റഷ്യന്‍ ദുരന്തം മറക്കാന്‍ ജര്‍മനിക്ക് ആകുമോ? സ്വപ്ന കുതിപ്പ് തുടരാന്‍ മോഡ്രിച്ചും സംഘവും; ചില്ലറ കളികളല്ല!

റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ക്രൊയേഷ്യ. കലാശ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് അടിപതറിയെങ്കിലും റഷ്യയില്‍ തലയുയര്‍ത്തി മടങ്ങിയ ലൂക്ക മോഡ്രിച്ചും സംഘവും ഖത്തറിലും അതേ പ്രകടനം ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ്.

fifa world cup 2022 Germany vs Japan and croatia vs morocco match preview

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്നത്തെ ആദ്യ രണ്ട് മത്സരങ്ങളിലും തീപാറും. വൈകുന്നേരം മൂന്നരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ മൊറോക്കയെ നേരിട്ട് കൊണ്ട് ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യ ഖത്തറിലെ തങ്ങളുടെ അങ്കത്തിന് തുടക്കം കുറിക്കും. റഷ്യന്‍ ലോകകപ്പില്‍ അമ്പരിപ്പിക്കുന്ന കുതിപ്പുമായി ഫൈനല്‍ വരെ എത്തി ചരിത്രം സൃഷ്ടിച്ച ടീമാണ് ക്രൊയേഷ്യ. കലാശ പോരാട്ടത്തില്‍ ഫ്രാന്‍സിനോട് അടിപതറിയെങ്കിലും റഷ്യയില്‍ തലയുയര്‍ത്തി മടങ്ങിയ ലൂക്ക മോഡ്രിച്ചും സംഘവും ഖത്തറിലും അതേ പ്രകടനം ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ആഫ്രിക്കന്‍ കരുത്തരായ മൊറോക്കയാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ഉച്ചതിരിഞ്ഞ് 3.30ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് മത്സരം. റഷ്യൻ ലോകകപ്പിലെ ഗോൾഡൻ ബോൾ ജേതാവായ ലൂക്കാ മോഡ്രിച്ച് നയിക്കുന്ന ടീമിൽ ഇവാൻ പെരിസിച്ച്, കൊവാസിച്ച് തുടങ്ങി യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന വമ്പന്‍ താരങ്ങൾ അണിനിരക്കുന്നുണ്ട്. ചെൽസി താരമായ ഹക്കിം സീയേച്ചും പിഎസ്ജി താരം അഷറഫ് ഹക്കീമിയും അണിനിരക്കുന്ന മൊറോക്കൻ ടീം  യൂറോപ്യന്‍ സംഘത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താൻ പോന്നവര്‍ തന്നെയാണ്.

ഇതിന് മുമ്പ് ഒറ്റത്തവണ മാത്രമാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. 1996ൽ ഏറ്റുമുട്ടിയപ്പോൾ പൊനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യ വിജയം നേടി. രണ്ടാമത്തെ മത്സരത്തില്‍ ജര്‍മനിക്ക് എതിരാളികള്‍ ഏഷ്യന്‍ വമ്പുമായി എത്തുന്ന ജപ്പാനാണ്. റഷ്യയില്‍ നേരിട്ട തിരിച്ചടി മറക്കാനുള്ള തയാറെടുപ്പുകളുമായാണ് ജര്‍മനി ഖത്തറില്‍ എത്തിയിരിക്കുന്നത്. ലോക ചാമ്പ്യന്മാരായി വന്ന് റഷ്യന്‍ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നാണംകെട്ട് പുറത്തായതിന്‍റെ ക്ഷീണം മാനുവല്‍ ന്യൂയര്‍ക്കും സംഘത്തിനും കഴുകി കളയണം.

എന്നാല്‍, ജപ്പാന്‍ അങ്ങനെ വെറുതെ വിട്ടു കൊടുക്കുന്ന ടീമല്ല. റഷ്യന്‍ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ വിജയം ഏകദേശം ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് തോല്‍വി വഴങ്ങിയ ജപ്പാന്‍ ഇത്തവണ പിഴവുകള്‍ ആവര്‍ത്തിക്കില്ല എന്ന വാശിയിലാണ്. വൈകീട്ട് 6.30ന് ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരം. ന്യൂയര്‍ക്കൊപ്പം തോമസ് മുള്ളറും കിമ്മിച്ചും റൂഡിഗറിന്‍റെയുമെല്ലാം കൂടെ യുവതാരങ്ങളായ ജമാൽ മ്യൂസിയാലയും മക്കോക്കുവും അണിനിരക്കുന്ന ജര്‍മനി ശക്തരാണ്. ഏഴാം ലോകകപ്പിനെത്തുന്ന ജപ്പാൻ ഇതുവരെ പ്രീക്വാര്‍ട്ടര്‍ കടന്നിട്ടില്ലെന്ന നാണക്കേട് മറികടക്കാനാണ് ഖത്തറിലിറങ്ങുന്നത്. ജര്‍മനിയും ജപ്പാനും ഇതുവരെ രണ്ട് തവണയാണ് നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഒന്നിൽ ജര്‍മനി ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. 

ലോകം കണ്ട വമ്പൻ അട്ടിമറികൾ! 1950 ൽ ബ്രസീൽ, പിന്നെ ഇറ്റലി, ഫ്രാൻസ്, ഒടുവിൽ അർജന്‍റീന; 'കാൽപന്തിനെന്തൊരു ചന്തം'

Latest Videos
Follow Us:
Download App:
  • android
  • ios