ജയിക്കാൻ ഉറച്ച് പോർച്ചുഗൽ ഇറങ്ങുന്നു; ലോകത്തെയാകെ ഞെട്ടിച്ച് ലൈനപ്പ്, ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ
മുന്നേറ്റ നിരയിൽ ബ്രൂണോ ഫെർണാണ്ടസിനും ജോ ഫെലിക്സിനും ഒപ്പം ഗോൺസാലോ റാമോസ് ആണ് ഇറങ്ങുന്നത്. മധ്യനിരയിൽ ഒട്ടാവിയോ, വില്യം കാർലവോ, ബെർണാഡോ സിൽവ എന്നിവർ കളി മെനയും.
ദോഹ: ലോകകപ്പ് പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെ നേരിടാൻ ഇറങ്ങുന്ന പോർച്ചുഗലിന്റെ ആദ്യ ഇലവനിൽ അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ല. മുന്നേറ്റ നിരയിൽ ബ്രൂണോ ഫെർണാണ്ടസിനും ജോ ഫെലിക്സിനും ഒപ്പം ഗോൺസാലോ റാമോസ് ആണ് ഇറങ്ങുന്നത്. മധ്യനിരയിൽ ഒട്ടാവിയോ, വില്യം കാർലവോ, ബെർണാഡോ സിൽവ എന്നിവർ കളി മെനയും. പ്രതിരോധത്തിന്റെ ചുമത റൂബൻ ഡയസിനും പെപ്പെയ്ക്കുമാണ്. ഒപ്പം ഡാലോട്ടും റാഫേൽ ഗുറേറോയും ഉണ്ട്. 4-3-3 ഫോർമേഷനിലാണ് പരിശീലകൻ സാന്റോസ് ടീമിനെ വിന്യസിച്ചിരിക്കുന്നത്.
പോർച്ചുഗൽ ലൈനപ്പ്
Diogo Costa; Diogo Dalot, Ruben Dias, Pepe (capt), Raphael Guerreiro; William Carvalho, Otavio; Bruno Fernandes, Bernardo Silva, Joao Felix; Goncalo Ramos.
സ്വിറ്റ്സർലന്ർഡ് ലൈനപ്പ്
Yann Sommer; Edmilson Fernandes, Fabian Schaer, Manuel Akanji, Ricardo Rodriguez; Remo Freuler, Granit Xhaka (capt), Djibril Sow; Xherdan Shaqiri, Ruben Vargas, Breel Embolo.
ലോകകപ്പില്‍ മോശം ഫോം തുടരുന്ന സാഹചര്യത്തിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. ഇതോടെയാണോ താരത്തെ ആദ്യ ഇലവനിൽ നിന്ന് പരിശീലകൻ ഒഴിവാക്കിയതെന്ന് വ്യക്തമല്ല. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഫ്ലോപ്പ് ഇലവനിലാണ് ക്രിസ്റ്റ്യാനോ ഉള്‍പ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കാരുടെ പ്രകനം നോക്കി ഒരോ കളിക്കാരനും റേറ്റിംഗ് പോയന്‍റ് നല്‍കി സോഫാസ്കോര്‍ നടത്തിയ മോശം ഇലവനെ തെരഞ്ഞെടുത്തപ്പോഴാണ് റൊണാള്‍ഡോയും ഇതില്‍ ഇടം നേടിയത്.
ലോകത്തിലെ പ്രധാന ടൂര്‍ണമെന്‍റുകളിലെ കളിക്കാരുടെ പ്രകടനം വിലയിരുത്തി അവര്‍ക്ക് റേറ്റിംഗ് നല്‍കുന്ന ഏജന്‍സിയാണ് ക്രൊയേഷ്യയിലെ സാഗ്രെബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫാസ്കോര്‍. ലോകകപ്പ് ഗ്രൂപ്പ് ഘടത്തിലെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് സോഫാസ്കോര്‍ റൊണാള്‍ഡോക്ക് നല്‍കിയിരിക്കുന്ന റേറ്റിംഗ് 6.37 മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ പെനല്‍റ്റിയിലൂടെ ഘാനക്കെതിരെ ഗോള്‍ നേടിയിരുന്നു.
എന്നാല്‍, ഉറുഗ്വെക്കെതിരായ മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ ഗോള്‍ തന്‍റെ തലയില്‍ തട്ടിയാണ് ഗോളായതെന്ന് റൊണാള്‍ഡോ അവകാശവാദം ഉന്നയിച്ചത് വിവാദമായി. പിന്നാലെ പോര്‍ച്ചുഗല്‍ തോല്‍വി ഏറ്റുവാങ്ങി ദക്ഷിണ കൊറിയക്കെതിരെ തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്. കൊറിയ സമനില ഗോള്‍ നേടിയത് റൊണാള്‍ഡോയുടെ പിഴവില്‍ നിന്നായിരുന്നു.
ലോകകപ്പ് മത്സരങ്ങളില്‍ സ്പോര്‍ട്സ് ബ്രാ ധരിക്കുന്ന പുരുഷ താരങ്ങള്‍; കാരണം എന്ത്?