ലോകകപ്പ് ഫുട്ബോൾ ആവേശം അതിര് കടന്നു; കൊല്ലത്ത് ആരാധകർ തമ്മിൽ 'കൂട്ടത്തല്ല്'

ലോകകപ്പിനെ വരവേൽക്കാൻ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ ശക്തികുളങ്ങരയിൽ ഇന്നലെ വൈകീട്ടാണ് ആരാധകർ തമ്മിലടിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാൽ കേസ് എടുക്കുമെന്നും ശക്തികുളങ്ങര പൊലീസ് അറിയിച്ചു.

football fans rally clash in kollam

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ ഫുട്ബാൾ ആരാധകരുടെ കൂട്ടയടി. ലോകകപ്പിനെ വരവേൽക്കാൻ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ ശക്തികുളങ്ങരയിൽ ഇന്നലെ വൈകീട്ടാണ് ആരാധകർ തമ്മിലടിച്ചത്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും, പരാതി കിട്ടിയാൽ കേസ് എടുക്കുമെന്നും ശക്തികുളങ്ങര പൊലീസ് അറിയിച്ചു.

അതിനിടെ പാലക്കാട് ഒലവക്കോട് ഫുട്ബോൾ പ്രേമികളുടെ റാലിക്കിടെ പൊലീസിന് നേരെ കല്ലെറിഞ്ഞ കേസിൽ 22 പേർ അറസ്റ്റിലായി. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. അനുമതിയോടെയാണ് റാലി നടത്തിയതെന്നാണ് പ്രതികൾ പറയുന്നത്. വെറുതെ നിന്നവരെ പോലും പൊലീസ് കസ്റ്റഡിയിൽ എടുത്തന്നും പരാതിയുണ്ട്. എന്നാല്‍, ആളുകൾ പിരിഞ്ഞുപോകാതെ പൊതുജനങ്ങളെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് ലാത്തി വീശിയതെന്ന് പൊലീസ് അറിയിച്ചു.

പാലക്കാട് ലോകകപ്പിനെ വരവേൽക്കാൻ കഴിഞ്ഞ ദിവസം വിവിധ ടീമുകളുടെ ആരാധകർ ചേർന്ന്  വിളംബരറാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ പല ഭാഗത്തും ഗതാഗതക്കുരക്ക് അനുഭവപ്പെട്ടു. ഇതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് ഫുട്ബോൾ പ്രേമികളും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെ ആൾക്കൂട്ടത്തിൽ നിന്നുണ്ടായ കല്ലേറിൽ നോർത്ത് സ്‌റ്റേഷനിലെ രണ്ട് പേർക്ക് പരുക്കേറ്റു. തുടർന്ന് പൊലീസ് ലാത്തി വീശുകയും കണ്ടാലറിയാവുന്ന 40 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിൽ 22 പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

ഒലവക്കോട് ഫുട്ബോൾ റാലിക്കിടെയുണ്ടാ സംഘർഷം; 40 പേർ പൊലീസ് കസ്റ്റഡിയിൽ

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് ആലുവയിൽ റാലി നടത്തിയ അമ്പതോളം വാഹന ഉടമകൾക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. കീഴ്മാട് പഞ്ചായത്തിലെ ക്ലബുകൾ നടത്തിയ റാലിയിൽ പങ്കെടുത്ത വാഹന ഉടമകൾക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തത്. അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകൾ, സൈലൻസറിൽ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകൾ, ചെറിയ കുട്ടികൾ ഓടിച്ച വാഹനങ്ങൾ, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകൾ എന്നി വാഹനങ്ങളുടെ ഉടമകൾക്കാണ് നോട്ടീസയക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios