Russia :  റഷ്യയെ വിലക്കുമ്പോള്‍! വംശീയത നിറഞ്ഞ ഇംഗ്ലണ്ടിലെ സ്‌റ്റേഡിയങ്ങള്‍ എന്തുകൊണ്ട് ഫിഫ കാണാതെപോയി ?

യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കി ഫിഫയും യുവേഫയും. എല്ലാ മത്സരങ്ങളിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല.

Former Sports Journo Jafar Khan on Russia Football ban by fifa

യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ റഷ്യയില്‍ നിന്ന് മാറ്റുന്നു. പിന്നാലെ ഇംഗ്ലീഷ് എഫ്എ കടുത്ത നിലപാടുകളിലേക്ക് നീങ്ങുന്നു. റഷ്യന്‍ വ്യാപാരിയും ചെല്‍സി ഉടമയുമായ റോമന്‍ അബ്രഹാമോവിച്ചിനെതിരെ  ഇംഗ്ലണ്ടില്‍ പ്രതിഷേധം. എല്ലാ ലീഗും പ്രതിഷേധക്കളമാകുന്നു. റഷ്യയുമായുള്ള മത്സരത്തില്‍ നിന്ന് പോളണ്ട് പിന്‍മാറി. സ്വീഡന്‍ റഷ്യയെ യോഗ്യതാ മത്സരം കളിപ്പിക്കരുതെന്ന് വാദിക്കുന്നു. ഇപ്പോള്‍ ഫിഫയുടെ വിലക്കും. ഫുട്‌ബോള്‍ ലോകത്ത് റഷ്യ ഒറ്റപ്പെടുകയാണ്. റഷ്യയെ വിലക്കാനുള്ള ഫിഫയുടെ തീരുമാനം പരിശോധിക്കുകയാണ് ഫുട്‌ബോള്‍ പ്രേമിയും എഴുത്തുകാരനുമായ ജാഫര്‍ ഖാന്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം. 


യുക്രൈനെതിരെയുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ ദേശീയ ടീമുകളെയും ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കി ഫിഫയും യുവേഫയും. എല്ലാ മത്സരങ്ങളിലും വിലക്ക് നിലവില്‍ വരും. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലോകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല. റഷ്യന്‍ ക്ലബ്ബായ സ്പാര്‍ട്ടക്ക് മോസ്‌കോയെ യൂറോപ്പ ലീഗില്‍ നിന്ന് പുറത്താക്കാന്‍ യുവേഫയും തീരുമാനിച്ചു. 

ലോകത്ത് ഏറ്റവും വംശീയത നിറഞ്ഞ സ്റ്റേഡിയങ്ങള്‍ എന്ന് ഒട്ടനവധി കളിക്കാര്‍ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലണ്ടും എല്ലാകാലത്തും ഒന്നല്ലെങ്കില്‍ മറ്റൊരു രാജ്യത്തിനുമേല്‍ കുതിരകയറുന്ന അമേരിക്കയും നടത്തിയ കടുത്ത സമ്മര്‍ദ്ദം കാരണമാണ് ഫിഫ ഇത്തരമൊരു നടപടിയിലേക്ക് പോയത്. ഇറാനും ഇറാഖിനും ദക്ഷണാഫ്രിക്കക്കും റഷ്യക്കും വെച്ച സ്‌കെയിലുകൊണ്ട് അമേരിക്കയെയും ഇംഗ്ലണ്ടിനെയും അളന്നിരുന്നേല്‍ ഫുട്ബാള്‍ മൈതാനങ്ങളില്‍ നിന്ന് അവര്‍ എന്നോ അപ്രത്യക്ഷമായേനെ.
 
ഫിഫയുടെ ചാടിയിറക്കം, യൂറോപ്യന്‍ രാജ്യങ്ങളുടെ ബേജാറ്. അത് മനസ്സിലാവാന്‍ പഴയ ഫയലുകള്‍ തപ്പേണ്ടതില്ല. കഴിഞ്ഞ ദിവസം കേട്ട വാര്‍ത്തകള്‍ മതി. വാര്‍ത്താ അവതാരകരുടെ ഉള്ളുനീറി പുറത്തുവന്ന സങ്കട കണ്ണീര്‍ കണ്ടാല്‍ മതി. അവര്‍ പറയുകയാണ്. പരിഷ്‌കൃതമായ ഒരു യൂറോപ്യന്‍ നഗരത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും പാലയാനം ചെയ്യുന്നവര്‍ വെളുത്തവരാണെന്നും നമ്മളെ പോലെയുള്ളവരാണെന്നും അവര്‍ മിഡില്‍ ഈസ്റ്റില്‍ നിന്നോ വടക്കേ ആഫ്രിക്കയില്‍ നിന്നോ ഉള്ളവരെ പോലെയല്ല. 

'ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വൈകാരികമാണ്, കാരണം നീലക്കണ്ണുകളും സുന്ദരമായ മുടിയുമുള്ള യൂറോപ്യന്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ഞാന്‍ കാണുന്നു'

- ബി ബി സി ന്യൂസ് (യു കെ)

'21-ാം നൂറ്റാണ്ടിലെ ഒരു യൂറോപ്യന്‍ നഗരത്തിലാണ് ഞങ്ങള്‍ ഇപ്പൊള്‍ ഉള്ളത്. ഇവിടെയിപ്പോള്‍ ഇറാഖിലോ അഫ്ഗാനിസ്ഥാനിലോ ഉള്ളതുപോലെ ക്രൂയിസ് മിസൈല്‍ ഫയര്‍ നടക്കുന്നുണ്ടെന്ന കാര്യം നിങ്ങള്‍ക്ക്
സങ്കല്‍പ്പിക്കാന്‍ കഴിയുമോ?' 'ഇതൊരു പ്രധാന ചോദ്യമാണ്. സിറിയക്കാര്‍ പലായനം ചെയ്യുന്നതിനെക്കുറിച്ചല്ല ഞങ്ങള്‍ ഇവിടെ സംസാരിക്കുന്നത്. ഞങ്ങള്‍ യൂറോപ്യന്മാരെക്കുറിച്ചാണ് സംസാരിക്കുന്നത്,'

- ബി എഫ് എം ടി.വി (ഫ്രാന്‍സ്)

'അവര്‍ നമ്മളെപ്പോലുള്ളവരാണെന്ന കാര്യമാണ് എന്നെ ഞെട്ടിപ്പിക്കുന്നത്. ഉക്രൈന്‍ ഒരു യൂറോപ്യന്‍ രാജ്യമാണ്. അതിലെ ആളുകള്‍ നെറ്റ്ഫ്ളിക്സ് കാണുന്നവരും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉള്ളവരുമാണ്. യുദ്ധം ഇനിമുതല്‍ ദരിദ്ര വിദൂര ജനവിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. അത് ആര്‍ക്കും സംഭവിക്കാം.'

- ഡെയ്‌ലി ടെലഗ്രാഫ്(യു കെ)

'വ്യക്തമായി പറഞ്ഞാല്‍, അവര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളല്ല, ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളാണ്. അവര്‍ സമ്പന്നരാണ്, വെളുത്തവരാണ്. അവര്‍ നമ്മളോട് വളരെ സാമ്യമുള്ളവരാണ്'. 

-എന്‍ ബി സി ന്യൂസ് (യു കെ)

ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നുമെല്ലാം ലോകകപ്പ് യോഗ്യത കളിക്കാന്‍ കളിക്കാര്‍ ഉണ്ടാവുന്നത് എങ്ങനെയെന്ന് ഫിഫ ആലോചിച്ചിട്ടുണ്ടോ? മറഡോണ ഫിഫയോട് പറഞ്ഞതെ പറയാനുള്ളു..

'നിങ്ങള്‍ ദിനോസറുകളാണ്, മനുഷ്യരുടെ കളി നിയന്ത്രിക്കുന്ന ദിനോസറുകള്‍'

Latest Videos
Follow Us:
Download App:
  • android
  • ios