സസ്‌പെന്‍സ് പൊളിച്ച് വരാന്‍ ടീമില്‍, മധ്യനിരയില്‍ യുവതാളം; ഫ്രാന്‍സ് ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു
കരീം ബെൻസെമ, കിലിയൻ എംബപ്പെ, അന്‍റോയിൻ ഗ്രീസ്മാൻ, ഒസ്മാൻ ഡെംബലെ, ഒളിവിയർ ജിറൂദ് കോമാൻ, എൻകുൻകു എന്നിവരാണ് മുന്നേറ്റത്തിൽ
പാരീസ്: ലോകകപ്പ് ഫുട്ബോളിനുള്ള 25 അംഗ സ്ക്വാഡിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് സൂപ്പര്‍താരം കരീം ബെന്‍സെമ ആക്രമണം നയിക്കുന്ന ടീമില്‍ പരിക്കിന്‍റെ ആശങ്കകള്‍ക്കിടെയും പ്രതിരോധതാരം റാഫേല്‍ വരാനെ ദിദിയെ ദെഷാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ എൻഗോളെ കാന്‍റെയും പോൾ പോഗ്ബയും ടീമിലില്ലാത്ത സാഹചര്യത്തില്‍ യുവ മിഡ്‌ഫീല്‍ഡര്‍മാര്‍ക്ക് അഗ്നിപരീക്ഷയാവും ഖത്തറില്‍.
കരീം ബെൻസെമ, കിലിയൻ എംബപ്പെ, അന്‍റോയിൻ ഗ്രീസ്മാൻ, ഒസ്മാൻ ഡെംബലെ, ഒളിവിയർ ജിറൂദ്, കിംഗ്‌സ്‌ലി കോമാൻ, ക്രിസ്റ്റഫര്‍ എൻകുൻകു എന്നിവരാണ് മുന്നേറ്റത്തിൽ. പ്രതിരോധത്തിലാകട്ടെ കിംബംപ്പെ, കൊനാട്ടെ, യൂൾസ് കൗണ്ടെ, ബെഞ്ചമിന്‍ പവാദ്, റാഫേൽ വരാൻ, ഉപമെകാനോ,സാലിബ എന്നിവരാണ് ഉള്ളത്. കാമവിംഗ, ഫൊഫാന, റാബിയോട്ട് എന്നിവരെല്ലാം മധ്യനിരയിൽ ഉണ്ടെങ്കിലും മികച്ച പ്രതിരോധ താരങ്ങളും സ്ട്രൈക്കർമാരും നിറഞ്ഞ നിലവിലെ ചാമ്പ്യന്മാരുടെ നിരയിൽ കഴിഞ്ഞ ലോകകപ്പ് നേടുമ്പോൾ മിന്നും പ്രകടനം കാഴ്ചവച്ച എൻഗോളോ കാന്‍റെ, പോൾ പോഗ്ബ എന്നിവരുടെ അസാന്നിധ്യമാണ് തിരിച്ചടിയാവുക. ഗോളി ഹ്യൂഗോ ലോറിസിന് ഇത് നാലാം ഫിഫ ലോകകപ്പാണ്.
Goalkeepers: Alphonse Areola (West Ham), Hugo Lloris (Tottenham), Steve Mandanda (Rennes)
Defenders: Lucas Hernandez (Bayern Munich), Theo Hernandez (AC Milan), Presnel Kimpembe (Paris St-Germain), Ibrahima Konate (Liverpool), Jules Kounde (Barcelona), Benjamin Pavard (Bayern Munich), William Saliba (Arsenal), Dayot Upamecano (Bayern Munich), Raphael Varane (Manchester United)
Midfielders: Eduardo Camavinga (Real Madrid), Youssouf Fofana (Monaco), Matteo Guendouzi (Marseille), Adrien Rabiot (Juventus), Aurelien Tchouameni (Real Madrid), Jordan Veretout (Marseille)
Forwards: Karim Benzema (Real Madrid), Kingsley Coman (Bayern Munich), Ousmane Dembele (Barcelona), Olivier Giroud (AC Milan), Antoine Griezmann (Atletico Madrid), Kylian Mbappe (Paris St-Germain), Christopher Nkunku (RB Leipzig)
മ്രോഡ്രിച്ചിന്‍റെ ക്രൊയേഷ്യയും തയ്യാര്‍
ഖത്തർ ലോകകപ്പിനുള്ള ക്രൊയേഷ്യൻ ടീമിനെ പ്രഖ്യാപിച്ചു. നിലവിലെ റണ്ണേഴ്‌സ് അപ്പായ ക്രൊയേഷ്യയെ റയൽ മാഡ്രിഡ് താരം ലൂക്ക മോഡ്രിച്ച് നയിക്കും. കോച്ച് സ്ലാറ്റ്കോ ഡാലിച്ച് പ്രഖ്യാപിച്ച ഇരുപത്തിയാറംഗ ടീമിൽ ഇവാൻ പെരിസിച്ച്, ആന്ദ്രേ ക്രമാരിച്ച്, ബ്രൂണോ പെറ്റ്കോവിച്ച്, മത്തേയു കൊവാസിച് തുടങ്ങിയവരുണ്ട്. ഗ്രൂപ്പ് എഫിൽ മൊറോക്കോ, കാനഡ, ബെൽജിയം എന്നിവരാണ് ക്രൊയേഷ്യയുടെ എതിരാളികൾ. ലോകകപ്പിന് മുൻപ് ക്രൊയേഷ്യ ഈമാസം പതിനാറിന് യുഎഇയുമായി സന്നാഹമത്സരത്തിൽ കളിക്കും.
കട്ടൗട്ട് യുദ്ധം തീരുന്നില്ല; പരപ്പൻപൊയിലിൽ സി ആർ 7 നും മെസിക്കും മുകളിലെത്തി നെയ്മര്‍