ക്രിസ്റ്റ്യാനോ ബഹുമാനിക്കപ്പെടേണ്ട ഫുട്‌ബോളര്‍; പോര്‍ച്ചുഗീസ് താരത്തെ പിന്തുണച്ച് മുന്‍ ജര്‍മന്‍ താരം

ഇപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തോട്, കുറച്ചുകൂടി ബഹുമാനം കാണിക്കണമെന്ന് ഓസില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു.

Former German play maker supports cristiano ronaldo after blames against him

ദോഹ: പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണോള്‍ഡോയ്‌ക്കെതിരെ കടുത്ത കുറ്റപ്പെടുത്തലുകളാണ് ഖത്തര്‍ ലോകകപ്പിലുണ്ടായത്. സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇറക്കാത്തതിനെ തുടര്‍ന്ന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ സ്‌ക്വാഡ് വിടുമെന്ന് ഭീഷണിപ്പെടുത്തിയതായി അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ താരത്തെ ഇറക്കിയിരുന്നില്ല. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ തള്ളിയിരുന്നു. 

അവര്‍ പ്രസ്താവനയില്‍ പഞ്ഞതിങ്ങനെ. ''പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസുമായുള്ള ചര്‍ച്ചയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിടുമെന്ന് ഭീഷണി മുഴക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഖത്തറില്‍ വച്ച് ടീം വിടുമെന്ന് ക്യാപ്റ്റനായ ക്രിസ്റ്റ്യാനോ ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ല. ദേശീയ ടീമിനായും രാജ്യത്തിനായും ഓരോ ദിവസവും പുത്തന്‍ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ. അത് അംഗീകരിക്കേണ്ടതുണ്ട്. ദേശീയ ടീമിനോടുള്ള ക്രിസ്റ്റ്യാനോയുടെ പ്രതിബന്ധത സംശയരഹിതമാണ്. പോര്‍ച്ചുഗലിനായി ഏറ്റവും കൂടുതല്‍ തവണ കളത്തിലിറങ്ങിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിബന്ധത സ്വിറ്റ്സര്‍ലന്‍ഡിന് എതിരായ മത്സരത്തിലും വ്യക്തമായി. സ്വിസ് ടീമിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ വിജയം അനിവാര്യമായിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടത്തിനായുള്ള ശ്രമത്തിലാണ് ടീമും താരങ്ങളും പരിശീലകരും പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷനും.'' വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. 

ഇപ്പോള്‍ ക്രിസ്റ്റ്യാനോയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ ജര്‍മന്‍ താരം മെസ്യൂട്ട് ഓസില്‍. കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തോട്, കുറച്ചുകൂടി ബഹുമാനം കാണിക്കണമെന്ന് ഓസില്‍ സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു. അദ്ദേഹം പറയുന്നതിങ്ങനെ.. ''പല മാധ്യമ പ്രവര്‍ത്തകരും റൊണാള്‍ഡോയുടെ പേര് ഉപയോഗിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുകയാണ്. 38 വയസ്സായ ഒരാള്‍, നിരന്തരം ഗോള്‍ നേടുന്നില്ല എന്നത് വിമര്‍ശന വിഷയമല്ലെന്നായിരുന്നു ഓസിലിന്റെ കുറിപ്പ്. 20 വര്‍ഷമായി മികച്ച കളി പുറത്തെടുത്ത റോണോയുടെ റെക്കോര്‍ഡുകള്‍ മറികടക്കാന്‍ പുതിയ തലമുറയില്‍ ആരുണ്ട്.'' ഓസില്‍ ചോദിച്ചു. റയലില്‍ ഇരുവരും സഹതാരങ്ങളായിരുന്നു.

നിങ്ങളെന്താണ് റിക്വെല്‍മിയോട് ചെയ്തത്? വാന്‍ ഗാലിന്റെ മുഖത്ത് നോക്കി മെസിയുടെ ആഘോഷം- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios