യൂറോയില്‍ ഒറ്റഗോള്‍ ജയത്തോടെ ഇംഗ്ലണ്ട് തുടങ്ങി! ഡെന്‍മാര്‍ക്ക് - സ്ലോവേനിയ മത്സരം സമനിലയില്‍
ഡെന്‍മാര്‍ക്ക് - സ്ലോവേനിയ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പതിനേഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു.
മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ടിന് വിജയത്തുടക്കം. ഇംഗ്ലണ്ട് ഒറ്റഗോളിന് സെര്‍ബിയയെ തോല്‍പിച്ചു. വിറച്ചെങ്കിലും ജയിച്ച് തുടങ്ങി ഇംഗ്ലണ്ട്. കളിയുടെ വിധി നിശ്ചയിച്ചത് പതിമൂന്നാം മിനിറ്റില്‍ ജൂഡ് ബെല്ലിംഗ്ഹാം. ലീഡുയര്‍ത്താന്‍ ഇംഗ്ലണ്ട് കിണഞ്ഞ് ശ്രമിച്ചു, ഫലം കണ്ടില്ല. ഒപ്പമെത്താന്‍ സെര്‍ബിയ സാധ്യമായ വഴികളെല്ലാം തേടി. പക്ഷേ, ഒറ്റ ഗോളില്‍ വിലപ്പെട്ട മൂന്ന് പോയിന്റുമായി ഇംഗ്ലണ്ട്. വ്യാഴാഴ്ച ഡെന്‍മാര്‍ക്കാണ് ഇംഗ്ലണ്ടിന്റെ അടുത്ത എതിരാളികള്‍. സെര്‍ബിയ സ്ലോവേനിയയുമായും ഏറ്റുമുട്ടും.
അതേസമയം, ഡെന്‍മാര്‍ക്ക് - സ്ലോവേനിയ മത്സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടി. പതിനേഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സന്‍ ഡെന്‍മാര്‍ക്കിനെ മുന്നിലെത്തിച്ചു. കഴിഞ്ഞ യൂറോകപ്പില്‍ ഹൃദയാഘാതത്തെ കളിക്കളത്തില്‍ കുഴഞ്ഞു വീണ താരമാണ് എറിക്‌സന്‍. എഴുപത്തിയേഴാം മിനിറ്റില്‍ എറിക് ജാന്‍സയാണ് സ്ലോവേനിയയുടെ സമനിലഗോള്‍ നേടിയത്.
നേരത്തെ, പോളണ്ടിനെ വീഴ്ത്താന്‍ നെതര്‍ലന്‍ഡ്‌സിനായിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് പോളണ്ട്. 16ആം മിനുട്ടില്‍ പറന്നെത്തിയ കോര്‍ണര്‍ കിക്കിന് തലവച്ച് ആദം ബുക്‌സ ലീഡ് സമ്മാനിച്ചു. അടിയേറ്റതോടെ ഇരമ്പിയാര്‍ത്ത് ഡച്ച് പട. പോളണ്ട് ഗോള്‍മുഖത്ത് തുടരെ ആക്രമണം. 29-ാം മിനുട്ടില്‍ കോഡി ഗാപ്‌കെ തൊടുത്ത തീയുണ്ട പോളിഷ് താരത്തെ സ്പര്‍ശിച്ച് വലയിലേക്ക്. ലീഡുയര്‍ത്താനുള്ള ഒരുപിടി അവസരങ്ങള്‍ നെതര്‍ലന്‍ഡ് താരങ്ങള്‍ കളഞ്ഞുകുളിച്ചു. മികച്ച സേവുകളുമായി ഷെസ്‌നി പോളണ്ടിന്റെ രക്ഷകനായി.
അയര്‍ലന്‍ഡിന് മുന്നിൽ വിറച്ചെങ്കിലും വീഴാതെ പാകിസ്ഥാൻ, ഒടുവില്‍ ആശ്വാസജയം; രക്ഷകനായത് ബാബര്‍ അസം
ആക്രമണവും പ്രതിരോധവുമായി രണ്ടാം പകുതി മുന്നേറിയപ്പോള്‍ ഗോളുകള്‍ മാറിനിന്നു. മത്സരം സമനിലയിലേക്കെന്ന് തോന്നിപ്പിച്ചപ്പോള്‍ പകരക്കാര്‍ കളത്തിലിറങ്ങി. കാലില്‍ കിട്ടിയ ആദ്യ പന്ത് തന്നെ വലയിലെത്തിച്ച് നെതര്‍ലന്‍ഡ്‌സിനായി വൗട്ട് വെഗോസ്റ്റിന്റെ രക്ഷാപ്രവര്‍ത്തനം. കൂടെയെത്താന്‍ പോളണ്ട് ആഞ്ഞ് ശ്രമിച്ചെങ്കിലും കോട്ട തീര്‍ത്ത് നെതര്‍ലാന്‍ഡ് ഗോളി വെബ്രുഗന്‍. ഒടുവില്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഡച്ചാരവം. അടുത്ത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ഫ്രാന്‍സിനെയും പോളണ്ട് ഓസ്ട്രിയയെയും നേരിടും.