ലിവര്‍പൂളിനോടേറ്റ കനത്ത തോല്‍വി: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് കോച്ച് ടെന്‍ ഹാഗിന്‍റെ വിചിത്ര ശിക്ഷ

വന്‍തകര്‍ച്ചയിലേക്ക് വീണ യുണൈറ്റഡിനെ കരകയറ്റിക്കൊണ്ടുവരുന്നതിനിടെ ലിവര്‍പൂളിനോടേറ്റ നാണംകെട്ടതോല്‍വി കോച്ച് എറിക് ടെന്‍ ഹാഗിനും കനത്ത ആഘാതമായി.

Erik ten Hag's brutal Man Utd punishment immediately after Liverpool loss

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനോട് നാണംകെട്ട തോല്‍വി വഴങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് കോച്ച് എറിക് ടെന്‍ ഹാഗ് നല്‍കിയത് വിചിത്രമായ ശിക്ഷ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നാണ് ആന്‍ഫീല്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. ഒന്നും രണ്ടുമല്ല ഏഴ് തവണയാണ് ലിവര്‍പൂള്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വലയില്‍ പന്തെത്തിച്ചത്. കാര്‍ലിംഗ് കപ്പ് നേടി, തുടര്‍വിജയങ്ങളുടെ ആത്മവിശ്വാസവുമായി എത്തിയ യുണൈറ്റഡിനെ കോഡി ഗാപ്‌കോ, ഡാര്‍വിന്‍ നുനിയസ്, മുഹമ്മദ് സലാ, റോബര്‍ട്ടോ ഫിര്‍മിനോ എന്നിവരുടെ ഗോളുകളാണ് തകര്‍ത്തത്.

വന്‍തകര്‍ച്ചയിലേക്ക് വീണ യുണൈറ്റഡിനെ കരകയറ്റിക്കൊണ്ടുവരുന്നതിനിടെ ലിവര്‍പൂളിനോടേറ്റ നാണംകെട്ടതോല്‍വി കോച്ച് എറിക് ടെന്‍ ഹാഗിനും കനത്ത ആഘാതമായി. ആന്‍ഫീല്‍ഡിലെ തോല്‍വിക്ക് ശേഷം ഓള്‍ഡ് ട്രാഫോര്‍ഡില്‍ തിരിച്ചെത്തിയ താരങ്ങള്‍ക്ക് എറിക് ടെന്‍ ഹാഗ് നല്‍കിയത് വിചിത്രശിക്ഷ. ലിവര്‍പൂള്‍ താരങ്ങളും ആരാധകരും ഗോളുകള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോ കാണലായിരുന്നു യുണൈറ്റഡ് കോച്ച് നല്‍കിയ ശിക്ഷ. ഭാവിയില്‍ ഇത്തരം ദുരനുഭവം ഉണ്ടാവാതിരിക്കാനായിരുന്നു കോച്ചിന്റെ ഈ നടപടി. 

മാത്രമല്ല അതിരാവിലെ കൊടുംതണുപ്പില്‍ പരിശീലനത്തിന് എത്താനും താരങ്ങളോട് ആവശ്യപ്പെട്ടു. ഇതോടെ ആറ് ഡിഗ്രി തണുപ്പില്‍ യുണൈറ്റഡ് താരങ്ങള്‍ക്ക് പരിശീലനം നടത്തേണ്ടിവന്നു. താരങ്ങള്‍ എത്തുന്നതിന് വളരെ മുന്‍പേ എറിക് ടെന്‍ ഹാഗും പരിശീലന ഗ്രൗണ്ടിലെത്തി. താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് സൈക്കോളിസ്റ്റിന്റെ സേവനവും കോച്ച് ഉറപ്പാക്കിയിട്ടുണ്ട്.

യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ ഇന്നിറങ്ങും
 
യൂറോപ്പ ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇന്ന് വമ്പന്‍ ടീമുകള്‍ കളത്തിലിറങ്ങും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്‌സനല്‍ ടീമുകള്‍ക്ക് ഇന്ന് മത്സരമുണ്ട്. ഓള്‍ഡ്ട്രഫോര്‍ഡില്‍ യൂറോപ്പലീഗില്‍ റയല്‍ ബെറ്റിസിനെ സ്വാഗതം ചെയ്യുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും യുണൈറ്റഡിന് മതിയാകില്ല. രാത്രി 1.30നാണ് മത്സരം. റയല്‍ ബെറ്റിസിനോട് ഇതാദ്യമായാണ് യുണൈറ്റഡ് കളിക്കുന്നത്. ബാഴ്‌സലോണയെ മറികടന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചതും യുണൈറ്റഡിന് ആത്മവിശ്വാസം നല്‍കും. പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടരുന്ന ആഴ്‌സനലിന് എവേ മത്സരത്തില്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണാണ് എതിരാളികള്‍. പോര്‍ച്ചുഗല്‍ എതിരാളികള്‍ക്കെതിരെ യൂറോപ്യന്‍ പോരില്‍ ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡുണ്ട് ഗണ്ണേഴ്‌സിന്.

Latest Videos
Follow Us:
Download App:
  • android
  • ios