Asianet News MalayalamAsianet News Malayalam

ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട്, കൂടെ ഡെന്മാര്‍ക്കും! അമ്പരപ്പിച്ച് ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് കാത്തിരിക്കണം

ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക തുടങ്ങിയ പ്രതിഭകളുടെ നിഴല്‍മാത്രമായിരുന്നു മൈതാനത്ത് കണ്ടത്.

england and austria into the quarter finals of euro cup
Author
First Published Jun 26, 2024, 10:40 AM IST

മ്യൂണിക്ക്: യൂറോകപ്പില്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്ലൊവേനിയയോട് സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സമനിലയോടെ സ്ലൊവേനിയയും പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. പേര് കേട്ട ആക്രമണ നിരയെ വരിഞ്ഞുമുറുക്കുകയായിരുന്നു സ്ലൊവേനിയ. നനഞ്ഞ പടക്കം പോലെയെങ്കിലും തുടര്‍ച്ചയായ രണ്ടാം സമനിലയോടെ ഹാരി കെയ്‌നും സംഘവും ഗ്രൂപ്പ് ചാംപ്യന്‍മാര്‍. മൂന്ന് കളിയിലും സമനില നേടി ചരിത്രത്തിലാദ്യമായി പ്രീ ക്വാര്‍ട്ടറിനരികെ സ്ലൊവേനിയ.

ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങാം, ഫില്‍ ഫോഡന്‍, ബുക്കയോ സാക്ക തുടങ്ങിയ പ്രതിഭകളുടെ നിഴല്‍മാത്രമായിരുന്നു മൈതാനത്ത് കണ്ടത്. പലപ്പോഴും ഇംഗ്ലണ്ട് പ്രതിരോധത്തെ സ്ലൊവേനിയ സമ്മര്‍ദത്തിലാക്കി. 21 ആം മിനുട്ടില്‍ ഇംഗ്ലണ്ട് വലകുലുക്കിയെങ്കിലും ഓഫ്‌സൈഡ് കെണിയില്‍ വീണു. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ കോള്‍ പാമറിന് നല്ല അവസരങ്ങള്‍ കിട്ടിയെങ്കിലും മുതലാക്കാനായില്ല. അവസാന സമയം ഇംഗ്ലണ്ട് ഉണര്‍ന്ന് കളിച്ചെങ്കിലും സ്ലൊവേനിയന്‍ പ്രതിരോധം പാറപോലെ നിന്നു. 

ചിലിയുടെ പ്രതിരോധം തകര്‍ത്ത് മാര്‍ട്ടിനെസ്! അര്‍ജന്റീന കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍

ഒരു ജയവും രണ്ട് സമനിലയുമായി 5 പോയിന്റോടെയാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. ഗ്രൂപ്പ് സിയില്‍ നിന്ന് ഡെന്‍മാര്‍ക്കും പ്രീ ക്വാര്‍ട്ടറിലെത്തി. സെര്‍ബിയക്കെതിരായ മത്സരം സമനിലയില്‍ പിരഞ്ഞതോടെ ഗ്രൂപ്പിലെ രണ്ടാംസ്ഥാനക്കാരായാണ് ഡെന്‍മാര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇരുടീമുകളും മികച്ച അവസരങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഗോളാക്കാനായില്ല. സെര്‍ബിയ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്ക് ശനിയാഴ്ച രാത്രി ജര്‍മനിയെ നേരിടും.

ഡബ്ബിള്‍ ഓടിയില്ല, സഹതാരത്തിന് നേരെ ക്രുദ്ധനായി ബാറ്റ് വലിച്ചെറിഞ്ഞ് റാഷിദ് ഖാന്‍! വൈറല്‍ വീഡിയോ കാണാം

ഗ്രൂപ്പി ഡിയില്‍ ഓസ്‌ട്രേയിയും ഫ്രാന്‍സും പ്രീ ക്വാര്‍ട്ടറിലെത്തി. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഗ്രൂപ്പ് ചാംപ്യന്മാരായിയിട്ടാണ് ഓസ്ട്രിയയുടെ മുന്നേറ്റം. ഫ്രാന്‍സ്, പോളണ്ടിനെതിരെ സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നെതര്‍ലന്‍ഡ്‌സിന് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരു ടീമായി പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിഞ്ഞേക്കും.

Latest Videos
Follow Us:
Download App:
  • android
  • ios