റാമോസിനെ തഴഞ്ഞു, അന്‍സു ഫാറ്റി സ്പെയിനിന്‍റെ ലോകകപ്പ് ടീമില്‍

മുന്‍ ബാഴ്സ പരിശീലകനായിരുന്ന എന്‍റിക്വെ റയല്‍ മാഡ്രിഡ് താരങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ റയലിന്‍റെ ഡാനി കാര്‍വജാളിനെയും മാര്‍ക്കെ അസെന്‍സിയോയും എന്‍റിക്വെ ടീമിലെടുത്തു.

FIFA World Cup 2022: Ansu Fati in Sergio Ramos Excluded from Spain World Cup Squad

മാഡ്രിഡ്: ലോകകപ്പ് ഫുട്ബോളിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ സെര്‍ജിയോ റാമോസിനെ തഴഞ്ഞപ്പോള്‍ ബാഴ്സ യുവതാരം അന്‍സു ഫാറ്റി ടീമിലെത്തി. പരിക്കുമൂലം കഴിഞ്ഞ രണ്ട് സീസണിലും ബാഴ്സക്കായി കാര്യാമായ മത്സരങ്ങളിലൊന്നും കളിക്കാന്‍ കഴിയാതിരുന്ന 20കാരനായ ഫാറ്റി ടീമിലെത്തുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും യുവതാരത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ കോച്ച് ലൂയിസ് എന്‍റിക്വെ തയാറായി. അവസാന നിമിഷം വരെ അന്‍സു ഫാറ്റി ടീമിലെത്തുമോ എന്ന് തനിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന്‍റെ മികവ് ചോദ്യം ചെയ്യാനാവാത്തതാണെന്നും എന്‍റിക്വെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, പിഎസ്‌ജി താരവും സ്പെയിനിനായി 180 മത്സരങ്ങള്‍ കളിച്ച് റെക്കോര്‍ഡിട്ട മുന്‍ നായകനുമായ സെര്‍ജിയോ റാമോസിനെ തഴഞ്ഞത് അപ്രതീക്ഷിതമായി. റാമോസിനെ 26 അംഗ ടീമിലെടുത്തേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. യൂറോ കപ്പിന് 26 അംഗ ടീമിനെ തെരഞ്ഞെടുക്കാമായിരുന്നിട്ടും 24 പെരെ മാത്രം ഉള്‍പ്പെടുത്തിയാണ് എന്‍റിക്വെ ടീമിനെ തെരഞ്ഞെടുത്തത് എങ്കിലും ഇത്തവണ 26 അംഗ ടീമിനെ തെരഞ്ഞെടുക്കാന്‍ എന്‍റിക്വെ തയാറായി.

ഇനിയും പരിക്ക് താങ്ങില്ല; ലോകകപ്പിന് മുമ്പ് ശ്രദ്ധേയ നീക്കവുമായി അര്‍ജന്‍റീനന്‍ പരിശീലകന്‍

മുന്‍ ബാഴ്സ പരിശീലകനായിരുന്ന എന്‍റിക്വെ റയല്‍ മാഡ്രിഡ് താരങ്ങളോട് പക്ഷപാതിത്വം കാണിക്കുന്നുവെന്ന് മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇത്തവണ റയലിന്‍റെ ഡാനി കാര്‍വജാളിനെയും മാര്‍ക്കെ അസെന്‍സിയോയും എന്‍റിക്വെ ടീമിലെടുത്തു. ദേശീയ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ എതെങ്കിലും ക്ലബ്ബിന് അമിത പ്രാധാന്യം നല്‍കുന്ന രീതി തനിക്കില്ലെന്നും ഏത് ക്ലബ്ബില്‍ നിന്ന് എത്ര കളിക്കാര്‍ എന്നോ അവരുടെ പ്രായമോ നോക്കാറില്ലെന്നും എന്‍റിക്വെ പറഞ്ഞു. സ്പാനിഷ് ലീഗിലെ മുന്‍നിരക്കാരായ ബാഴ്സയില്‍ നിന്ന് ഏഴ് താരങ്ങള്‍ സ്പെയിനിന്‍റെ 26 അംഗ ടീമിലുള്ളപ്പോള്‍ റയലില്‍ നിന്ന് രണ്ട് താരങ്ങള്‍ മാത്രമാണുള്ളത്.

പട നയിക്കാന്‍ റൊണാള്‍ഡോ അല്ലാതെ മറ്റാര്; പോര്‍ച്ചുഗൽ ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

23ന് നടക്കുന്ന മത്സരത്തില്‍ ഗ്രൂപ്പ് ഇയില്‍ കോസ്റ്റോറിക്കയാണ് സ്പെയിനിന്‍റെ ആദ്യ എതിരാളികള്‍. 27ന് ജര്‍മനിയുമായും ഡിസംബര്‍ ഒന്നിന് ജപ്പാനുമായുമാണ് സ്പെയിനിന്‍റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍.

Goalkeepers: Unai Simon, Robert Sanchez, David Raya

Defenders: Jose Gaya,Jordi Alba, Eric Garcia, Aymeric Laporte, Pau Torres, Hugo Guillamon, Cesar Azpilicueta, Dani Carvajal

Midfielders: Rodri, Koke, Marcos Llorente, Sergio Busquets, Gavi, Pedri Gonzalez, Carlos Soler

Forwards: Dani Olmo, Pablo Sarabia, Alvaro Morata, Ansu Fati, Ferran Torres, Marco Asensio, Nico Williams, Yeremy Pino.

Latest Videos
Follow Us:
Download App:
  • android
  • ios