ഞാന്‍ പെട്ടു ഗയ്‌സ്; വിമാനത്തില്‍ ബ്രസീല്‍ ആരാധകര്‍ക്കിടയില്‍ കുടുങ്ങിയ വീഡിയോയുമായി അഗ്യൂറോ
ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിനായി ലോകമെങ്ങും ആവേശത്തോടെ കാത്തിരിക്കുകയാണ്
ദോഹ: ഖത്തറിലേക്കുള്ള വിമാനങ്ങളിലെല്ലാം ലോകമെമ്പാടും നിന്നുള്ള ഫുട്ബോള്‍ ആരാധകരുടെ തിരക്കാണ്. ഇതിനിടെ ഒരുകൂട്ടം ബ്രസീൽ ആരാധകര്‍ക്കിടയിൽ ഒരു അര്‍ജന്‍റീക്കാരൻ പെട്ടുപോയാൽ എങ്ങനെ ഉണ്ടാകും. അത് നിസാരക്കാരനല്ല. അര്‍ജന്‍റീന മുൻ താരം സെര്‍ജിയോ അഗ്യൂറോയാണ് ഖത്തറിലേക്കുള്ള വിമാനയാത്രക്കിടെ ബ്രസീൽ ആരാധകര്‍ക്കിടയിൽ പെട്ടുപോയത്. താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ രസകരമായ വീഡിയോ പങ്കുവച്ചതും.
കാൽപന്ത് കളിയുടെ വിശ്വമാമാങ്കത്തിന് മറ്റന്നാൾ ഖത്തറില്‍ തുടക്കമാകും. ഫുട്ബോള്‍ ലോകകപ്പിന്‍റെ കിക്കോഫിനായി ലോകമെങ്ങും ആവേശത്തോടെ കാത്തിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന് പുറമെ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീനയും നെയ്‌മറുടെ ബ്രസീലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ജര്‍മ്മനിയും സ്‌പെയിനുമെല്ലാം ഖത്തറില്‍ അത്ഭുതം കാട്ടാമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പിനായി പരിശീലകന്‍ ടിറ്റെയുടെ നേതൃത്വത്തില്‍ ബ്രസീൽ ടീം നാളെ ഖത്തറിലെത്തും. അൽ അറബി SC സ്റ്റേഡിയത്തിലാകും ടീമിന്‍റെ പരിശീലനം.
ലോകകപ്പിന് മുൻപുള്ള അവസാന സന്നാഹമത്സരത്തിൽ പോർച്ചുഗല്‍ തകർപ്പൻ ജയം നേടി. എതിരില്ലാത്ത നാല് ഗോളിന് നൈജീരിയയെ തോൽപിച്ചു. ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോൾ സ്വന്തമാക്കി. പരിക്കേറ്റ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ കളിച്ചത്. സന്നാഹമത്സരത്തിൽ സ്പെയിനും ജയം നേടി. ജോര്‍ദാനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് തോൽപിച്ചത്. അൻസു ഫാറ്റി, ഗാവി, നിക്കോ വില്യംസ് എന്നിവരുടെ ഗോളുകൾക്കാണ് സ്പെയിന്‍റെ ജയം.
ലോകകപ്പിന് മുമ്പ് പരിക്ക് താരങ്ങള്‍ക്കും ടീമുകള്‍ക്കും വലിയ തിരിച്ചടിയാവുകയാണ്. സ്‌പെയിനിന്‍റെ വിങ്ങര്‍ ഹോസെ ഗയാ പരിക്കേറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായി. ഇക്കാര്യം സ്‌പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ സ്ഥിരീകരിച്ചു. ജോര്‍ദാനെതിരായ സന്നാഹമത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ വലത്തെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. വലന്‍സിയ താരം കൂടിയായ ഗയാ ഉടനടി താരം സ്‌പെയിനിലേക്ക് മടങ്ങും. അലസാന്ദ്രോ ബാൾഡെയാണ് പകരക്കാരന്‍.
പോര്‍ച്ചുഗല്‍ കപ്പുയര്‍ത്തിയാല്‍ വിരമിക്കല്‍; മനസില്‍ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ