അനായാസമെന്ന് കരുതരുത്! അമേരിക്കയില്‍ ലിയോണല്‍ മെസി വിയര്‍ക്കും; കാരണം വ്യക്തമാക്കി വെയ്ന്‍ റൂണി

അമേരിക്കന്‍ ലീഗില്‍ മെസിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്നും പ്രതീക്ഷിച്ചപോലെ അനായാസം കളിക്കാന്‍ കഴിയില്ലെന്നും ഇംഗ്ലണ്ടിന്റെ മുന്‍താരം വെയ്ന്‍ റൂണി മുന്നറിയിപ്പ് നല്‍കുന്നു.

former england striker wayne rooney warn lionel messi saa

ന്യൂയോര്‍ക്ക്: ഇന്റര്‍ മയാമിയിലേക്ക് എത്തുന്ന ലിയോണല്‍ മെസിക്ക് മുന്നറിയിപ്പുമായി വെയ്ന്‍ റൂണി. അമേരിക്കന്‍ ലീഗില്‍ മെസിക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നാണ് റൂണിയുടെ മുന്നറിയിപ്പ്. പിഎസ്ജിയുമായി രണ്ടുവര്‍ഷ കരാര്‍ പൂര്‍ത്തിയാക്കിയ ലിയോണല്‍ മെസി പുതിയ തട്ടകമായി തെരഞ്ഞെടുത്തത് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമി. ബാഴ്‌സലോണയുടെയും പ്രീമിയര്‍ ലീഗ് ക്ലബുകളുടേയും സൗദി ക്ലബ് അല്‍ ഹിലാലിന്റെയും ഓഫറുകള്‍ നിരസിച്ചാണ് മെസി ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമി തെരഞ്ഞെടുത്തത്. 

കരിയറിന്റെ അവസാന കാലം സമ്മര്‍ദമില്ലാതെ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുപ്പത്തിയഞ്ചുകാരനായ മെസിയുടെ തീരുമാനം. എന്നാല്‍ അമേരിക്കന്‍ ലീഗില്‍ മെസിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്നും പ്രതീക്ഷിച്ചപോലെ അനായാസം കളിക്കാന്‍ കഴിയില്ലെന്നും ഇംഗ്ലണ്ടിന്റെ മുന്‍താരം വെയ്ന്‍ റൂണി മുന്നറിയിപ്പ് നല്‍കുന്നു. ബാഴ്‌സലോണ വിട്ട മെസി പിഎസ്ജിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ സമയമെടുത്തു. 

അമേരിക്കന്‍ ലീഗിലും സമാന വെല്ലുവിളിയാണ് മെസിയെ കാത്തിരിക്കുന്നത്. അമേരിക്കയിലെ സാഹചര്യങ്ങള്‍ യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്നും മേജര്‍ ലീഗ് സോക്കറില്‍ ഡി സി യുണൈറ്റഡിന്റെ പരിശീലകനായ റൂണി മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ ഏറ്റവും മികച്ച താരമായ മെസിയുടെ സാന്നിധ്യം അമേരിക്കന്‍ ലീഗിന് കൂടുതല്‍ പ്രശസ്തിയും വാണിജ്യ സാധ്യതകളും നല്‍കുമെന്നും റൂണി പറഞ്ഞു. 

എങ്ങനെ ചിരിക്കാതിരിക്കും? ഹാരി ബ്രൂക്കിന്റെ പുറത്താകല്‍ വിചിത്രം; വിശ്വസിക്കാനാവാതെ താരം- വീഡിയോ

എന്നാല്‍ മുപ്പത്തിയഞ്ചാം വയസ്സിലും തന്റെ കളിമികവിന് അല്‍പം പോലും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിച്ചാണ് മെസി മുന്നോട്ട് പോകുന്നത്. ഓസ്‌ട്രേലിയക്കെതിരായ സൗഹൃദമത്സരത്തിലെ അര്‍ജന്റൈന്‍ നായകന്റെ ഈ ഗോള്‍മാത്രം മതി ഇതിന് സാക്ഷ്യം.

റെക്കോര്‍ഡിനരികെ ക്രിസ്റ്റ്യാനോ

യുവേഫ നേഷന്‍സ് ലീഗില്‍ ബോസ്‌നിയക്കെതിരെ ഇറങ്ങുമ്പോള്‍ റൊണാള്‍ഡോയെ തേടി മറ്റൊരു റെക്കോര്‍ഡ് കൂടിയെത്തും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യതാരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. 196 മത്സങ്ങള്‍ കളിച്ച ബദല്‍ അല്‍ മുതവയുടെ റെക്കോര്‍ഡ് നേരത്തേ തന്നെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ റൊണാള്‍ഡോ മറ്റൊരു നാഴികക്കല്ല് പിന്നിടുന്നത്. റൊണാള്‍ഡോയുടെ ഏറ്റവും വലിയ എതിരാളിയായ ലിയോണല്‍ മെസി 175 കളിയില്‍ 103 ഗോളാണ് നേടിയിട്ടുള്ളത്. റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞതാരം പെപ്പെയാണ്, 133 മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios