ലോകം കീഴടക്കിയ മെസിയെ ഇനി വെള്ളിത്തിരയില്‍ കാണാം! വെബ് സീരീസിലും ഒരു കൈ നോക്കി താരം - വീഡിയോ
ഫുട്‌ബോളിന്റെ മിശിഹയെ ഇനി മറ്റൊരു റോളില്‍ കൂടി കാണാം. അഭിനയത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മെസി. അര്‍ജന്റീനയിലെ ദി പ്രൊട്ടക്ടേഴ്‌സ് എന്ന സീരിസിലാണ് നടന്‍ മെസിയെ കാണാനാവുക.
പാരീസ്: ഫുട്‌ബോളിലെ പൂര്‍ണതയുടെ പേരാണ് ലിയോണല്‍ മെസി. ലോകകപ്പ്, ചാംപ്യന്‍സ് ലീഗ്, ബാലണ്‍ ഡോര്‍ ഫിഫ ബെസ്റ്റ്, ഗോള്‍ഡന്‍ ബോള്‍, ലോറസ്... ഇങ്ങനെ മെസി കീഴടക്കാത്തതും നേടാത്തതുമായ കിരീടങ്ങളും അവാര്‍ഡുകളും ഇല്ലെന്ന് തന്നെ പറയാം. പിഎസ്ജി വിട്ട് അമേരിക്കന്‍ ലീഗിലേക്ക് ചേക്കേറാനിരിക്കുകയാണ് അര്‍ജന്റൈന്‍ നായകന്‍. ഇതിനിടെ ഫുട്‌ബോളിനപ്പുറം മറ്റൊരു മേഖലയിലും മെസി കൈവച്ചിരിക്കുന്നു.
ഫുട്‌ബോളിന്റെ മിശിഹയെ ഇനി മറ്റൊരു റോളില്‍ കൂടി കാണാം. അഭിനയത്തില്‍ ഒരു കൈ നോക്കിയിരിക്കുകയാണ് മെസി. അര്‍ജന്റീനയിലെ ദി പ്രൊട്ടക്ടേഴ്‌സ് എന്ന സീരിസിലാണ് നടന്‍ മെസിയെ കാണാനാവുക. ഫുട്‌ബോള്‍ ഏജന്റുമാരുടെ കഥ പറയുന്ന സീരിസില്‍ മെസിയായി തന്നെയാണ് താരം അഭിനയിച്ചിരിക്കുന്നത്. പ്രതിസന്ധിയിലായ ഫുട്‌ബോള്‍ ഏജന്റുമാര്‍ക്ക് ഉപദേശമേകുന്ന താരമായാണ്
മെസി ചിത്രത്തില്‍.
അഞ്ച് മിനിറ്റോളം നീണ്ട് നില്‍ക്കുന്ന രംഗം. പരസ്യ ചിത്രങ്ങളില്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായണ് ഒരു സീരിസില്‍ മെസി അഭിനയിക്കുന്നത്. മെസിയുടെ സാന്നിധ്യമുണ്ടെന്ന് അറിഞ്ഞതോടെ ദി പ്രൊട്ടക്ടേഴ്‌സും വന്‍ ഹിറ്റാണ്. ഇതിനിടെ അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് താല്‍കാലിക ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് മെസി. അമേരിക്കന്‍ ലീഗിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് മെസിയുടെ തീരുമാനം. അടുത്തിടെ ഇന്റര്‍ മയാമിയുമായി മെസി കരാറൊപ്പിട്ടിരുന്നു.
പിഎസ്ജിയുമായി കരാര്‍ അവസാനിച്ച മെസി ഇനി കളിക്കുക മയാമിയിലാണ്. മുമ്പ് ബാഴ്സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ പാരീസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ മെസി പ്രയാസപ്പെട്ടിരുന്നു. ഇതേകാര്യങ്ങള്‍ ഇന്റര്‍ മയാമിയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സൂപ്പര്‍താരം ദേശീയ ടീമില്‍ നിന്ന് ഇടവേളയെടുക്കുന്നത്. അടുത്ത വര്‍ഷത്തെ കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ടീമില്‍ തിരിച്ചെത്താനാണ് മെസിയുടെ തീരുമാനം.
ഇക്കാര്യം ലിയോണല്‍ സ്‌കോണിയുമായി ചര്‍ച്ച ചെയ്തെങ്കിലും കോച്ച് സമ്മതം മൂളിയിട്ടില്ല. മെസി ടീമിനൊപ്പം വേണമെന്നാണ് സ്‌കലോണിയുടെ നിലപാട്. ഇക്കാര്യത്തില്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനമായിരിക്കും നിര്‍ണായകമാവുക.
2023 ജനുവരി 5 രണ്ടാം ജന്‍മദിനം; ആരാധകരെ ഞെട്ടിച്ച് റിഷഭ് പന്ത്