ബോണിക്കിള്‍ മുതല്‍ ഓഫ് സൈഡ് ടെക്നോളജി വരെ; ഖത്തര്‍ കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍

കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്തെത്തുന്ന സംവിധാനമാണ് അത്.

FIFA world cup 2022 in-qatar-to-use-new technology to detect offside

ദോഹ: ഓരോ ലോകകപ്പിലും ഫിഫ ഓരോരോ പുതിയ കാര്യങ്ങൾ കൊണ്ടുവരാറുണ്ട്. റഷ്യയിൽ വാർത്തയായത് വാർ ആയിരുന്നു. വീഡിയോ അസിസ്റ്റഡ് റഫറിയിങ് കാര്യങ്ങൾ മെച്ചപ്പെടുത്തി എന്നാണ് ഫിഫയുടെ വിലയിരുത്തൽ. ഇക്കുറി അതുക്കും മേലെ, അല്ലെങ്കിൽ അതിനെ കൂടുതൽ നന്നാക്കാൻ ഒരു സംഗതിയാണ് ഫിഫ അവതരിപ്പിക്കുന്നത്. SAOT അഥവാ സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജി/ ട്രാക്കിങ് സിസ്റ്റം ആണ് അത്. ഓഫ്സൈഡ് എന്ന തലവേദനക്കുള്ള ഒറ്റമൂലിയാണ് SAOT എന്ന് ഫിഫ അവകാശപ്പെടുന്നു.

ഓഫ്സൈഡിനെ ചൊല്ലിയുള്ള തർക്കം, പരാതി, നിരാശ ഇതൊന്നും ഇനിയുണ്ടാവില്ലത്രേ. SAOT ക്ക് വേണ്ടി  മൈതാനത്തിന് ഇരുവശത്തുമായി 12 ക്യാമറയാണ് വെക്കുന്നത്. അവ  ട്രാക്ക് ചെയ്യുക കളിക്കാരന്‍റെ ശരീരത്തിലെ 29 പോയിന്‍റ്. വിശകലം ആദ്യം അറിയിക്കുക ‘വാർ’ൽ. അവിടെ നിന്ന് മൈതാനത്തെ സാക്ഷാൽ റഫറികളിലേക്ക്. തീരുമാനത്തിന് വേണ്ടത് പരമാവധി 25 സെക്കന്റ്. അറബ് കപ്പിലും ക്ലബ് ലോകകപ്പിലും പരീക്ഷണം കഴിഞ്ഞിട്ടാണ് SAOT ഖത്തറിൽ എത്തുന്നത്.

കാഴ്ചാ പരിമിതി ഉള്ളവർക്ക് തുണയായി ബോണിക്കിൾ എത്തുന്നുണ്ട് ഖത്തറിൽ. കളിയുടെ വിവരങ്ങൾ ആവേശം ചോരാതെ കൃത്യമായി ബ്രെയിൽ ലിപിയിലേക്ക് രൂപമാറ്റം ചെയ്തെത്തുന്ന സംവിധാനമാണ് അത്.

കാലാവസ്ഥാപ്രകാരം ഖത്തറിലേത് ശീതകാല ലോകകപ്പ് ആണ്. പക്ഷേ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെ തണുപ്പും ചൂടായി തോന്നാം. പക്ഷേ യൂ ഡോണ്ട് വറി, വി ആർ റെഡി എന്നാണ് ഖത്തർ പറയുന്നത്. ഒരെണ്ണം ഒഴികെ മറ്റെല്ലാ സ്റ്റേഡിയങ്ങളിലും  അഡ്വാ ൻസ്ഡ് കൂളിങ് ടെക് തയ്യാറായിക്കഴി‍ഞ്ഞു. നമ്മുടെ വീടുകളിലെ കൂളർ ബളരെ ബലുതായി എത്തണ സംവിധാനമാണ് അത്.

തീരത്തോട് ചേർന്നുള്ള  974 സ്റ്റേഡിയത്തിൽ മാത്രമാണ് സ്പെഷ്യൽ ശീതീകരണസംവിധാനം ഇല്ലാത്തത്. കാരണം നിർമാണരീതി കൊണ്ട് തന്നെ 974 വെരി വെരി കൂൾ ആണ്. പഴയ ഷിപ്പിങ് കണ്ടെയ്നറുകൾ പുനരുപയോഗിച്ചാണ് സ്റ്റേഡിയം നിർമിച്ചിട്ടുള്ളത്. ഉപയോഗം കഴിഞ്ഞാൽ പൊളിച്ചു മാറ്റാം, പുനരുപയോഗിക്കാം. മത്സരങ്ങൾ കഴിഞ്ഞാൽ  ആ പ്രദേശം റെസ്റ്റോറന്റുകളും പാർക്കുകളും ഒക്കെ ആയി മാറ്റാനാണ് ആലോചന. ഇവിടെ നടക്കുന്നത് ഏഴ് മത്സരങ്ങളാണ്. നാൽപതിനായിരം കാണികൾക്ക് ഇരിക്കാം.

FIFA world cup 2022 in-qatar-to-use-new technology to detect offside

ഇതാദ്യമായാണ് പുനരുപയോഗിക്കാവുന്ന, എടുത്തുമാറ്റാവുന്ന ഒരു സ്റ്റേഡിയം ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്നത്.  വെള്ളത്തിന്റെ ഉപയോഗം കുറവ് മതി, കാർബർ വികിരണം കുറവാണ് ഇത്യാദി പ്രത്യേകതകൾ വേറെയും. 974 കണ്ടെയ്നറുകൾ ഉപയോഗിച്ച് നിർമിച്ചതു കൊണ്ടാണ് സ്റ്റേഡിയത്തിന് ആ പേര്. മാത്രമല്ല ഖത്തറിന്റെ അന്താരാഷ്ട്ര ടെലിഫോൺ കോഡും അതാണ്.

ഇനി, സാങ്കേതികമല്ലാത്ത ഒരു പുതുമ പറയാം. ഇതാദ്യമായി പുരുഷൻമാരുടെ ലോകകപ്പിൽ റഫറിയിങ്ങിന് സ്ത്രീകളും എത്തുന്നുണ്ട്. മൂന്ന് പ്രധാന റഫറിമാർ ആയി എത്തുന്നത് സ്റ്റെഫാനി ഫ്രപ്പാ‍ർട്ട് (ഫ്രാൻസ്), സലിമ മുകൻസംഗ (റുവാണ്ട), യോഷിമി യമഷിത  (ജപ്പാൻ). പിന്നെ മൂന്ന് അസിസ്റ്റന്റുമാരും. പോരേ?. ഖത്തർ പുതുമകളുടെതാകും എന്ന് ഉറപ്പിക്കാനുള്ള പശ്ചാത്തലം തയ്യാർ. ഇനി പ്രായോഗികതയുടെ ഫലനിർണയത്തിന് കാത്തിരിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios