വലകുലുക്കി ഡീപെ; അമേരിക്കയ്ക്കെതിരെ നെതര്‍ലന്‍ഡ്‌സ് മുന്നില്‍
പുലിസിച്ച് ആക്രമണം നയിക്കുന്ന അമേരിക്കന്‍ ടീം യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിന് മടക്ക ടിക്കറ്റ് കൊടുക്കുമോ എന്ന ആകാംക്ഷയില്‍ ഫുട്ബോള്‍ ലോകം
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ ആദ്യ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയ്ക്കെതിരെ 10-ാം മിനുറ്റില്‍ ലീഡെടുത്ത് നെതര്‍ലന്‍ഡ്‌സ്. സൂപ്പര്‍താരം മെംഫിസ് ഡീപെയാണ് ഡച്ച് ടീമിനെ മുന്നിലെത്തിച്ചത്. ഡംഫ്രീസിന്‍റെ വകയായിരുന്നു അസിസ്റ്റ്. മികച്ച പാസുകളോടെയുള്ള മുന്നേറ്റത്തിനൊടുവില്‍ അമേരിക്കന്‍ ഡിഫന്‍സിനെ കബളിപ്പിച്ച് ഡംഫ്രീസ് നല്‍കിയ പാസ് ഗോള്‍ പോസ്റ്റിന്‍റെ ഇടതുമൂലയിലേക്ക് പായിക്കുകയായിരുന്നു ഡീപെ. തിരിച്ച് ഗോള്‍ മടക്കാന്‍ അമേരിക്ക കിണഞ്ഞ് പരിശ്രമിക്കുകയാണ്.
പുലിസിച്ച് ആക്രമണം നയിക്കുന്ന അമേരിക്കന്‍ ടീം യൂറോപ്യന്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സിന് മടക്ക ടിക്കറ്റ് കൊടുക്കുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം. ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായിട്ടായിരുന്നു നെതര്‍ലൻഡ്‌സ് അവസാന പതിനാറിലെത്തിയത്. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായിരുന്നു അമേരിക്ക. രണ്ട് ടീമുകളും കഴിഞ്ഞ തവണ ലോകകപ്പിന് യോഗ്യത നേടിയിരുന്നില്ല. പ്രീ ക്വാര്‍ട്ടറില്‍ പുലിസിച്ചിനെയും വീയയെയും ഫെറീരയേയും ആക്രമണത്തിന് നിയോഗിച്ച് അമേരിക്ക 4-3-3 ശൈലിയിലും നെതര്‍ലന്‍ഡ്‌സ് ഗാപ്‌കോയെയും ഡീപേയേയും മുന്നിട്ടിറക്കി 3-4-1-2 ഫോര്‍മേഷനിലുമാണ് കളത്തിലെത്തിയിരിക്കുന്നത്.
യുഎസ്‌എ സ്റ്റാര്‍ട്ടിംഗ് ഇലവന്‍
Goalkeeper: Matt Turner
Defenders: Antonee Robinson, Tim Ream, Walker Zimmerman, Sergiño Dest
Midfield: Tyler Adams, Weston McKennie, Yunus Musah
Forward: Christian Pulisic, Jesus Ferreira, Tim Weah
നെതര്‍ലന്‍ഡ്‌സ് സ്റ്റാര്‍ട്ടിംഗ് ഇലവന്‍
Goalkeeper: Andries Hoppert
Defenders: Jurrien Timber, Virgil van Dijk, Nathan Ake
Midfield: Daley Blind, Frenkie de Jong, Marten de Roon, Denzel Dumfries, Davy Klassen
Forward: Memphis Dupay, Cody Gakpo
ആ പ്രതീക്ഷകള്‍ മങ്ങി; ഫ്രാന്‍സ് ആരാധകര്‍ക്ക് നിരാശ, സൂപ്പര്‍താരം ലോകകപ്പിനായി തിരിച്ചെത്തിയേക്കില്ല