ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ജര്‍മനി, ഗോട്സെ തിരിച്ചെത്തി

അതേസമയം ബൊറൂസിയ ഡോര്‍‍ട്‌മുണ്ട് താരങ്ങളായ മാര്‍ക്കോ റൂസിനും മാറ്റ്സ് ഹമ്മല്‍സിനും കോച്ച് ഹന്‍സി ഫ്ലിക്ക് പ്രഖ്യാപിച്ച ടീമില്‍ ഇടം നേടാനായില്ല. ബൊറൂസിയ ഡോര്‍ട്മുണ്ടിനായി ഈ സീസണില്‍ 13 മത്സരങ്ങളില്‍ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നല്‍കി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

FIFA World Cup 2022:Germany announces 26-man team; Gotze back since 2017

ബെര്‍ലിന്‍: ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മനി ടീമിനെ പ്രഖ്യാപിച്ചു. 2014ലെ ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനക്കെതിരെ ജര്‍മനിക്കായി എക്സ്ട്രാ ടൈമില്‍ ഗോള്‍ഡന്‍ ഗോളടിച്ച മരിയോ ഗോട്സെ ഏഴ് വര്‍ഷത്തിനുശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ 17കാരന്‍ സ്ട്രൈക്കര്‍ യൂസോഫ മൗക്കോക്കുവും ജര്‍മനിയുടെ 26 അംഗ ടീമില്‍ ഇടം നേടി.

അതേസമയം ബൊറൂസിയ ഡോര്‍‍ട്‌മുണ്ട് താരങ്ങളായ മാര്‍ക്കോ റൂസിനും മാറ്റ്സ് ഹമ്മല്‍സിനും കോച്ച് ഹന്‍സി ഫ്ലിക്ക് പ്രഖ്യാപിച്ച ടീമില്‍ ഇടം നേടാനായില്ല. ബൊറൂസിയ ഡോര്‍ട്മുണ്ടിനായി ഈ സീസണില്‍ 13 മത്സരങ്ങളില്‍ ആറ് ഗോളടിച്ച മൗക്കോക്കു നാല് അസിസ്റ്റും നല്‍കി. ഈ പ്രകടനമാണ് കൗമാരതാരത്തിന് ദേശീയ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

വെര്‍ഡന്‍ ബ്രെമന്‍ ഫോര്‍വേര്‍ഡായ നിക്ലാസ് ഫുള്‍ക്രുഗ് ആണ് ടീമിലെ മറ്റൊരു സര്‍പ്രൈസ് എന്‍ട്രി. പരിക്കേറ്റ ടിമോ വെര്‍ണറുടെ ഒഴിവിലാണ് ഫുല്‍ക്രുഗ് ടീമിലെത്തിയത്. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍, ജപ്പാന്‍, കോസ്റ്റോറിക്ക ടീമുകള്‍ക്കൊപ്പമാണ് ജര്‍മനി. 23ന് ജപ്പാനെതിരെയാണ് ജര്‍മനിയുടെ ആദ്യ മത്സരം.

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ലോകകപ്പിനുള്ള ജര്‍മനിയുടെ 26 അംഗ ടീം

Goalkeepers: Manuel Neuer, Marc-André ter Stegen, Kevin Trapp

Defenders: Thilo Kehrer, David Raum, Antonio Rüdiger, Niklas Süle, Matthias Ginter, Nico Schlotterbeck Lukas Klostermann, Christian Günter, Armell Bella Kotchap.

Midfielders: Joshua Kimmich, Leon Goretzka, Jamal Musiala,Thomas Müller, İlkay Gündoğan, Jonas Hofmann, Mario Götze, Julian Brandt, Kai Havertz.

Forwards: Serge Gnabry, Leroy Sané, Karim Adeyemi, Niclas Füllkrug, Youssoufa Moukoko.

ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയ ടീമുകളും ഗ്രൂപ്പുകളും

ഗ്രൂപ്പ് എ

ഖത്തര്‍
നെതര്‍ലന്‍ഡ്‌സ്
സെനഗല്‍
ഇക്വഡോര്‍

ഗ്രൂപ്പ് ബി

ഇംഗ്ലണ്ട്
യുഎസ്എ
ഇറാന്‍
വെയ്ല്‍സ്

ഗ്രൂപ്പ് സി

അര്‍ജന്റീന
മെക്‌സിക്കോ
പോളണ്ട്
സൗദി അറേബ്യ

ഗ്രൂപ്പ് ഡി

ഫ്രാന്‍സ്
ഡെന്‍മാര്‍ക്ക്
ടുണീഷ്യ
ഓസ്‌ട്രേലിയ

ഗ്രൂപ്പ് ഇ

ജര്‍മ്മനി
സ്‌പെയ്ന്‍
ജപ്പാന്‍
കോസ്റ്ററിക്ക

ഗ്രൂപ്പ് എഫ്

ബെല്‍ജിയം
ക്രൊയേഷ്യ
മൊറോക്കോ
കാനഡ

ഗ്രൂപ്പ് ജി

ബ്രസീല്‍
സ്വിറ്റ്‌സര്‍ലന്‍ഡ്
സെര്‍ബിയ
കാമറൂണ്‍

ഗ്രൂപ്പ് എച്ച്

പോര്‍ച്ചുഗല്‍
ഉറുഗ്വെ
ദക്ഷിണ കൊറിയ
ഘാന

Latest Videos
Follow Us:
Download App:
  • android
  • ios