ഖത്തർ ലോകകപ്പ് മെസിയെ ലോക ചാമ്പ്യനാക്കാനായി മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയെന്ന് ലൂയി വാന്‍ഗാൽ

ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഗോളടിച്ച രീതിയും ഞ‌ങ്ങള്‍ ഗോള്‍ നേടിയ രീതിയും അര്‍ജന്‍റീന കളിക്കാരോടുള്ള സമീപനവും കണ്ടാല്‍ തന്നെ നിങ്ങള്‍ക്കത് മനസിലാവുമെന്നും വാന്‍ഗാല്‍ ഡച്ച് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Former Netherlands Coach Louis van Gaal claims World Cup was rigged for Lionel Messi gkc

ആംസ്റ്റര്‍ഡാം: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസിയെ ലോക ചാമ്പ്യനാക്കുക എന്ന ലക്ഷ്യത്തോടെ തയാറാക്കിയ തിരക്കഥയാണ് ഖത്തര്‍ ലോകകപ്പില്‍ നടന്നതെന്ന് മുന്‍ നെതര്‍ലന്‍ഡ്സ് പരീശീലകന്‍ ലൂയി വാന്‍ഗാല്‍. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരായ ക്വാര്‍ട്ടറില്‍ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ജയിച്ചാണ് അര്‍ജന്‍റീന സെമിയിലെത്തിയത്. ക്വാര്‍ട്ടര്‍ മത്സരശേഷം ഡച്ച് പരിശീലകനായിരുന്ന ലൂയി വാന്‍ഗാലിനു മുമ്പിലെത്തി മെസി നടത്തിയ രോഷ പ്രകടനവും അതിനുശേഷം ടണലിലൂടെ നടന്നു നീങ്ങുമ്പോള്‍ നെതര്‍ലന്‍ഡ്സ് താരങ്ങള്‍ക്കെതിരെ ദേഷ്യപ്പെട്ടതും വിവാദമായിരുന്നു.

ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഗോളടിച്ച രീതിയും ഞ‌ങ്ങള്‍ ഗോള്‍ നേടിയ രീതിയും അര്‍ജന്‍റീന കളിക്കാരോടുള്ള സമീപനവും കണ്ടാല്‍ തന്നെ നിങ്ങള്‍ക്കത് മനസിലാവുമെന്നും വാന്‍ഗാല്‍ ഡച്ച് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പലപ്പോഴും ഗ്രൗണ്ടില്‍ പരിധിവിട്ടിട്ടും അര്‍ജന്‍റീന താരങ്ങള്‍ക്കുനേരം കണ്ണടക്കുകയും നെതര്‍ലന്‍ഡ്സ് താരങ്ങളെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ശിക്ഷിക്കുകയും ചെയ്തു.അതുകൊണ്ടാണ് ഞാന്‍ പറയുന്നത് മെസിയെ ലോക ചാമ്പ്യനാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്‍കൂട്ടി ഒരുക്കിയ തിരക്കഥയായിരുന്നു എല്ലാമെന്ന്.

എന്താണ് ശരിക്കും താങ്കള്‍ ഉദ്ദേശിച്ചത് എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ എല്ലാ കാര്യങ്ങളും എന്നായിരുന്നു വാന്‍ഗാലിന്‍റെ മറുപടി. എന്ത് വിലകൊടുത്തും മെസിയെ ലോകചാമ്പ്യനാക്കുക എന്നതായിരുന്നോ ലക്ഷ്യമെന്ന ചോദ്യത്തിന് ഞാന്‍ അങ്ങനെയാണ് കരുതുന്നതെന്നും വാന്‍ഗാല്‍ മറുപടി നല്‍കി.

മാസ്മരിക പ്രകടനം തുടര്‍ന്ന് മെസി; വിജയവഴിയില്‍ തിരിച്ചെത്തി ഇന്‍റര്‍ മയാമി-വീഡിയോ

ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരായ ക്വാര്‍ട്ടര്‍ തോല്‍വിക്ക് പിന്നാലെ വാന്‍ഗാല്‍ പരിശീലക സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാന്‍ഗാലിന്‍റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ നെതര്‍ലന്‍ഡ്സ് നായകനായിരുന്ന വിര്‍ജില്‍ വാന്‍ ഡിക്ക് തയാറായില്ല. വാന്‍ഗാലിന്‍റെ ആരോപണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അത് വാന്‍ഗാലിന്‍റെ അഭിപ്രായമാണെന്നും അദ്ദേഹത്തിന് എന്തും പറയാമെന്നും വ്യക്തിപരമായി താന്‍ വാന്‍ഗാലിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും വാന്‍ഡിക്ക് പറഞ്ഞു.

സാക്ഷാൽ മെസിയെ പിന്തള്ളി കുതിപ്പ്; യുവേഫയുടെ 2023ലെ ഏറ്റവും മികച്ച പുരുഷ താരമായി ഹാലൻഡ്, പെപ്പിനും നേട്ടം

അടുത്തിടെ സ്പാനിഷ് റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ മെസിയാണോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ച കളിക്കാരന്‍ എന്ന ചോദ്യത്തിന് മെസിക്ക് വ്യക്തിഗത പുരസ്കാരങ്ങള്‍ കൂടുതലുണ്ടാവുമെന്നും എന്നാല്‍ റൊണാള്‍ഡോക്കാണ് ടീം പുരസ്കാരങ്ങള്‍ കൂടുതലെന്നും വാന്‍ഗാല്‍ പറഞ്ഞിരുന്നു. മെസിയെക്കാള്‍ റൊണാള്‍ഡോ ആണ് ടീം മാന്‍. വ്യകിതഗത മികവില്‍ മെസി റൊണാള്‍ഡോയെക്കാള്‍ മുന്നിലായിരിക്കും. പക്ഷെ കോച്ച് എന്ന നിലയില്‍ താന്‍ എപ്പോഴും ടീമിന്‍റെ പ്രകടനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്നും വാന്‍ഗാന്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios