ലാ ലിഗയില്‍ ഇന്ന് പന്തുരുളും; പ്രീമിയര്‍ ലീഗ് നാളെ മുതല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യ മത്സരം

റയല്‍ മഡ്രിഡാണ് ലാലിഗയിലെ നിലവിലെ ചാംപ്യന്‍മാര്‍. 95 പോയിന്റുമായാണ് റയല്‍ ചാംപ്യന്‍മാരായത്.

english premier league starts tomorrow

ലണ്ടന്‍: യൂറോ കപ്പും കോപ്പ അമേരിക്കയും അവസാനിച്ചെങ്കിലും ലോകം വീണ്ടും ഫുട്‌ബോള്‍ ആരവങ്ങളിലേക്ക്. യൂറോപ്പിലെ പ്രമുഖ ലീഗുകള്‍ക്ക് ഇന്ന് തുടക്കമാവും. സ്‌പെയിനില്‍ ലാലിഗ മത്സരങ്ങളില് രാത്രി 10.30ന് അത്‌ലറ്റിക്ക് ക്ലബ്, ഗെറ്റാഫെയെ നേരിടും. രാത്രി ഒരു മണിക്ക് ജിറോണ റയല്‍ ബെറ്റിസിനെ നേരിടും. നാളെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഫ്രഞ്ച് ലീഗ് വണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്. നാളെ രാത്രി 12.30ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാമിനെ നേരിടും. 

റയല്‍ മഡ്രിഡാണ് ലാലിഗയിലെ നിലവിലെ ചാംപ്യന്‍മാര്‍. 95 പോയിന്റുമായാണ് റയല്‍ ചാംപ്യന്‍മാരായത്. ഗംഭീര സീസണായിരുന്നു റയലിന്. എംബപ്പെ കൂടെ എത്തുന്ന റയല്‍ കൂടുതല്‍ കരുത്തരാകും ഈ സീസണില്‍ റയിലിന് വെല്ലുവിളിയാവുക മൂന്ന് ക്ലബുകളാണ് ബാര്‍സലോണ പുതിയ പരിശീലകന്റെ കീഴിലെത്തുന്ന ടീമിനെ ഭയക്കണം. ലെവന്‍ഡോസ്‌കിയുണ്ട്. പിന്നെ സ്പാനിഷ് താരം ലാമിന്‍ യമാല്‍. അടുത്ത രണ്ട് മികച്ച ടീമുകള്‍ എന്ന് പറയാവുന്നത് അത്‌ലറ്റിക്കോ ബില്‍ബാവോയും, അത്‌ലറ്റിക്കോ മഡ്രിഡുമാണ്. 

ഇങ്ങോട്ട് വിളിച്ചില്ലെങ്കി ബംഗ്ലാദേശിനെ അങ്ങോട്ട് വിളിക്കും! അവരുമായുള്ള ടെസ്റ്റ് പരമ്പര നിര്‍ണായമെന്ന് ജയ് ഷാ

പ്രീമിയര്‍ ലീഗില്‍ വര്‍ഷങ്ങളായി സിറ്റിയുടെ കുതിപ്പാണ് കാണുന്നത്. ഇത്തവണയെങ്കിലും മാറ്റം ഉണ്ടാകുമോ എന്നാണ് നോക്കുന്നത്. സിറ്റി പതിവുപോലെ കരുത്തരാണ് സിറ്റിക്ക് ഒത്ത എതിരാളികളായെത്തുന്നത് ആര്‍സനല്‍, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകളാണ് ആര്‍സനല്‍ കഴിഞ്ഞ സീസണില്‍ പകുതിയിലേറെ സമയം ഒന്നാം സ്ഥാനത്തായിരുന്നു അവസാനമാണ് പിന്നിലായത്.

നാളെ ആരംഭിക്കുന്ന പ്രീമിയര്‍ ലീഗിലെ ആദ്യ കളി മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫുള്‍ഹാമും തമ്മിലാണ്. പിറ്റേന്ന് ആഴ്‌സനല്‍ വോള്‍വ്‌സിനെതിരെയും ലിവര്‍പൂള്‍ സ്ഥാനക്കയറ്റം നേടിയെത്തിയ ഇപ്‌സ്‌വിച് ടൗണിനെതിരെയും മത്സരിക്കും. തുടര്‍ച്ചയായ അഞ്ചാം കിരീടം തേടുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ എതിരാളികള്‍ കരുത്തരായ ചെല്‍സിയാണ്. ഞായറാഴ്ചയാണ് ഈ കളി.

Latest Videos
Follow Us:
Download App:
  • android
  • ios