യൂറോപ്പ ലീഗ്: ആഴ്‌സണലിനും ടോട്ടനത്തിനും ജയം, നാപ്പോളിക്ക് സമനിലക്കുരുക്ക്
ഐറിഷ് ക്ലബ് ഡുൻഡാൽകിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്.
ഡബ്ലിന്‍: യൂറോപ്പ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ജയം. ഐറിഷ് ക്ലബ് ഡുൻഡാൽകിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ആഴ്സണൽ തോൽപ്പിച്ചത്. ആഴ്സനലിനായി എഡ്ഡി, മൊഹമ്മദ് എൽനി, ജോ വില്ലോക്ക്, ബലോഗൻ എന്നിവർ ലക്ഷ്യം കണ്ടു. ജോർദാൻ ഫ്ലോഴ്സും സിയാൻ ഹോറെയുമാണ് ഡുൻഡാൽക്കിനായി ഗോൾ നേടിയത്.
യൂറോപ്പ ലീഗ് ഫുട്ബോളിൽ ടോട്ടനം ബെൽജിയം ക്ലബ്ബായ ആന്റ്‍വെർപിനെ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ടോട്ടനത്തിന്റെ ജയം. ടോട്ടനത്തിനായി കാർലോസ് വിനിഷ്യസും ജ്യോവാനി ലോ സെൽസോയും ഗോളുകൾ നേടി.
മറ്റൊരു മത്സരത്തിൽ ലെസ്റ്റർ സിറ്റി, എഇകെ ഏഥൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. സെൻഗിസ് അണ്ടർ, ഹാർവീ ബേൺസ് എന്നിവർ ലെസ്റ്ററിനായി ഗോൾ നേടി.
യൂറോപ്പ ലീഗ് ഫുട്ബോളിൽ നാപ്പോളിക്ക് സമനില കുരുക്ക്. റയൽ സോസിഡാഡാണ് നാപ്പോളിയെ, സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സെളൻസ്കിയുടെ ഗോളിലൂടെ മുപ്പത്തിനാലാം മിനിട്ടിൽ നാപ്പോളി മുന്നിലെത്തിയെങ്കിലും എക്സ്ട്രാ ടൈമിൽ വില്യൻ ജോസിലൂടെ റയൽ സമനില കണ്ടെത്തി.
അതേസമയം എസി മിലാന്‍ ജയം സ്വന്തമാക്കി. സ്പാർട്ട പ്രേഗിനെ എതിരില്ലാത്ത ഒരു ഗോളിനാണ് എസി മിലാൻ തോൽപ്പിച്ചത്. ഇരുപത്തിമൂന്നാം മിനിട്ടിൽ ജെൻസ് പീറ്റർ ഹേഗാണ് വിജയഗോൾ നേടിയത്. മത്സരത്തിനിടെ, സ്പാർട്ട് പ്രേഗിന്റെ ഡൊമിനിക് പ്ലെക്കാട്ടി ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ജെംഷഡ്‌പൂരിനെ ഉരുക്കിയ മലയാളി; ഹീറോ ഓഫ് ദ് മാച്ചായി മുഹമ്മദ് ഇര്‍ഷാദ്