യൂറോ: അവസാന സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം; ഡെന്‍മാർക്ക്-ചെക്, ഉക്രൈന്‍-ഇംഗ്ലണ്ട് പോരാട്ടങ്ങള്‍ രാത്രി
യൂറോ കപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ഉക്രൈനാണ് എതിരാളികൾ.
ബാകു: യൂറോ കപ്പിലെ ഇന്നത്തെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഡെൻമാർക്ക്, ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. രാത്രി ഒൻപതരയ്ക്കാണ് കളി തുടങ്ങുക. പ്രീ ക്വാർട്ടറിൽ കരുത്തരായ ഹോളണ്ടിനെ അട്ടിമറിച്ചാണ് ചെക്ക് റിപ്പബ്ലിക്ക് എത്തുന്നത്. ഡെൻമാർക്ക് എതിരില്ലാത്ത നാല് ഗോളിന് വെയിൽസിനെ തകർത്തും വരുന്നു.
യൂറോ കപ്പിൽ മൂന്നാം തവണയാണ് ഇരു ടീമും ഏറ്റുമുട്ടുന്നത്. രണ്ടുതവണ നേർക്കുനേർ വന്നപ്പോഴും ചെക് റിപ്പബ്ലിക്കിനായിരുന്നു ജയം.
ഇംഗ്ലണ്ട് ഉക്രൈനെതിരെ
യൂറോ കപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് ഇംഗ്ലണ്ടും ഇന്നിറങ്ങും. രാത്രി പന്ത്രണ്ടരയ്ക്ക് തുടങ്ങുന്ന കളിയിൽ ഉക്രൈനാണ് എതിരാളികൾ. ജർമനിയോട് പതിറ്റാണ്ടുകളായുള്ള പകവീട്ടിയ ത്രീ ലയൺസ് വെംബ്ലിയിലെ കിരീടധാരണത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണുന്നില്ല. മൂന്ന് ജയമപ്പുറം ഗാരെത് സൗത്ഗേറ്റും സംഘവും യൂറോപ്യൻ കിരീടം സ്വപ്നം കാണുന്നു.
മേസൺ മൗണ്ടും ബെൻ ചിൽവെല്ലും സെൽഫ് ഐസൊലേഷൻ കഴിഞ്ഞെത്തുന്നതോടെ ഇംഗ്ലീഷ് നിര പൂർണ സജ്ജം. നായകൻ ഹാരി കെയ്ൻ ഗോൾവരൾച്ചയ്ക്ക് അന്ത്യം കുറിച്ചതും പ്രതീക്ഷ കൂടുന്നു.
അതേസമയം മിന്നൽ വേഗത്തിൽ ആക്രമണം അഴിച്ചുവിടുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുക ഉക്രൈന് എളുപ്പമാവില്ല. സ്വീഡനെ വീഴ്ത്തിയെത്തുന്ന ഉക്രൈന് മുൻനിര താരങ്ങളുടെ പരിക്ക് തിരിച്ചടിയാണ്. ആന്ദ്രേ ഷെവ്ചെങ്കോ പരിശീലിപ്പിക്കുന്ന ഉക്രൈൻ ക്വാർട്ടർ ഫൈനലിന് ആദ്യമായാണ് ഇറങ്ങുന്നത് എന്നത് സവിശേഷതയാണ്.
ഇരു ടീമും നേർക്കുനേർ വരുന്ന എട്ടാം മത്സരമാണിത്. നാല് കളിയിൽ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഉക്രൈൻ ജയിച്ചത് ഒറ്റക്കളിയിൽ മാത്രം. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.
കൂടുതല്‍ യൂറോ വാർത്തകള്‍...
മാന്‍സീനിയുടെ പുതിയ ഇറ്റലി! ബെല്‍ജിയവും തീര്‍ന്നു, സെമിയില്‍ സ്‌പെയ്‌നിനെതിരെ
സ്വിസ് പ്രതിരോധവും കടന്ന് സ്‌പെയ്ന്‍; സെമിയില്‍ കടന്നത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona