കാരണം അവ്യക്തം; ഇന്ത്യയിലെ ബാഴ്സലോണ ഫുട്ബോള്‍ അക്കാദമികൾ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010ലാണ് അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്.

FC Barcelona ends Football Academies In India without any reasons

മുംബൈ: ഇന്ത്യയിലെ വളര്‍ന്നുവരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്താനായി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ 14 വര്‍ഷം മുമ്പ് രാജ്യത്ത് തുടങ്ങിയ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്തി. കാരണമൊന്നും പറയാതയൊണ് ബാഴ്സ ഇന്ത്യയിലെ ഫുട്ബോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

ബാഴ്സലോണയുടെ വിഖ്യാതമായ ഫുട്ബോള്‍ അക്കാദമിയായ ലാ മാസിയയുടെ മാതൃകയില്‍ ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് 2010ലാണ് അക്കാദമികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി, മംബൈ, ബെംഗലൂരു, പൂനെ എന്നിവടങ്ങളിലായിരുന്നു ബാഴ്സയുടെ ഫുട്ബോള്‍ അക്കാദമികള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ജൂലെ ഒന്ന് മുതല്‍ അക്കാദമികള്‍ പ്രവര്‍ത്തിക്കില്ലെന്ന് അംഗങ്ങളെ ക്ലബ്ബ് പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.

യൂറോ കപ്പില്‍ ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യക്ക് ഇന്ന് ജിവന്‍മരണ പോരാട്ടം; തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം

ബാഴ്സയുടെ ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അക്കാദമികളില്‍ ബാഴ്സലോണയുടെ ശൈലിയില്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ഒപ്പം ഇന്ത്യന്‍ ഫുട്ബോളിന്‍റെ നിലവാരം ഉയര്‍ത്തുകയുമായിരുന്നു ലക്ഷ്യമിട്ടത്.വര്‍ഷാവര്‍ഷം നടക്കുന്ന ബാഴ്സ അക്കാദമി ലോകകപ്പിലും ഇന്ത്യില്‍ നിന്നുള്ള അക്കാദമികള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്കാദമികളുടെ പ്രവര്‍ത്തനം നിര്‍ത്താനുള്ള കാരണം എന്താണെന്ന് ബാഴ്സ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

'ആ ദിവസത്തെ കുറിച്ച് ചിന്തിക്കുമ്പോഴേ ഭയം തോന്നുന്നു', മെസിയുടെ വിരമിക്കലിനെക്കുറിച്ച് ഡി പോള്‍

ഇന്ത്യയിലെ അടിസ്ഥാന തലത്തില്‍ ഫുട്ബോള്‍ വളര്‍ത്തുന്ന പ്രമുഖ അക്കാദമിയായിരുന്നു ബാഴ്സയുടേത്. നാലു മുതല്‍ 17വരെ പ്രായമുള്ള കുട്ടികള്‍ക്കായിരുന്നു അക്കാദമികളില്‍ പ്രധാനമായും പ്രവേശനം അനവദിച്ചിരുന്നത്. അക്കാദമികള്‍ക്ക് പുറമെ ഡല്‍ഹി, ഗുഡ്ഗാവ്, നോയിഡ്, മുംബൈ, ബെംഗലൂരു എന്നിവിടങ്ങളില്‍ ബാഴ്സയുടെ പരിശീലകന കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ ബാഴ്സലോണ കടന്നുപോകുന്നത്. ഇതാണോ അക്കാദമികള്‍ അടച്ചുപൂട്ടാനുള്ള കാരണം എന്ന് വ്യക്തമല്ല. വിഖ്യാത താരങ്ങളായ ലിയോണല്‍ മെസി, സ്പാനിഷ് താരം ആന്ദ്രെ ഇനിയേസ്റ്റ, സെര്‍ജിയോ ബുസ്കെറ്റ്സ്, ജെറാര്‍ഡ് പിക്വെ എന്നിവരെല്ലാം ബാഴ്സ അക്കാദമികളിലൂടെ കളിച്ചു വളര്‍ന്നവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios