യൂറോ കപ്പിലെ മരണഗ്രൂപ്പില്‍ ഇന്ന് തീക്കളി; മോഡ്രിച്ചിന്‍റെ ക്രൊയേഷ്യയ്ക്ക് എതിരാളികള്‍ ഇറ്റലി

രണ്ട് കളിയിൽ നിന്ന് ഒരു ജയം നേടിയ ഇറ്റലിക്ക് ഇന്ന് സമനില പോലും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. എന്നാൽ ഒരു തോൽവിയും ഒരു സമനിലയും നേരിട്ട ക്രെയേഷ്യയ്ക്ക് ജയിച്ചേ തീരു.

Euro 2024 Croatia vs Italy Live updates: Head to Head record, Match timings, IST

മ്യൂണിക്ക്: യൂറോ കപ്പിൽ ഇന്ന് ക്രെയേഷ്യ-ഇറ്റലി നിർണായക പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. പ്രീ ക്വാര്‍ട്ടറിലെത്താന്‍ ഇറ്റലിക്ക് സമനില മതിയെങ്കിൽ ക്രൊയേഷ്യക്ക് ജയം അനിവാര്യമാണ്. യൂറോ കപ്പിലെ മരണഗ്രൂപ്പിൽ നിന്ന് ആരൊക്കെ പ്രീ ക്വാര്‍ട്ടറിലെത്തുമെന്ന് ഇന്ന് അറിയാനാകും. ഗ്രൂപ്പിലെ മറ്റൊരു പോരാട്ടത്തില്‍ മൂന്നാം ജയം തേടി കരുത്തരായ സ്പെയിൻ അൽബേനിയയെ നേരിടും.

രണ്ട് കളിയിൽ നിന്ന് ഒരു ജയം നേടിയ ഇറ്റലിക്ക് ഇന്ന് സമനില പോലും പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ഉറപ്പിക്കും. എന്നാൽ ഒരു തോൽവിയും ഒരു സമനിലയും നേരിട്ട ക്രെയേഷ്യയ്ക്ക് ജയിച്ചേ തീരു. പക്ഷേ ഇറ്റലിയെ മറികടക്കുക ലൂക്ക മോഡ്രിച്ചിനും സംഘത്തിനും എളുപ്പമാകില്ല. ആദ്യ മത്സരത്തിൽ സ്പെയിനിനോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ക്രൊയേഷ്യ അടിയറവ് പറഞ്ഞത്. അൽബേനിയക്കെതിരെ ജയിക്കാമായിരുന്ന കളിയാകട്ടെ സമനിലയിൽ കുരുങ്ങി.

കാലം കാത്തുവച്ച രക്ഷകൻ, നിയോഗങ്ങൾ പൂർത്തിയാക്കിയ മിശിഹ; ഫുട്ബോൾ രാജാവിന് ഇന്ന് 37-ാം പിറന്നാൾ

ടീമിന്‍റെ നട്ടെല്ലായ ലൂക്കാ മോഡ്രിച്ചടക്കമുള്ള പ്രധാന താരങ്ങൾ നിറം മങ്ങിയതാണ് ക്രോട്ടുകള്‍ക്ക് തിരിച്ചടിയായത്. അൽബേനിയക്കെതിരെ ജയിച്ചു തുടങ്ങിയ ഇറ്റലിയാകട്ടെ സ്പെയിനോട് വീണത് ഒറ്റ ഗോളിനായിരുന്നു. അതും സെൽഫ് ഗോളിൽ. സ്പെയിനിന്‍റെ മുന്നേറ്റങ്ങളെ പിടിച്ചുകെട്ടിയ ഇറ്റാലിയൻ പ്രതിരോധത്തെ ഭേദിക്കാൻ ക്രെയേഷ്യ പാടുപെടും. ഡി ലോറെൻസോയും ബസ്റ്റോനിയുമടങ്ങുന്ന ഇറ്റലിയുടെ മുന്നേറ്റനിരയും അപകടകാരികളാണ്.

മഴ ദൈവങ്ങള്‍ ചതിച്ചില്ല; പടിക്കല്‍ കലമുടക്കാതെ ദക്ഷിണാഫ്രിക്ക; വിന്‍ഡീസിനെ വീഴ്ത്തി ലോകകപ്പ് സെമിയില്‍

എന്നാൽ കണക്കിലെ കളിയിൽ ക്രെയേഷ്യക്കാണ് മുൻതൂക്കം. ഒമ്പത് കളിയിൽ ഇരു ടീമുകളും നേർക്കുനേർ വന്നപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് ഇറ്റലിക്ക് ജയിക്കാനായത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ സ്പെയിൻ അൽബേനിയെ നേരിടും. മൂന്നാം ജയവുമായി ഗ്രൂപ്പ് ജേതാക്കളാകാനാണ് മുൻ ചാംപ്യന്മാരുടെ ശ്രമം. പ്രീക്വർട്ടർ ഉറപ്പിച്ചതിനാൽ ഇന്ന് കൂടുതൽ യുവതാരങ്ങൾക്ക് സ്പെയിന്‍ അവസരം നൽകിയേക്കും. അട്ടിമറി ജയം നേടി പ്രീക്വർട്ടർ പ്രതീക്ഷകൾ കാക്കാനാണ് അതേസമയം, അൽബേനിയ കളത്തിലിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios