ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് താമസൊമരുക്കാന്‍ ആഡംബര കപ്പലുകളും, ഒരു ദിവസത്തെ താമസത്തിന് നല്‍കേണ്ടത്
ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാരും പങ്കാളികളും ഈ കപ്പലിൽ റൂമുകൾ ഉറപ്പാക്കിക്കഴിഞ്ഞു. ഇരുപത്തിയെണ്ണായിരും രൂപയാണ്(640 ഖത്തര്‍ റിയാല്‍) ഒരുദിവസത്തേക്കുള്ള കുറഞ്ഞ നിരക്ക്. ലക്ഷ്വറി സ്യൂട്ടുകളാണെങ്കിൽ എൺപതിനായിരും രൂപ നൽകണം. ആകെ 6,762 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ കടൽക്കൊട്ടാരം.
ദോഹ: ഖത്തർ ലോകകപ്പിനെത്തുന്നവർക്ക് ആഡംബര താമസമൊരുക്കാൻ ക്രൂയ്സ് ഷിപ്പുകളും. എം എസ് സി യൂറോപ്പയുടെ മൂന്ന് അത്യാധുനിക കപ്പലുകളാണ് ദോഹ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്നത്. കടലിലെ കൊട്ടാരമാണിത്. ഇരുപത്തിരണ്ട് നിലകളിലെ വിസ്മയ ലോകം. ആറ് നീന്തൽക്കുളം.13 റെസ്റ്റോറന്റുകൾ. ഗെയിം സ്റ്റേഷനുകൾ. ഓരോ നിമിഷവും ആഡംബരമാക്കാനുള്ളതെല്ലാം എം എസ് സി യൂറോപ്പയിലുണ്ട്.
ഇംഗ്ലണ്ട് താരങ്ങളുടെ ഭാര്യമാരും പങ്കാളികളും ഈ കപ്പലിൽ റൂമുകൾ ഉറപ്പാക്കിക്കഴിഞ്ഞു. ഇരുപത്തിയെണ്ണായിരും രൂപയാണ്(640 ഖത്തര്‍ റിയാല്‍) ഒരുദിവസത്തേക്കുള്ള കുറഞ്ഞ നിരക്ക്. ലക്ഷ്വറി സ്യൂട്ടുകളാണെങ്കിൽ എൺപതിനായിരും രൂപ നൽകണം. ആകെ 6,762 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്നതാണ് ഈ കടൽക്കൊട്ടാരം.
നീളം 333 മീറ്റർ. ഭാരം രണ്ടുലക്ഷത്തി പതിനയ്യായിരം ടൺ. 2626 ക്യാബിനുകളുള്ള എം എസ് സി യൂറോപ്പ ടൈറ്റാനിക്കിനേക്കാൾ വലിയ കപ്പലാണ്. ദോഹയിലെ സ്റ്റേഡിയം 974ന് സമീപമാണ് കപ്പിൽ നങ്കൂരമിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂയിസ് ബ്രാന്‍ഡ് ആണ് എം എസ് സി യൂറോപ്പ. ഈ മാസം 19 മുതല്‍ അടുത്തമാസം 19വരെ എം എസ് സി യൂറോപ്പ ഖത്തറില്‍ തുടരും.
ഖത്തറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ സൗഖ് വാഖിഫിനും മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടിനും സമീപമാണ് കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. ഈ മാസം 20ന് ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലുള്ള പോരാട്ടത്തോടെയാണ് ലോകകപ്പിന് കിക്കോഫാകുക.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന