ലോകകപ്പ് ഫുട്ബോള്‍, ഐപിഎല്‍ മത്സരങ്ങളുടെ ഡിജിറ്റല്‍ സ്ട്രീമിംഗ് വൂട്ടില്‍ നിന്ന് മാറ്റി വയാകോം
ജിയോ സിനിമയില്‍ കായിക മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും കാണാനാകും. ജിയോ സിനിമ കാണാനായി ഉപയോക്താക്കള്‍ക്ക് പ്രത്യേക സബ്‌സ്ക്രിപ്ഷന്‍ ആവശ്യമില്ല. വൂട്ട് സബ്സ്ക്രൈബ് ചെയ്താല്‍ മാത്രമെ കാണാനാവുമായിരുന്നുള്ളു.
മുംബൈ: ലോകകപ്പ് ഫുട്ബോളിന്‍റെ ലൈവ് സ്ട്രീമിംഗ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വൂട്ടില്‍ നിന്ന് മാറ്റി വയാകോം 18. പുതിയ തീരുമാനപ്രകാരം ജിയോ സിനിമയിലായിരിക്കും ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിന്‍റെയും അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്ലിന്‍റെയും ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലൂടെ ലഭ്യമാക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനും ഉടമസ്ഥതയുള്ള സംയുക്ത സംരംഭമായ വയാകോം 18ന്‍റെ തീരുമാനം. റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിവി18നും അമേരിക്കന്‍ കമ്പനിയായ പാരമൗണ്ട് ഗ്ലോബലിനുമാണ് വയാകോമില്‍ ഉടമസ്ഥാവകാശമുള്ളത്.
ഇതിന് പുറമെ വയാകോമിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വൂട്ടില്‍ നിന്ന് സ്പോര്‍ട്സുമായി ബന്ധപ്പെട്ട എല്ലാ സംപ്രേഷണങ്ങളും ജിയോ സിനിമയിലേക്ക് മാറ്റും. നവംബറില്‍ ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പ് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
ജിയോ സിനിമയില്‍ കായിക മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണം ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി ഭാഷകളിലും കാണാനാകും. ജിയോ സിനിമ കാണാനായി ഉപയോക്താക്കള്‍ക്ക് പ്രത്യേക സബ്‌സ്ക്രിപ്ഷന്‍ ആവശ്യമില്ല. വൂട്ട് സബ്സ്ക്രൈബ് ചെയ്താല്‍ മാത്രമെ കാണാനാവുമായിരുന്നുള്ളു.
ഖത്തല്‍ ലോകകപ്പില്‍ 4k നിലവാരമുള്ള ഡിജിറ്റല്‍ സംപ്രേഷണമാണ് ജിയോ സിനിമ വാഗ്ദാനം ചെയ്യുന്നത്. നവംബര്‍ 20ന് ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പിന് ഖത്തര്‍ ആണ് വേദിയാവുന്നത്. ഡിസംബര്‍ 18നാണ് ഫൈനല്‍. അടുത്തവര്‍ഷം മാര്‍ച്ച് അവസാനം ആരംഭിക്കുമെന്ന് കരുതുന്ന ഐരപിഎര്‍ രണ്ടരമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റാണ്.
ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും
ഗ്രൂപ്പ് എ
ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍
ഗ്രൂപ്പ് ബി
ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്
ഗ്രൂപ്പ് സി
അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ
ഗ്രൂപ്പ് ഡി
ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ
ഗ്രൂപ്പ് ഇ
ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക
ഗ്രൂപ്പ് എഫ്
ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ
ഗ്രൂപ്പ് ജി
ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍
ഗ്രൂപ്പ് എച്ച്
പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന