ഇനീപ്പോ അഞ്ച് മാര്‍ക്ക് പോയാലെന്താ? നെയ്മറിന്റെ കുഞ്ഞു ആരാധികയെ ഏറ്റെടുത്ത് ബ്രസീല്‍ ഫാന്‍സ്!
കുഞ്ഞു ആരാധകരില്‍ ചിലര്‍ക്കെങ്കിലും ചോദ്യവും ചിത്രവും അത്ര രസിച്ചിരുന്നില്ല. ചോദ്യപേപ്പറില്‍ നെയ്മറും റൊണാള്‍ഡോയും എവിടെയെന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ തന്നെ പറയുന്നു.
മലപ്പുറം: സംസ്ഥാന സ്‌കൂള്‍ പരീക്ഷയില്‍ നാലാം ക്ലാസുകാര്‍ക്കുള്ള മലയാളം ചോദ്യ പേപ്പര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിയരുന്നു. അതിന്റെ പ്രധാനകാരണം ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയായിരുന്നു. മെസിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള ചോദ്യം അതിലുണ്ടായിരുന്നു. മെസിയുടെ ജനനം, ഫുട്‌ബോള്‍ ജീവിതം, നേട്ടങ്ങള്‍, പുരസ്‌കാരങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കിയായിരുന്നു വികസിപ്പിച്ച് ജീവചരിത്രം തയാറാക്കാനുള്ള ചോദ്യം.
കുഞ്ഞു ആരാധകരില്‍ ചിലര്‍ക്കെങ്കിലും ചോദ്യവും ചിത്രവും അത്ര രസിച്ചിരുന്നില്ല. ചോദ്യപേപ്പറില്‍ നെയ്മറും റൊണാള്‍ഡോയും എവിടെയെന്ന് ചില കുട്ടി ആരാധകര്‍ ചോദിച്ചുവെന്ന് അധ്യാപകര്‍ തന്നെ പറയുന്നു. അതിന്റെ നേര്‍സാക്ഷ്യം ഇപ്പോള്‍ ഉത്തര കടലാസിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഒരു കുഞ്ഞു ബ്രസീലിയന്‍ ആരാധിക എഴുതിയ ഉത്തരമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
മെസ്സിയെ കുറിച്ച് എഴുതാനുള്ള ചോദ്യത്തിന് തിരൂര്‍ അത്താണിപ്പടി പുതുപ്പള്ളി ശാസ്താ എഎല്‍പി സ്‌കൂളിലെ കൊച്ചു ബ്രസീല്‍ ആരാധിക റിസ ഫാത്തിമയുടെ ഉത്തരം ഇങ്ങനെയായിരുന്നു. ''ഞാന്‍ എഴുതൂല. ഞാന്‍ ബ്രസീല്‍ ഫാന്‍ ആണ്. എനിക്ക് നെയ്മറിനെയാണ് ഇഷ്ടം. മെസിയെ ഇഷ്ടമല്ല.'' സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നാട്ടിലെ താരമായിരിക്കുകയാണ് റിസ. ബ്രസീല്‍ ആരാധകരില്‍ റിഫയുടെ ഉത്തര കടലാസ് ഏറ്റെടുത്തു. ബ്രസീല്‍ ഫാന്‍സ് മലപ്പുറം പങ്കുവച്ച പോസ്റ്റ് വായിക്കാം...
ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം മെസിയും അര്‍ജന്റീയനും ലോകമെമ്പാടും ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്. കുഞ്ഞു ആരാധകര്‍ മുതല്‍ കാരണവന്മാര്‍ വരെ ആഘോഷങ്ങളില്‍ പങ്കുചേരുന്നു. കഴിഞ്ഞ ദിവസം പനാമയ്‌ക്കെതിരെ സൗഹൃദ മത്സരത്തിലും അര്‍ജന്റീന ജയിക്കുകയുണ്ടായി. ലോകകപ്പ് നേട്ടത്തിന് ശേഷം അര്‍ജന്റീന കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമായിരുന്നത്. ബ്യൂണസ് ഐറിസില്‍ നാട്ടുകാര്‍ക്ക് മുന്നില്‍ നടന്ന മത്സരം 2-0ത്തിന് അര്‍ജന്റീന ജയിച്ചു. മെസി ഗോള്‍ നേടുകയും ചെയ്തു.