ഫിഫ ദ ബെസ്റ്റില്‍ മെസിക്ക് വോട്ട് ചെയ്തു; റയല്‍ താരം ഡേവിഡ് അലാബക്കെതിരെ വംശീയ അധിക്ഷേപം

ഓസ്ട്രിയൻ നായകനെന്ന നിലയിലായിരുന്നു അലാബയ്ക്ക് വോട്ടിംഗിന് അവസരമുണ്ടായത്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി അലാബ രംഗത്തെത്തി.

fifa-best-awards david-alaba-explains-lionel-messi-vote-controversy gkc

മാഡ്രിഡ്: ഫിഫ ദ ബെസ്റ്റ് വോട്ടിംഗിൽ ലിയോണൽ മെസിക്ക്, വോട്ട് ചെയ്തതിന് പിന്നാലെ റയൽ മാഡ്രിഡ് പ്രതിരോധതാരം ഡേവിഡ് അലാബയ്ക്കെതിരെ വംശീയാധിക്ഷേപം. റയൽ മാഡ്രിഡിന്‍റെ കരീം ബെൻസെമ പട്ടികയിലുണ്ടായിട്ടും മെസിക്ക് വോട്ട് ചെയ്തതാണ് റയൽ ആരാധകരെ ചൊടിപ്പിച്ചത്. കുരങ്ങനെന്ന് വിളിച്ചാണ് റയൽ ആരാധകർ അലാബയെ അധിക്ഷേപിച്ചത്.

ഓസ്ട്രിയൻ നായകനെന്ന നിലയിലായിരുന്നു അലാബയ്ക്ക് വോട്ടിംഗിന് അവസരമുണ്ടായത്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ വിശദീകരണവുമായി അലാബ രംഗത്തെത്തി. വ്യക്തിപരമായല്ല, ഓസ്ട്രിയൻ ടീം എന്ന നിലയിൽ ചർച്ച ചെയ്തെടുത്ത തീരുമാനപ്രകാരമായിരുന്നു വോട്ടിംഗ് എന്നാണ് അലാബയുടെ വിശദീകരണം. താൻ കരീം ബെൻസെമയെ എത്രത്തോളം ബഹുമാനിക്കുന്നുവെന്ന് അദ്ദേഹത്തിനടക്കം എല്ലാവർക്കുമറിയാം. തന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കറും ബെൻസെമ തന്നെയാണെന്നും അലാബ പറഞ്ഞു.

2021ലാണ് അലാബ ബയേണ്‍ മ്യൂണിക്കില്‍ നിന്ന് റയല്‍ മാഡ്രിഡിലെത്തിയത്.ആദ്യ സീസണില്‍ തന്നെ ക്ലബ്ബിനെ സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്‍മാരാക്കുന്നതില്‍ അലാബ നിര്‍ണായക പങ്കുവഹിച്ചിരുന്നു.ഫിഫ ദ ബെസ്റ്റ് പുരസ്കാരം പ്രഖ്യാപിച്ചശേഷം ടീം ക്യാപ്റ്റന്‍മാരും പരിശീലകരും ആര്‍ക്കൊക്കെ വോട്ട് ചെയ്തുവെന്ന വിവരം ഫിഫ പുറത്തുവിടാറുണ്ട്. ഇത്തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ അലാബ ആദ്യ ചോയ്സായി മെസിയെയും രണ്ടാം ചോയ്സായി ബെന്‍സേമയെയും മൂന്നാമത്തെ പേരായി എംബാപ്പെയും തെരഞ്ഞെടുത്തതാണ് റയല്‍ ആരാധകരെ പ്രകോപിപ്പിച്ചത്.

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി ലിയോണല്‍ മെസിയെ ആണ് തെരഞ്ഞെടുത്തത്.  2019ന് ശേഷം മെസിയുടെ ആദ്യ ഫിഫ പുരസ്‌കാരമാണിത്. കിലിയന്‍ എംബാപ്പെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ പരിക്കുമൂലം ലോകകപ്പ് നഷ്ടമായ കരീം ബെന്‍സേമ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Latest Videos
Follow Us:
Download App:
  • android
  • ios