽ തീരത്തു കൂടി സ്പെയ്നും കടന്ന് മൊറോക്കോയിലെത്തിയവർ. ഈ ലോകകപ്പിലും മൊറോക്കൻ സഞ്ചാരം അങ്ങനെ തന്നെയായിരുന്നു. സ്പെയിനും പോർച്ചുഗലും കടന്ന് ഫ്രാൻസിലേക്ക്. ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായി സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറിയപ്പോൾ അതിന് ചുക്കാൻ പിടിച്ചതത്രയും യൂറോപ്പാണ്. യൂറോപ്യന്മാരുടെ അധിനിവേശ കാലത്തേ മൊറോക്കോ വിട്ടുപോയവരുടെ പിന്മുറക്കാർ,യൂറോപ്പിൽ പന്ത് തട്ടി പഠിച്ചവർ. 26 അംഗ ടീമിൽ 14 പേരും യൂറോപ്പിന്‍റെ കളി സൌന്ദര്യം സ്വായത്തമാക്കിയവർ. പരിശീലകൻ ഖാലിദ് റെഗ്രാഗി ജനിച്ചതും കളിച്ചതുമെല്ലാം ഫ്രാൻസിൽ.
ഭാഗ്യം തെളിയുമോ; അര്‍ജന്‍റീന ഫൈനലിന് ഇറങ്ങുക അഭിമാന നീലയില്‍
ഫ്രാന്‍സിന്‍റെ കോട്ട കാത്ത ആഫ്രിക്ക
കോളനിവത്കരണ കാലത്ത് നിന്ന് ഏറെ മുന്നോട്ട് പോയ ഫ്രാൻസ് പക്ഷേ ഇപ്പോൾ അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും മനസ്സറിഞ്ഞ് സ്വീകരിക്കുന്നവരാണ്. ചരിത്രത്തോടുള്ള കടം വീട്ടൽ പോലെ. അതുകൊണ്ട് തന്നെ ഫ്രഞ്ച് ടീമിലേക്കും ആ കുടിയേറ്റക്കാരുടെ പിന്മുറക്കാരെത്തിയത് സ്വാഭാവികം. സൂപ്പർ താരം എംബാപ്പെ ഉൾപ്പെടെ 12 പേരും ആഫ്രിക്കൻ വേരുള്ളവർ. അതായത് യൂറോപ്പിനായി ആഫ്രിക്കയും ആഫ്രിക്കക്കായി യൂറോപ്പും മൈതാനത്തിറങ്ങി. അതാണ് കാൽപ്പന്തിന്‍റെ വിശ്വമാനവികമായ വശ്യ സൗന്ദര്യം