ഇറ്റാലിയൻ ദേശീയ ഗാനത്തെ കൂവി; യൂറോ കലാശപ്പോരിലും പുലിവാല്‍ പിടിച്ച് ഇംഗ്ലീഷ് ആരാധകര്‍, വിവാദം
ലേസര്‍ പ്രയോഗത്തിന് പിന്നാലെ ഇംഗ്ലീഷ് ആരാധകരുടെ പുതിയ നടപടിയും വലിയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്
വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനത്തെ അപമാനിച്ച് ഇംഗ്ലീഷ് ആരാധകർ. മത്സരത്തിന് തൊട്ടുമുൻപ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഗാലറിയിലുണ്ടായിരുന്ന ഇംഗ്ലണ്ട് ആരാധകർ കൂവുകയായിരുന്നു. ലേസര്‍ പ്രയോഗത്തിന് പിന്നാലെ ഇംഗ്ലീഷ് ആരാധകരുടെ പുതിയ നടപടിയും വലിയ വിവാദത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ഇറ്റാലിയൻ ദേശീയഗാനത്തിന്റെ സമയത്ത് മോശമായി പെരുമാറരുതെന്ന് ആരാധകരോട് മത്സരത്തിന് മുൻപ് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്‌ഗേറ്റും മുൻതാരവും കമന്റേറ്ററുമായ ഗാരി ലിനേക്കറും ആവശ്യപ്പെട്ടിരുന്നു. 'നമ്മുടെ ആരാധകര്‍ എതിരാളികളെ ബഹുമാനിക്കേണ്ടത് എപ്പോഴും ആവശ്യമാണ്. എതിരാളികളുടെ ദേശീയഗാനസമയത്ത് കൂവുന്നത് ടീമിന് ഗുണം ചെയ്യില്ലെ'ന്നുമായിരുന്നു സൗത്‌ഗേറ്റിന്‍റെ വാക്കുകള്‍. 'കലാശപ്പോരിന് ടിക്കറ്റ് ലഭിക്കാന്‍ ഭാഗ്യം ചെയ്തിട്ടുണ്ടെങ്കില്‍ ഇറ്റാലിയന്‍ ദേശീയഗാന സമയത്ത് കൂവാന്‍ പാടില്ല. ദേശീയഗാനത്തെ കൂവുന്നത് മോശവും അനാദരവും നിലവാരമില്ലാത്ത പ്രവര്‍ത്തിയുമാണ്' എന്നാണ് ഇംഗ്ലീഷ് ആരാധകരോട് ലിനേക്കര്‍ പറഞ്ഞത്.
എന്നാൽ ഗാലറിയിൽ ഉണ്ടായിരുന്ന ഇംഗ്ലീഷ് ആരാധകർ ഇതൊന്നും വകവെക്കാതെ കൂവുകയായിരുന്നു. യൂറോയ്‌ക്കിടെ നേരത്തെയും ഇംഗ്ലീഷ് ആരാധകരുടെ മോശം പെരുമാറ്റമുണ്ടായിട്ടുണ്ട്. സെമി ഫൈനലിൽ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്‌പർ ഷ്‌മൈക്കേലിന്റെ മുഖത്തേക്ക് ആരാധകർ ലേസർ രശ്‌മികൾ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. എക്‌സ്‌ട്രൈ ടൈമിൽ ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക് ഹാരി കെയ്ൻ എടുക്കാനൊരുങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു വിവാദ സംഭവം.
ഡെന്‍മാര്‍ക്കിന്‍റെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഇംഗ്ലീഷ് ആരാധകര്‍ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു. എതിരാളികളുടെ ദേശീയ ഗാനം ആലപിക്കുമ്പോള്‍ കാണികള്‍ കൂവരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ വക്താവ് പ്രതികരിച്ചിരുന്നു. എതിരാളികളെ ബഹുമാനിക്കാനും പിന്തുണക്കാനുമാണ് കാണികള്‍ ശ്രമിക്കേണ്ടതെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ്. ഇതിനോടും മുഖം തിരിക്കുകയായിരുന്നു വെംബ്ലിയില്‍ ഇംഗ്ലീഷ് ആരാധകര്‍.
ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലിന് മുമ്പ് ആഘോഷലഹരിയിലായിരുന്നു ഇംഗ്ലീഷ് ആരാധകര്‍. ടിക്കറ്റ് കിട്ടാതെ വെംബ്ലി സ്റ്റേഡിയത്തിന് മുന്നിൽ ആയിരങ്ങൾ തടിച്ചുകൂടി. സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചായിരുന്നു ഇംഗ്ലീഷ് ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിയത്. വെംബ്ലിയിൽ മാത്രമായിരുന്നില്ല, ലണ്ടൻ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും സമാനമായിരുന്നു അവസ്ഥ.
കൂടുതല്‍ യൂറോ വാര്‍ത്തകള്‍
വെംബ്ലിയില്‍ നീലകടലിരമ്പം, അസൂറികളുടേത് രണ്ടാം യൂറോ കിരീടം; ഇംഗ്ലണ്ട് കാത്തിരിക്കണം
'ഇറ്റ്‌സ് കമിംഗ് ഹോം', വീണ്ടും തോറ്റുപോയൊരു പാട്ട്; തറവാടുമുറ്റത്തും കണ്ണീരണിഞ്ഞ് ഇംഗ്ലണ്ട്
ചരിത്രം കുറിച്ച് ഇറ്റലി ഗോളി ഡോണറുമ്മ, യൂറോയുടെ താരം; ഗോള്‍ഡണ്‍ ബൂട്ട് റൊണാള്‍ഡോയ്‌ക്ക്
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; സ്വപ്‌നക്കുതിപ്പില്‍ റെക്കോര്‍ഡിനരികെ ഇറ്റലി!
നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona