മാര്‍ക്കോ അസെന്‍സിയോ പുറത്ത്, യൂറോ കപ്പിന് യുവതുര്‍ക്കികളുമായി സ്പാനിഷ് പട

ജൂൺ ഏഴിന് ഇപ്പോള്‍ തെരഞ്ഞെടുത്ത ടീമിൽ നിന്ന് മൂന്ന് താരങ്ങളെ ഒഴിവാക്കും.

EURO 2024: Spain announces provisional squad, Marco Asensio out

മാഡ്രിഡ്: ബാഴ്സലോണയുടെ കൗമാര താരങ്ങളായ ലാമിൻ യമാൽ, പൗ കുർബാസി എന്നിവരെ ഉൾപ്പെടുത്തി യൂറോ കപ്പിനുള്ള പ്രാഥമിക സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങളായ ബാഴ്സയുടെ ലാമിൻ ലോപസ്, റയൽ ബെറ്റിസിന്‍റെ അയോസെ പെരസ് എന്നിവരും കോച്ച് ലൂയിസ് ലാ ഫ്യൂണ്ടെ പ്രഖ്യാപിച്ച 29 അംഗ പ്രാഥമിക സ്ക്വാഡിൽ ഇടംപിടിച്ചു. അതേസയമയം മാര്‍ക്കോ അസെൻസിയോക്ക് ടീമില്‍ ഇടം നേടാനാവാതിരുന്നത് ആരാധകരെ അത്ഭുതപ്പെടുത്തി.

ജൂൺ ഏഴിന് ഇപ്പോള്‍ തെരഞ്ഞെടുത്ത ടീമിൽ നിന്ന് മൂന്ന് താരങ്ങളെ ഒഴിവാക്കും. ജൂൺ പതിനാലിനാണ് ജർമ്മനിയിൽ യൂറോകപ്പിന് തുടക്കമാവുക. സീനിയർ താരങ്ങളായ മാർക്കോ അസെൻസിയോ, ജെറാർഡ് മൊറേനോ, പാബ്ലോ സറാബിയ എന്നിവർക്ക് ടീമിൽ ഇടംപിടിക്കാനായില്ല.

കോപ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ചരിത്രമാറ്റം, മത്സരം നിയന്ത്രിക്കാന്‍ ഇത്തവണ വനിതാ റഫറിമാരും

യുനായ് സിമോൺ, ഡാനി കാർവഹാൽ, നാച്ചോ ഫെർണാണ്ടസ്, അയ്മറിക് ലപ്പോർട്ടെ, റോഡ്രി, പെഡ്രി, ഫെർമിൻ ലോപസ്,അൽവാരോ മൊറാട്ട, ഹൊസേലു, ഫെറാൻ ടോറസ്, നികോ വില്യംസ്, മികേൽ ഓയർസബാൽ തുടങ്ങിയവരും ടീമിലുണ്ട്.ഗ്രൂപ്പ് ബിയിൽ കരുത്തരായ ഇറ്റലി, ക്രോയേഷ്യ, അൽബേനിയ എന്നിവരാണ് സ്പെയിനിന്‍റെ എതിരാളികൾ. 1964, 2008, 2012 വ‍ർഷങ്ങളിലെ ചാമ്പ്യൻമാരായ സ്പെയിൻ കഴിഞ്ഞ തവണ സെമിയിലും എത്തിയിരുന്നു.

ഗോൾകീപ്പർമാർ: ഉനായി സൈമൺ, അലക്‌സ് റെമിറോ, ഡേവിഡ് രായ.

ഡിഫൻഡർമാർ: ഡാനി കാർവാജൽ, ജീസസ് നവാസ്, അയ്മെറിക് ലാപോർട്ടെ, നാച്ചോ ഫെർണാണ്ടസ്, റോബിൻ ലെ നോർമൻഡ് , പൗ കുബാർസി, ഡാനി വിവിയൻ, അലക്സ് ഗ്രിമാൽഡോ, മാർക്ക് കുക്കുറെല്ല.

മിഡ്ഫീൽഡർമാർ: റോഡ്രിഗോ, മാർട്ടിൻ സുബിമെൻഡി, ഫാബിയൻ റൂയിസ്, മൈക്കൽ മെറിനോ, പെഡ്രി, മാർക്കോസ് ലോറന്‍റ്, അലക്സ് ഗാർസിയ, അലക്സ് ബെയ്ന, ഫെർമിൻ ലോപ്പസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios