യൂറോ കപ്പ്: ഇംഗ്ലണ്ട് സ്‌ക്വാഡ് പ്രഖ്യാപിച്ചു; സൂപ്പര്‍താരം പുറത്ത്
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‍ലൻഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
ലണ്ടന്‍: യൂറോ കപ്പിനുള്ള ഇരുപത്തിയാറംഗ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. വെസ്റ്റ് ഹാമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ജെസ്സി ലിംഗാർഡിന് ടീമിൽ ഇടംപിടിക്കാനായില്ല. ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ബെൻ ചിൽവെൽ, ഹാരി മഗ്വയർ, കെയ്ൽ വാക്കർ, മേസൺ മൗണ്ട്, ജോർദാൻ ഹെൻഡേഴ്സൺ, ഫിൽ ഫോഡൻ, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, റഹിം സ്റ്റെർലിംഗ് തുടങ്ങിയവർ ഗാരെത് സൗത്ത്‌ഗേറ്റിന്‍റെ ടീമിലുണ്ട്.
ഗ്രൂപ്പ് ഡിയിൽ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‍ലൻഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ജൂണ്‍ 11നാണ് യൂറോ കപ്പിന് തുടക്കമാകുന്നത്.
ഇംഗ്ലണ്ട് ടീം
ഗോള്‍കീപ്പര്‍മാര്‍: ജോർദാൻ പിക്ഫോഡ്, ഡീൻ ഹെൻഡേഴ്സൻ, സാം ജോൻസ്റ്റോൻ
ഡീഫന്‍റര്‍മാര്‍: ലുക്ക് ഷോ, ഹാരി മഗ്വയർ, ബെൻ ചിൽവെൽ, റീസ് ജയിംസ്, ജോണ് സ്റ്റോണ്‍സ്, കെയ്ൽ വാക്കർ, മിങ്‌സ്, കോണർ കോർഡി, കീരാന്‍ ട്രിപ്പിയർ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്
മിഡ്‌ഫീല്‍ഡര്‍മാര്‍: ഡക്ലാൻ റൈസ്, ജോർദാൻ ഹെൻഡേഴ്സൻ, കാൽവിൻ ഫിലിപ്സ്, മേസൺ മൗണ്ട്, ജൂഡ് ബെല്ലിങ്ഹാം
ഫോര്‍വേഡുകള്‍: ഫിൽ ഫോഡൻ, റഹിം സ്റ്റെര്‍ലിംഗ്, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ, മാർക്കസ് റാഷ്ഫോർഡ്, ജേഡന്‍ സാഞ്ചോ, ഡൊമിനിക് കാല്‍വെര്‍ട്ട്-ലെവിന്‍, ബകായോ സാക
സിദാന്റെ പകരക്കാരനെ പ്രഖ്യാപിച്ച് റയൽ, ആഞ്ചലോട്ടിക്ക് രണ്ടാമൂഴം
'റയല്‍ മാഡ്രിഡില്‍ നിന്ന് പിന്തുണ ലഭിച്ചില്ല'; പരിശീലകസ്ഥാനം ഒഴിയാനുണ്ടായ കാരണം വ്യക്തമാക്കി സിദാന്‍
യൂറോ കപ്പ്: ഹോളണ്ട് ടീമിനെ പ്രഖ്യാപിച്ചു, വൈനാൾഡം നായകന്‍
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona