പ്രീമിയര്‍ ലീഗില്‍ സിറ്റിയും ലിവര്‍പൂളും, ലാ ലീഗയില്‍ ബാഴ്‌സ; ഇന്ന് സൂപ്പര്‍ ടീമുകള്‍ കളത്തില്‍
കമ്മ്യൂണിറ്റി ഷീൽഡിൽ ലെസ്റ്റർ സിറ്റിയോടും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ടോട്ടനത്തോടും തോറ്റ മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ എത്താനുള്ള ശ്രമത്തിലാണ്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും മുൻ ചാമ്പ്യൻമാരായ ലിവർപൂളും ഇന്നിറങ്ങും. ലിവർപൂൾ ഹോം ഗ്രൗണ്ടിൽ വൈകിട്ട് അഞ്ചിന് തുടങ്ങുന്ന കളിയിൽ ബേൺലിയെ നേരിടും. സിറ്റിക്ക് സ്വന്തം മൈതാനത്ത് നോർവിച്ച് സിറ്റിയാണ് എതിരാളികൾ. ഏഴരയ്ക്കാണ് കളി തുടങ്ങുക.
കമ്മ്യൂണിറ്റി ഷീൽഡിൽ ലെസ്റ്റർ സിറ്റിയോടും പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ടോട്ടനത്തോടും തോറ്റ മാഞ്ചസ്റ്റർ സിറ്റി വിജയവഴിയിൽ എത്താനുള്ള ശ്രമത്തിലാണ്. മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ, ആസ്റ്റൻ വില്ലയെയും ക്രിസ്റ്റൽ പാലസ്, ബ്രെന്റ്ഫോർഡിനെയും എവർട്ടൻ, ലീഡ്സിനെയും ബ്രൈറ്റൺ, വാറ്റ്ഫോർഡിനെയും നേരിടും. ചെൽസി-ആഴ്സണൽ സൂപ്പർ പോരാട്ടം നാളെയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടനം, ടീമുകൾക്കും നാളെ മത്സരമുണ്ട്.
ബാഴ്‌സയ്‌ക്ക് രണ്ടാം മത്സരം
സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം രാത്രി ഒന്നരയ്‌ക്ക് തുടങ്ങുന്ന കളിയിൽ അത്‍ലറ്റിക് ക്ലബാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ ബാഴ്‌സലോണ രണ്ടിനെതിരെ നാല് ഗോളിന് റയൽ സോസിഡാഡിനെ തോൽപിച്ചിരുന്നു. മറ്റ് മത്സരങ്ങളിൽ അലാവസ്, മയോർക്കയെയും വലൻസിയ, ഗ്രനാഡയെയും എസ്‌പാനിയോൾ, വിയ്യാറയലിനെയും നേരിടും.
പിഎസ്‌ജിക്ക് തുടർച്ചയായ മൂന്നാം ജയം; ലീഗിൽ ഒന്നാമത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona