ഫൈനലില്‍ ഫ്രാന്‍സ് ധരിക്കുക 2018 ലെ ഭാഗ്യ ജേഴ്സി, ഇത്തവണ ഈ ജേഴ്സി ധരിച്ചത് ഒരേയൊരു തവണ

മുന്‍ മത്സരങ്ങളില്‍ നീല നിറത്തിലുള്ള ജേഴ്സിയും വെള്ള നിറത്തിലുള്ള ഷോര്‍ട്സും ധരിച്ചാണ് ഫ്രാന്‍സ് മത്സരിക്കാന്‍ ഇറങ്ങിയിരുന്നത്. ഈ ലോകപ്പില്‍ ടുണീഷ്യക്കെതിരായ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഫ്രാന്‍സ് പൂര്‍ണമായും നീലനിറത്തിലുള്ള കിറ്റ് ധരിച്ച് കളിക്കാനിറങ്ങിയത്. ആ മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.

France to wear an all-blue strip in World Cup final against Argentina

ദോഹ: ലോകകപ്പ് ഫൈനലില്‍ നാളെ നടക്കുന്ന അര്‍ജന്‍റീനക്കെിരായ ഫൈനല്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ധരിക്കുക 2018ലെ ലോകകപ്പ് ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ ധരിച്ച പൂര്‍ണമായും നില നിറത്തിലുള്ള ജേഴ്സി. നീല നിറത്തിലുള്ള ജേഴ്സിയും ഷോര്‍ട്സും ധരിച്ചാവും ഫ്രാന്‍സ് നാളെ ഫൈനലിനിറങ്ങുക.

മുന്‍ മത്സരങ്ങളില്‍ നീല നിറത്തിലുള്ള ജേഴ്സിയും വെള്ള നിറത്തിലുള്ള ഷോര്‍ട്സും ധരിച്ചാണ് ഫ്രാന്‍സ് മത്സരിക്കാന്‍ ഇറങ്ങിയിരുന്നത്. ഈ ലോകപ്പില്‍ ടുണീഷ്യക്കെതിരായ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ഫ്രാന്‍സ് പൂര്‍ണമായും നീലനിറത്തിലുള്ള കിറ്റ് ധരിച്ച് കളിക്കാനിറങ്ങിയത്. ആ മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് കളികളും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചശേഷം ആദ്യ ഇലവനിലെ ഒമ്പത് കളിക്കാരെ മാറ്റി ടുണീഷ്യക്കെതിരെ ഇറങ്ങിയ ഫ്രാന്‍സിന് അടിതെറ്റുകയായിരുന്നു. രണ്ടാം പകുതിയില്‍ ഒരു ഗോളിന് പിന്നിലായതോടെ പ്രമുഖ താരങ്ങളെയെല്ലാം പകരക്കാരാക്കി ഇറക്കിയെങ്കിലും നാടകീയമായ അന്ത്യ നിമിഷങ്ങള്‍ക്കൊടുവില്‍ ടുണീഷ്യ ലോക ചാമ്പ്യന്‍മാരെ വീഴ്ത്തി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് അന്‍റോണിോ ഗ്രീസ്‌മാന്‍ ടുണീഷ്യന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും വാറില്‍ അത് ഓഫ് സൈ‍ഡാണെന്ന് വിധിച്ചു.

ലോകകപ്പ് ഫൈനല്‍: മെസി മാജിക്കിലും സ്കലോണിയുടെ തന്ത്രങ്ങളിലും പ്രതീക്ഷ അര്‍പ്പിച്ച് അര്‍ജന്‍റീന

France to wear an all-blue strip in World Cup final against Argentina

അര്‍ജന്‍റീന വെള്ള ഷോര്‍ട്സും നീലയും വെള്ളയും വരകളുള്ള ജേഴ്സിയും ധരിച്ചാണ് നാളെ ഫൈനലിന് ഇറങ്ങുന്നത്. കളിക്കളത്തില്‍ അര്‍ജന്‍റീനയുടെ വെള്ള ഷോര്‍ട്സുമായി ആശയക്കുഴപ്പം ഒഴിവാക്കാന്‍ കൂടിയാണ് ഫ്രാന്‍സ് നാളെ നീല ഷോര്‍ട്സും ധരിച്ചിറങ്ങുന്നത്. ഒപ്പം 2018ലെ ലോകകപ്പ് ഫൈനല്‍ ഭാഗ്യവും ഫ്രാന്‍സിന്‍റെ മനസിലുണ്ട്. 2018ലെ ഫൈനലില്‍ 4-2-ന് ക്രൊയേഷ്യയെ തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം കിരീടം നേടിയത്.

നാളെ നടക്കുന്ന ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പ്പിച്ചാല്‍ 1962ല്‍ ബ്രസീലിന് ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമാവാന്‍ ഫ്രാന്‍സിന് കഴിയും. അതേസമയം 36 വര്‍ഷത്തിനുശേഷം ആദ്യ ലോക കിരീടം ലക്ഷ്യമിട്ടാണ് ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന ഇറങ്ങുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios