ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടന്‍ തീരുമാനം! അല്‍ ഹിലാലിലെത്തുന്ന നെയ്മര്‍ക്ക് പരിഹാസം

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ എന്നിവര്‍ക്ക് പിന്നാലെയാണ് നെയ്മറും സൗദിയിലെത്തുന്നത്. നേരത്തെ മെസിയെ ടീമിലെത്തിക്കാനും അല്‍ ഹിലാല്‍ ശ്രമിച്ചിരുന്നു.

football fans says neymar the biggest waste of talent in history saa

റിയാദ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ വരും സീസണില്‍ അല്‍ ഹിലാലിന് വേണ്ടി പന്തുതട്ടുമെന്ന വാര്‍ത്തകള്‍ അല്‍പസമയം മുമ്പാണ് ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ടത്. രണ്ട് വര്‍ഷത്തെ കരാറാണ് നെയ്മറും അല്‍ ഹിലാലും തമ്മിലുളളത്. ഈ ആഴ്ച്ച തന്നെ നെയ്മര്‍ സൗദിയിലെത്തും. പത്താം നമ്പര്‍ ജഴ്‌സിയാണ് നെയ്മര്‍ക്ക് നല്‍കുക. 98.5 മില്യണ്‍ ഡോളറിനാണ് പിഎസ്ജിയില്‍ നിന്ന് 31കാരനായ നെയ്മറെത്തുന്നത്.

സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ എന്നിവര്‍ക്ക് പിന്നാലെയാണ് നെയ്മറും സൗദിയിലെത്തുന്നത്. നേരത്തെ മെസിയെ ടീമിലെത്തിക്കാനും അല്‍ ഹിലാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സൗദിയിലേക്കില്ലെന്ന് മാത്രമല്ല, മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയുമായി കരാര്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ 31കാരനായ നെയ്മറെ ടീമിലെത്തിക്കാനായി എന്നതില്‍ ക്ലബിന് ആശ്വസിക്കാം. ഇപ്പോഴും മൂന്നോ നാലോ സീസണ്‍ യൂറോപ്പില്‍ കളിക്കാനുള്ള ഫിറ്റ്‌നെസ് നെയ്മര്‍ക്കുണ്ട്. താരം സൗദി തിരഞ്ഞെടുത്തുത് മണ്ടത്തരമാണെന്നാണ് ആരാധകര്‍ പറയുന്നത്. നെയ്മര്‍ തന്റെ കഴിവിനോട് കാണിക്കുന്ന അനീതിയാണെന്നും ആരാധകരുടെ വിമര്‍ശനം. ചില ട്വീറ്റുകള്‍ വായിക്കാം...

ബാഴ്‌സലോണയിലേക്ക് തിരികെയെത്താന്‍ നെയ്മര്‍ ആശിച്ചിരുന്നു. എന്നാല്‍ സാധ്യമാകാതെ വന്നതോടെ അല്‍ ഹിലാല്‍ തിരഞ്ഞെടുക്കുകയായിരന്നു. പിഎസ്ജിയുമായി താരത്തിന് ഒരു വര്‍ഷത്തെ കരാര്‍ ബാക്കിള്ളപ്പോഴാണ് കൂടുമാറ്റം. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിക്കൊപ്പം ആറ് സീസണില്‍ നെയ്മര്‍ പന്തുതട്ടി. 173 കളിയില്‍ 118 ഗോള്‍ നേടിയെങ്കിലും ചാംപ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാനായില്ല. 2017ല്‍ ലോകറെക്കോര്‍ഡ് ട്രാന്‍സ്ഫര്‍ തുകയായ 222 ദശലക്ഷം യൂറോയ്ക്കാണ് നെയ്മര്‍ പിഎസ്ജിയില്‍ എത്തിയത്. ബാഴ്‌സയ്‌ക്കൊപ്പം ഒരിക്കല്‍ ചാംപ്യന്‍സ് ലീഗ് കിരീടമുയര്‍ത്താന്‍ നെയ്മര്‍ക്ക് സാധിച്ചിരുന്നു. 

മെസിയും പിഎസ്ജി വിട്ടതോടെയാണ് നെയ്മര്‍ക്ക് മറ്റൊരു തട്ടകം തേടേണ്ടിവന്നത്. പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയുമായി അത്ര രസത്തിലുമല്ലായിരുന്നു താരം. നേരത്തെ റുബെന്‍ നെവസ്, കാലിദോ കൂലിബാലി, മിലിങ്കോവിച്ച്, മാല്‍ക്കം എന്നിവരെ അല്‍ ഹിലാല്‍ ഇതിനോടകം ടീമിലെത്തിച്ചിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios