ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു; പലാസിയോ ടീമില്‍

അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ.  ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ.

FIFA World Cup 2022: Argentina World Cup football Squad announced

ബ്യൂണസ് അയേഴ്സ്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെൽസോ ടീമിലില്ല.

അര്‍ജന്‍റീനയെ കോപ്പ അമേരിക്ക, ഫൈനലിസ കിരിടങ്ങളിലേക്ക് നയിച്ച സ്‌കലോനിസത്തിന്‍റെ നെടുംതൂണുകളിലൊരാളായിരുന്നു ജിയോവാനി ലോസെൽസോ.  ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അര്‍ജന്‍റീനയ്ക്കായി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരം കൂടിയായിരുന്നു ലോസെല്‍സോ. ലോസെല്‍സോക്ക് പകരം ആക്രമണവും പ്രതിരോധവും ഒരുപോലെ നോക്കുന്ന മിഡ്ഫീൽഡര്‍ എസക്വീൽ പലാസിയോക്ക് സ്കലോനി ടീമില്‍ ഇടം നല്‍കി.

പരെഡെസും ഡീ പോളും നയിക്കുന്ന മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്,  അലെക്സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസ് എന്നിവരുമുണ്ട്. ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്,  മൊളിന, നിക്കോളാസ് ഒട്ടമെന്‍ഡി, നിക്കോളാസ് ടാഗ്ലിഫിക്കോ,  ജുവാന്‍ ഫൊയ്ത്ത് തുടങ്ങിയ പ്രമുഖരാണ് പ്രതിരോധനിരയിലുള്ളത്.

റാമോസിനെ തഴഞ്ഞു, അന്‍സു ഫാറ്റി സ്പെയിനിന്‍റെ ലോകകപ്പ് ടീമില്‍

മുന്നേറ്റ നിരയില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിക്കൊപ്പം, എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനെസ്, പൗളോ ഡിബാല, ജൂലിയന്‍ അല്‍വാരസ്, ജ്വാക്വിം കൊറേയ, നിക്കോളാസ് ഗോണ്‍സാലെസ് എന്നിവരാണുള്ളത്. എമിലിയാനോ മാര്‍ട്ടിനെസ് തന്നെയാണ് ടീമിന്‍റെ പ്രധാന ഗോള്‍ കീപ്പര്‍. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റണ് വേണ്ടി നടത്തിയ മിന്നുന്ന പ്രകടനത്തോടെ മാക് അലിസ്റ്റര്‍ സര്‍പ്രൈസ് എന്‍ട്രിയായി ടീമിലെത്തി.

ലോകകപ്പിൽ സൗദി അറേബ്യക്കെതിരെ ഈ മാസം 22നാണ് അർജന്‍റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിൽ പോളണ്ട്, മെക്സിക്കോ എന്നിവരാണ് മറ്റ് രണ്ട് എതിരാളികൾ. പരാജയമറിയാത്ത 35 മത്സരങ്ങൾ പൂർത്തിയാക്കിയാണ് സ്കലോണിയും സംഘവും ഈമാസം പതിനാറിന് യുഎഇക്കെതിരെ സന്നാഹമത്സരത്തിന് ഇറങ്ങുന്നത്.

കുടീഞ്ഞോ ഇല്ലാതെ ബ്രസീല്‍! ഖത്തര്‍ പിടിക്കാന്‍ കാനറികളുടെ 26 അംഗ ടീം

ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീനയുടെ 26 അംഗ ടീം

Goalkeepers: Emiliano Martinez, Franco Armani,Geronimo Rulli.

Defenders: Gonzalo Montiel, Nahuel Molina, German Pezzella, Cristian Romero, Nicolas Otamendi , Lisandro Martinez, Juan Foyth, Nicolas Tagliafico, Marcos Acuna.

Midfielders: Leandro Paredes, Guido Rodriguez, Enzo Fernandez, Rodrigo De Paul, Exequiel Palacios , Alejandro Gomez, Alexis Mac Allister.

Forwards: Paulo Dybala, Lionel Messi, Angel Di Maria, Nicolas Gonzalez, Joaquin Correa, Lautaro Martinez, Julian Alvarez.

Latest Videos
Follow Us:
Download App:
  • android
  • ios