എമി മാര്‍ട്ടിനെസിന്റെ ചാംപ്യന്‍സ് ലീഗ് മോഹം പൂവണിയുന്നു? റാഞ്ചാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാര്‍

അതുകൊണ്ടുതന്നെ താരം ക്ലബുവിടുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയായ ഗോള്‍കീപ്പര്‍ എമിയെ റാഞ്ചാന്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം നീക്കം തുടങ്ങിയതായി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

english club bid for argentine goal keeper emi martinez after heroic performance in fifa world cup saa

ലണ്ടന്‍: അടുത്തിടെയാണ് യുവേഫ ചാംപ്യന്‍സ് ലീഗ് കളിക്കാനുള്ള ആഗ്രഹം അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് വ്യക്തമാക്കിയത്. ചുരുങ്ങിയ കാലങ്ങള്‍ക്കിടെ രാജ്യന്തര ഫുട്‌ബോളിലെ പ്രധാന ട്രോഫികളെല്ലാം സ്വന്തമാക്കിയ എമിക്ക് ക്ലബ് തലത്തില്‍ കാര്യമായ നേട്ടങ്ങളൊന്നുമില്ല. നിലവില്‍ പ്രീമിയര്‍ ലീഗ് ക്ലബ് ആസ്റ്റണ്‍ വില്ലയുടെ കീപ്പറാണ് എമി. ആസ്റ്റണ്‍ വില്ലയ്ക്കായട്ടെ ചാംപ്യന്‍സ് ലീഗ് യോഗ്യത പോയിട്ട് യൂറോപ്പ ലീഗില്‍ പോലും കളിക്കുന്നില്ല.

അതുകൊണ്ടുതന്നെ താരം ക്ലബുവിടുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയായ ഗോള്‍കീപ്പര്‍ എമിയെ റാഞ്ചാന്‍ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം നീക്കം തുടങ്ങിയതായി ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. 36കാരനായ ഫ്രഞ്ചുകാരനായ ഗോളി ഹ്യൂഗോ ലോറിസിന്റെ കരാര്‍ അവസാന വര്‍ഷത്തിലെത്തിയതോടെയാണ് ക്ലബ്ബിന്റെ നീക്കം. മാര്‍ട്ടിനെസുമായി അടുത്തയാഴ്ചകളില്‍ ടോട്ടനം പ്രതിനിധികള്‍ ഔദ്യൗഗികമായി ബന്ധപ്പെടുമെന്ന് അര്‍ജന്റീനന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

35 ദശലക്ഷം പൗണ്ട് എങ്കിലും പ്രതിഫലം വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആസ്റ്റണ്‍ വില്ലയുമായി എമിക്ക് ക്ലബ്ബുമായി 2027 വരെ കരാറുണ്ട്. ടോട്ടനം മാത്രമല്ല, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ചെല്‍സിക്കും എമിയില്‍ താല്‍പര്യമുണ്ട്. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ഡേവിഡ് ഡി ഹിയയ്ക്ക് പകരമാണ് യുണൈറ്റഡ് മാര്‍ട്ടിനസിനെ പരിഗണിക്കുന്നത്. 30കാരനായ എമി, കഴിഞ്ഞ ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയിരുന്നു. പിന്നാലെ ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തി. 

നെയ്മര്‍ക്ക് പിഎസ്ജി വേണം

പാരീസ്: ക്ലബ്ബ് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കിടെ പിഎസ്ജിയില്‍ തന്നെ തുടരാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നതായി യൂറോപ്യന്‍ മാധ്യമങ്ങള്‍. പിഎസ്ജി താരമായി വിരമിക്കാന്‍ നെയ്മര്‍ ആഗ്രഹിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 31കാരനായ നെയ്മര്‍ക്ക് 2027 വരെ ഫ്രഞ്ച് ക്ലബ്ബുമായി കരാറുണ്ട്. 2017ല്‍ ലോക റെക്കോര്‍ഡ് തുകയ്ക്കാണ് നെയ്മര്‍ പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനായി 173 കളിയില്‍ 118 ഗോള്‍ താരം നേടിയിട്ടുണ്ട്. അടുത്തിടെ താരം ചെല്‍സിയിലേക്ക് ചേക്കേറുമെന്ന വാര്‍ത്തകളുണ്ടായിരുന്നു.

ഈഡനിലെ ഐതിഹാസിക ഇന്നിംഗ്‌സിന് 22 വര്‍ഷം! പുറംലോകമറിയാത്ത രസകരമായ കഥ പുറത്തുവിട്ട് ഹേമാങ് ബദാനി

Latest Videos
Follow Us:
Download App:
  • android
  • ios