മെസിയുടെ കാലം കഴിഞ്ഞു! ഫുട്‌ബോളിലെ പുത്തന്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വെയ്ന്‍ റൂണി
ഇരുപത്തിരണ്ടുകാരനായ ഹാലന്‍ഡ് കഴിഞ്ഞ സമ്മറിലാണ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. പ്രീമിയര്‍ ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ ഹാലന്‍ഡ് ആകെ 42 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു.
ലണ്ടന്‍: ഒന്നരപ്പതിറ്റാണ്ടായി ലോക ഫുട്‌ബോളിനെ അടക്കിഭരിച്ച താരങ്ങളാണ് ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഗോളുകള്‍ക്കും റെക്കോര്‍ഡുകള്‍ക്കും ട്രോഫികള്‍ക്കുമൊപ്പം ഇരുവരുചേര്‍ന്ന് നേടിയ പന്ത്രണ്ട് ബാലോണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും ഇത് വ്യക്തമാക്കുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ഇരുവരുടേയും കാലം കഴിഞ്ഞുവെന്നാണ് വെയ്ന്‍ റൂണി പറയുന്നത്. വരാനിരിക്കുന്നത് മാഞ്ചസ്റ്റര്‍ സിറ്റിതാരം എര്‍ലിംഗ് ഹാലന്‍ഡിന്റെ കാലമാണെന്നും വെയ്ന്‍ റൂണി.
ഇരുപത്തിരണ്ടുകാരനായ ഹാലന്‍ഡ് കഴിഞ്ഞ സമ്മറിലാണ് ബൊറൂസ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. പ്രീമിയര്‍ ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകള്‍ നേടിയ ഹാലന്‍ഡ് ആകെ 42 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ മെസി- റൊണാള്‍ഡോ അവസാനിച്ചെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം വെയ്ന്‍ റൂണി പറയുന്നത്. റൂണിയുടെ വാക്കുകള്‍... ''നിലവില്‍ മെസിയെക്കാള്‍ മികച്ച താരം മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാലന്‍ഡാണ്. മുപ്പത്തിയഞ്ചാം വയസ്സിലെ മെസിയുടെ പ്രകടനത്തെ മറികടക്കുന്നതാണ് ഇപ്പോള്‍ ഹാലന്‍ഡിന്റെ മികവ്. ഗോള്‍മുഖത്ത് സിറ്റിതാരത്തിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്.'' റൂണി പറഞ്ഞു.
അതേസമയം, എഫ് സി ബാഴ്‌സലോണ ലിയോണല്‍ മെസിയുടെ കരാര്‍ വ്യവസ്ഥകള്‍ തിരുമാനിച്ചുവെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. പിഎസ്ജിയില്‍ നിന്നാണ് മെസി ബാഴ്‌സയിലേക്ക് മടങ്ങാനൊരുങ്ങുന്നത്. ജൂണില്‍ അവസാനിക്കുന്ന പി എസ് ജിയുമായുള്ള കരാര്‍ പുതുക്കേണ്ടെന്നാണ് മെസിയുടെ തീരുമാനം. പാരിസ് ക്ലബുമായുള്ള കരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ച മെസി ബാഴ്‌സലോണയുടെ ഔദ്യോഗിക ഓഫറിനായി കാത്തിരിക്കുകയാണ്.
ബാഴ്‌സലോണയാകട്ടെ മെസിക്ക് നല്‍കേണ്ട കരാര്‍ വ്യവസ്ഥകളിലും പ്രതിഫലക്കാര്യത്തിലും തീരുമാനമെടുത്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2021ല്‍ ബാഴ്‌സലോണ വിടുമ്പോള്‍ കിട്ടിയ പ്രതിഫലത്തിന്റെ നാലിലൊന്നായിരിക്കും തിരികെ വരുമ്പോള്‍ മെസിക്ക് കിട്ടുക. 2021ല്‍ നൂറ് ദശലക്ഷം യൂറോയായിരുന്നു മെസിയുടെ ആകെ പ്രതിഫലം. ഇത് ഇരുപത്തിയഞ്ച് ദശലക്ഷം യൂറോയായി കുറയും.
പഞ്ചാബ് കിംഗ്‌സിനോട് പകരം വീട്ടാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; മത്സരം മൊഹാലിയില്‍- സാധ്യതാ ഇലവന്‍